MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 741

Views : 65075

MOONLIGHT CLIMAX

മാലാഖയുടെ കാമുകൻ

Previous Part 

Moonlight

“സഹോദരിമാരെ.. മറ്റു രണ്ട് ലോകങ്ങളിൽ രണ്ട് മക്കൾ ഉണ്ടെന്ന് പിതാവ് മരണപെടും മുൻപേ എന്നോട് പറഞ്ഞിരുന്നു..”

 

വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും അവളെ തന്നെ നോക്കി ആകാംഷയോടെ നിന്നു.. വയലിൻ ഇരുവരെയും ഒന്ന് നോക്കി..

 

“ഭൂമിയിൽ മനുഷ്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി..

അതെ പോലെ അമ്മന്യ ഗ്രഹത്തിൽ അമ്മന്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി..

ഭാവിയിൽ നിങ്ങൾ എല്ലാം ഒരുമിച്ച് യുദ്ധങ്ങൾ നേരിടേണ്ടി വരും എന്ന് പിതാവ് മരണപെടും മുൻപേ പറഞ്ഞിരുന്നു..”

 

വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും കണ്ണിൽ കണ്ണിൽ നോക്കി.. അവർക്ക് അതിശയം തോന്നി. അപ്പോൾ പിതാവിന് അവരെപ്പറ്റി അറിയാമായിരുന്നു.. 

 

“പിതാവ് നിങ്ങളെ ഉപക്ഷിച്ചത് ഒന്നും അല്ല.. ശക്തകൾ ആയി വളരാൻ വേണ്ടിയാണ് നിങ്ങളെ അദ്ദേഹം പരിചരിക്കാതെ ഇരുന്നത്.. പക്ഷെ അദേഹത്തിന്റെ കാവൽ നിങ്ങൾക്ക് ഉണ്ടായിരുന്നു.. എന്നും.. അത് ഒന്ന് ആലോചിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും..”

 

അവൾ ഒന്ന് നിർത്തി..

 

“അന്ന് ജൂഹിയെ കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു നീ എന്റെ സഹോദരി ആണെന്ന്…. പക്ഷെ എന്റെ ആരോഗ്യം വളരെ മോശം ആയിരുന്നു..

 

കൂടാതെ അന്ന് ഞാൻ ഒപ്പം നിർത്തിയിരുന്നു എങ്കിൽ നിനക്ക് ഈ ശക്തികൾ ഒന്നും ഉണ്ടാവില്ലായിരുന്നു.. നീ കടന്ന് വന്ന സാഹചര്യം ആണ് നിനക്ക് ഈ ശക്തികൾ തന്നത്.. നീ ഇലവനുകളുടെ രാജാകുമാരി ആണ് ജൂഹി..”

 

വയലിൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാൻ ആകാതെ നിന്നു പോയി..

 

“നിങ്ങളെ രാജകുമാരിമാർ ആയി വാഴിക്കുന്ന ചടങ്ങ് നടക്കും..

 

ഞാനും ഈ എൽവിഷ് ലോകവും നിങ്ങൾ രണ്ട് പേരോടും കടപ്പെട്ടിരിക്കുന്നു.. ഇത് നിങ്ങളുടെ അവകാശത്തിൽ ഉള്ള ലോകം തന്നെയാണ്.. അതിനാൽ എന്റെ പിതാവ് ഞങ്ങൾക്ക് തന്ന പേരിൽ നിങ്ങൾക്കും അവകാശം ഉണ്ട്..”

 

വയലിൻ പുഞ്ചിരിയോടെ അത് പറഞ്ഞു എഴുന്നേറ്റ് നിന്നു..

 

ഉടനെ എൽഫ് യുവതികളിൽ ചിലർ അവിടേക്ക് വന്ന ശേഷം തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന രണ്ട് കിരീടം അടങ്ങിയ താലം നീട്ടി നിന്നു..

Recent Stories

34 Comments

Add a Comment
  1. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    💚💚💚

  2. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  3. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  4. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com