അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

Views : 31507

അനാമികയുടെ കഥ 8

Anamikayude Kadha Part 8 | Author : Professor Bro | Previous Part 

 

“എനിക്ക് ഭ്രാനന്തായിരിക്കാം,പക്ഷെ ഇപ്പോ ആശുപത്രിയിൽ പോകേണ്ടത് ഞാൻ അല്ല നീയാണ്. ഞാൻ ഇപ്പോൾ കഫെ ഡേയിൽ നിന്നും വരുന്ന വഴി ഒരു ആക്‌സിഡന്റ് കണ്ടു, ആളുകൾ പറയുന്നത് കേട്ടത് അയാൾ ഏതോ ആശുപത്രിയിലെ ഡോക്ടർ ആണെന്നാണ് പേര് ഗൗതം എന്നാണത്രെ … അടുത്തുള്ള ഏതോ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് ”

⚪️⚪️⚪️⚪️⚪️

അനാമികയുടെ വണ്ടി പോർച്ചിൽ വന്നു നിൽക്കുന്ന ശബ്ദം സീത ഉള്ളിൽ നിന്നും കേട്ടിരുന്നു, ഉള്ളിലേക്ക് വരുന്ന അനാമികയെയും പ്രതീക്ഷിച്ചു കാത്തുനിന്ന സീത കുറച്ചു സമയം കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ടാണ് വാതിൽ തുറന്ന് പുറത്തേക്ക് ചെന്നത്

വാതിൽ തുറന്ന സീത ആദ്യം കാണുന്നത് സ്തബ്ധയായി നിൽക്കുന്ന അനാമികയെ ആണ്, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു പക്ഷെ ആ കണ്ണുകൾ ചിമ്മുന്നുണ്ടായിരുന്നില്ല, എന്തോ കണ്ട് ഭയന്ന ഭാവം .

“അനൂ…മോളെ …”

സീത അനാമികയെ തട്ടിവിളിച്ചു ,അവളുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഉണ്ടാകാത്തത് അവരെ ഭയപ്പെടുത്തി

“മോളെ…”

സീതയുടെ ഉച്ചത്തിൽ ഉള്ള വിളിയിൽ അനാമിക സ്വബോധത്തിലേക്ക് വന്നു . അവൾ കണ്ണുകൾ ചിമ്മി ചുറ്റിലും നോക്കി. സീതയെ അടുത്ത് കണ്ടതും കരഞ്ഞു കൊണ്ട് അവൾ അമ്മയെ ചുറ്റിപ്പിടിച്ചു

“അമ്മേ…ഏട്ടൻ…ഏട്ടന് ….”

അവൾക്ക് പറയുന്നത് മുഴുവിപ്പിക്കാൻ സാധിച്ചില്ല

“അനൂ…എന്താ മോളെ…എന്താ പറ്റിയത്…”

അനാമികയുടെ ആ അവസ്ഥയും അവൾ പറഞ്ഞ അവസാന വാചകങ്ങളും കേട്ടപ്പോൾ ഗൗതമിന് എന്തോ പറ്റി എന്ന് സീതക്കും മനസ്സിലായി, അതിന്റെ വ്യാകുലത അവരുടെ വാക്കുകളിലും ഉണ്ടായിരുന്നു

“അമ്മേ ഏട്ടന് ആക്‌സിഡന്റ്…”

അത് പറയുമ്പോൾ അനാമിക വീണ്ടും സീതയെ മുറുക്കെ കെട്ടിപ്പിടിച്ചു, അവളുടെ ഭയം അവൾ അമ്മയുടെ മാറിൽ കരഞ്ഞു തീർക്കുകയായിരുന്നു

“എന്താ മോളെ ഈ പറയുന്നത്…എന്താ …എന്താ അവന് പറ്റിയത്…ഇത്രയും സമയം നിങ്ങൾ ഒരുമിച്ച് ആയിരുന്നില്ലേ…”

“ഇപ്പൊ…ഞങ്ങളെ കണ്ടിട്ട് തിരിച്ചു വീട്ടിലേക്ക് പോകുംവഴി ആയിരുന്നു…”

ഓരോ വാക്ക് സംസാരിക്കുമ്പോഴും അവൾ കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു

“ആരാ നിന്നോട് പറഞ്ഞത്”

അരുൺ എന്ന് പറയാൻ വന്ന അനാമിക ഒരു നിമിഷം നിന്നു , അവൾ സീതക്ക് ഉത്തരം നൽകാതെ തന്റെ കയ്യിലേക്ക് നോക്കി, അപ്പോഴാണ് തന്റെ കയ്യിൽ ഫോൺ ഇല്ലെന്നും അത് തന്റെ കയ്യിൽ നിന്നും താഴെ വീണിരുന്നു എന്നും അവൾ അറിയുന്നത്

അവൾ നിലത്തു വീണുകിടന്ന ഫോൺ എടുത്തു, ഫോണിന്റെ ഡിസ്‌പ്ലേയിൽ വന്ന കേടുപാടുകൾ ഒന്നും അവളുടെ കണ്ണിനെ ആകർഷിച്ചില്ല അവളുടെ കണ്ണുകൾ തേടിയത് ഏട്ടൻ എന്ന പേര് മാത്രമാണ്

കാൾ കണക്ട് ചെയുന്ന ടോൺ കേട്ടു തുടങ്ങിയത് മുതൽ അനാമികയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുവാൻ തുടങ്ങി

Recent Stories

72 Comments

  1. 💞Story teller💞

    🥰🥰🥰❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com