MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 827

Views : 74328

 

രണ്ടാം നിലയിൽ നിന്നും ഒരു എൽഫ് വലിയ ഒരു കാഹളം ഊതി.. അത് കേട്ടതും പല വശത്തെ വാതിലുകളും ഒരുമിച്ച് തുറന്നു.. ഒരുപാട് ആളുകൾ അകത്തേക്ക് വന്ന് നിരന്നു നിന്നു..

 

ജെയിംസും കൂട്ടരും മെറിനും ലിസയും കടന്ന് വന്നവരുടെ ഒപ്പം ഉണ്ടായിരുന്നു..

 

“പ്രിൻസസ്സ് എലനോർ നൗറി എലാമേയൽ..”

 

റാണി വയലിൻ ഒരു കിരീടം എടുത്ത് എലനോറിന്റെ തലയിൽ വച്ചു അവളുടെ കയ്യിലേക്ക് ഒരു സ്വർണ ദഡ് എടുത്തു വച്ചു.. അവൾ വയലിനെ വണങ്ങി സ്ഥാനം സ്വീകരിച്ചു..

 

“പ്രിൻസസ്സ് ജൂഹി നൗറി എലാമേയൽ..”

 

വയലിൻ അടുത്ത കിരീടം എടുത്ത് ജൂഹിയുടെ തലയിൽ വച്ചപ്പോൾ അവൾ ഒന്ന് പകച്ചു.. താൻ ഒരു രാജകുമാരി ആണോ..? അവൾക്ക് അത് വിശ്വസിക്കാൻ പോലും ആയില്ല..

 

“ഇത് വാങ്ങു..”

 

വയലിൻ അവളുടെ വലത്തേ കയ്യിൽ സ്വർണ ദണ്ട് വച്ചു കൊടുത്തു.. കാഹളം വീണ്ടും മുഴങ്ങി. അവൾ വയലിനെ വണങ്ങി.. 

 

“ജൂഹി ഇല്ലായിരുന്നു എങ്കിൽ ഈ ലോകം ഇപ്പോൾ വെയിലാ എന്ന രാക്ഷസിയുടെ കയ്യിൽ ഇരുന്നേനെ.. ഞാൻ അടക്കം ഉള്ള ഇലവനുകൾ എല്ലാം അടിമകൾ ആയേനെ.. ഇതൊരു നിയോഗം ആണ്..”

 

വയലിൻ അത് പറഞ്ഞു ഒന്ന് നിർത്തി..എല്ലാവരും അവളെ ആകാംഷയോടെ നോക്കി നിന്നു..

 

“റോഷൻ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു.. അവന്റെ നിയോഗം അവനെ എത്തിച്ചത് വേൾഡ് ബിലോ ഭരിക്കാൻ ആണ്.. എല്ലാവരുടെയും രാജാവ്.. 

 

അതുപോലെ ആണ് ജൂഹി.. എല്ലാം ഒരു നിയോഗം ആണ്.. സാധാരണക്കാരി എന്ന് അവൾ തന്നെ വിശ്വസിച്ചിരുന്ന ജൂഹി ഇതാ ഇപ്പോൾ ഈ എൽവിഷ് ലോകത്തെ രാജകുമാരി ആണ്… നിന്റെ സാമീപ്യം കൊണ്ട് ഞങ്ങൾ അനുഗ്രഹപ്പെട്ടിരിക്കുന്നു കുമാരി..”

 

വയലിൽ അത് പറഞ്ഞപ്പോൾ ജൂഹിയുടെ കണ്ണുകൾ നിറഞ്ഞു.. വയലിൻ അവളുടെ വിരലിൽ ഉണ്ടായിരുന്ന ഒരു നീല കല്ല് വച്ച മോതിരം ജൂഹിയുടെ വിരലിൽ അണിയിച്ചു കൊടുത്തപ്പോൾ കാഹളം മുഴങ്ങി.. 

Recent Stories

38 Comments

Add a Comment
  1. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS😊✨✨

  2. Waiting for second part.

  3. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    💚💚💚

  4. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  5. Next epol varum kamuka

  6. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  7. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com