അവളുടെ ഓർമ്മകൾ രണ്ട് വർഷങ്ങൾക് പുറകെ പോയി ….
” എടീ പ്രിയേ… വിശാലിനെ പറ്റി എന്താ നിന്റെ അഭിപ്രായം….. ”
“നീ എന്താ ചോദിച്ചേ…. ”
പ്രിയ വിശ്വാസം വരാതെ ചോദിച്ചു….
” അത് പിന്നെ…. ”
” ഓ… അപ്പൊ മരുഭൂമിയിൽ മഴ പെയ്തു തുടങ്ങി അല്ലെ….. ” പ്രിയ ചോദിച്ചു ..
” അറിയില്ല പെണ്ണെ… ഇപ്പോ കുറച്ചു ദിവസം ആയി അവന്റെ ഓർമ്മകളെ ഒള്ളു…. അവനോട് എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ….. ”
” എന്തോ എങ്ങനെ….. ”
” അത് പിന്നെ…. ”
” മ്മ് നിന്നു പരുങ്ങേണ്ട…… നിനക്ക് അവനെ ഇഷ്ടം ആണേൽ നേരിട്ട് പോയി പറ…… ” പ്രിയ പറഞ്ഞു…..
” എടി നാളെ കഴിഞ്ഞാൽ കോളേജ് അടക്കും പിന്നെ രണ്ട് മാസം കഴിഞ്ഞേ തുറക്കൂ….. അവന്റെ exam കഴിഞ്ഞത് കൊണ്ട് അവൻ നാളെ കോളേജിൽ വരുമോ എന്ന് അറിയില്ല…. ”
ലെച്ചു പറഞ്ഞു….
” ഒരു മിനുട്ട് ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ … ” പ്രിയ പറഞ്ഞു എന്നിട്ട് തന്റെ ഫോൺ എടുത്തു…. വിശാലിനെ വിളിച്ചു…
” ഹലോ പ്രിയ… പറ… ”
” നീ എവിടെയാ ഉള്ളത്…. ”
” ഞാൻ ഫ്ലാറ്റിൽ ഉണ്ട്…. ഇന്ന് വൈകിട്ടത്തെ ട്രെയിനിനു നാട്ടിലേക്ക് പോവുകയാ… എന്താ പ്രിയാ … “..
” അത് പിന്നെ ലെച്ചുവിന് നിന്നെ ഒന്ന് കാണണം എന്ന്…… ”
” എന്റെ പൊന്നു പ്രിയ… തമാശ പറയുന്നതിനും ഒരു അതിരുണ്ട് …. പിന്നെ ലെച്ചുന് എന്നെ കാണണം പോലും…… തമാശിക്കാതെ ഫോൺ വെച്ചു പോയെ… എനിക്ക് ഡ്രസ്സ് പാക്ക് ചെയ്യാൻ ഉള്ളതാ ……. ” വിശാൽ പറഞ്ഞു….
” എപ്പോഴാ നിന്റെ ട്രെയിൻ…. ” പ്രിയ ചോദിച്ചു….
” വൈകിട്ട് നാലു മണിക്ക്… ”
” മ്മ്… exam കഴിഞ്ഞാൽ ലെച്ചു നിന്നെ കാണാൻ വരും…. ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് വേണ്ട… നിനക്ക് വേണേൽ വിശ്വസിച്ചാൽ മതി ….. ” അതും പറഞ്ഞു പ്രിയ ഫോൺ കട്ട് ചെയ്തു….
” എന്ത് പറഞ്ഞു…. ” പ്രിയ ആകാംക്ഷയോടെ ചോദിച്ചു…
” എന്ത് പറയാൻ…. നീ അവനെ കാണാൻ ചെല്ലും എന്നൊന്നും അവൻ വിശ്വസിച്ചിട്ടില്ല…. അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല…. അവനോടുള്ള നിന്റെ പെരുമാറ്റം അതുപോലെ അല്ലായിരുന്നോ…. ”
പ്രിയ പറഞ്ഞു…
” എടി അത് പിന്നെ ഞാൻ……. ”
” മ്മ് മതി…. ഒന്നും പറയേണ്ട…… നീ ഒരു കാര്യം ചെയ്യ്… പരീക്ഷ കഴിഞ്ഞിട്ട് നേരെ അവനെ പോയി കണ്ടോ… അവൻ ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകും…. ” പ്രിയ പറഞ്ഞു
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???