?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

അമ്മാവനും അമ്മായിയ്ക്കും ഒപ്പം എന്റെ വീട്ടില്‍ വരുമ്പോ എനിക്ക് പ്രിയപ്പെട്ടതെല്ലാം അവള്‍ക്ക് കാണിച്ച് കൊടുക്കാൻ എനിക്ക് വെപ്രാളമായി. എതിര്‍പ്പ് ഇല്ലാതെ എന്റെ കുടെ ഇരുന്ന് അവൾ സന്തോഷിച്ചത് എനിക്കും ഇഷ്ടമായി.

പക്ഷേ എന്റെ പ്രണയം എന്റെ മനസില്‍ മാത്രം കൊണ്ട്‌ നടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എങ്ങിനെയും ആ വികാരം അവളെ അറിയിക്കാൻ ഞാൻ തിരുമാനിച്ചു. ഇത്രേ ഒക്കെ ആയപ്പോഴേക്കും രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. ഞാൻ ഏഴിലെത്തി. അവൾ ഒമ്പതിലും. അത്രയും കാലം എനിക്ക് കുടെ ഉണ്ടായിരുന്ന ചേട്ടൻ പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതി എജിനീയറിംഗിന് ചേര്‍ന്നു.

അങ്ങനെ ആ ദിവസം എത്തി. അതൊരു വെള്ളിയാഴ്ച ആയിരുന്നു. ഉച്ചക്ക് അധിക സമയം കിട്ടുന്ന ദിവസം. അന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ഞാൻ അവളുടെ ക്ലാസിന് മുന്നില്‍ എത്തി. വാതില്‍ നിന്ന് ഉള്ളിലേക്ക് തലയിട്ട് എത്തി നോക്കി. ഉള്ളില്‍ കൂട്ടുകാരുമായി സൗഹൃദസംഭാഷണത്തിലായിരുന്നു കക്ഷി.

““മായു….”” ഞാൻ നീട്ടി വിളിച്ചു. അവൾ വാതിലിലേക്ക് നോക്കി. എന്നെ കണ്ട് ഒരു ചിരി വരുത്തി. പിന്നെ എണീറ്റു എന്റെ അടുത്തേക്ക് വന്നു.

““ന്താടാ ചെക്കാ… ന്താ ഈ നേരത്ത്…””

”““മായു… നിക്ക് നാരങ്ങ മിട്ടായി വാങ്ങി താ… ””

““ന്തൊരു മിഠായി കൊതിയാ ദാസുട്ടാ ഇത്…””

““വാങ്ങി താ മായു…””

““നിക്ക്… ഞാൻ പോയി പൈസ എടുത്ത് വരാം…”” അവൾ ഉള്ളിലേക്ക് പോയി. അല്പ നേരത്തിന് ശേഷം അവൾ ഒരു നോട്ട് കൈയിൽ ചുരുട്ടി വെച്ച് തിരിച്ച് വന്നു. പിന്നെ എന്റെ കൈ പിടിച്ചു ഗ്രൗണ്ടിനടുത്തുള്ള പെട്ടിപീടികയിലേക്ക് കൊണ്ട്‌ പോയി. അവിടെ നിന്ന് കുറച്ച് നാരങ്ങ മിഠായി വാങ്ങി ഒരു പേപ്പറിൽ പൊതിഞ്ഞ് വാങ്ങി. പൈസ കൊടുത്തു ബാക്കി വാങ്ങി അവൾ എന്റെ അടുത്തേക്ക് വന്നു.

““ന്നാ മുണുങ്ങ്…”” കൈയിലെ മിഠായി പൊതി എന്റെ കൈയിൽ വെച്ച് ഒരു നറുപുഞ്ചിരിയിൽ അവൾ പറഞ്ഞു. ഞാൻ പൊതി തുറന്ന് ഒരെണ്ണം വായിലേക്ക് ഇട്ടു. പതിയെ നുണഞ്ഞു.

““ഒന്ന് വേണോ…”” പൊതി അവള്‍ക്ക് നേരെ നീട്ടി ഞാൻ ചോദിച്ചു.

““വേണ്ട… മോന്‍ ഒറ്റക്ക് കഴിച്ച മതി.””

““മായു, ഞാനൊരു കാര്യം പറയട്ടെ…””

““ന്താടാ ദാസുട്ടാ….”” അവൾ തിരിഞ്ഞ് നിന്ന് ചോദിച്ചു. ഞാൻ അറിയാതെ അവിടെ നിന്ന് പോയി. കുടെ അവളും നിന്നു.

““നിക്ക് മായുനെ വല്യ ഇഷ്ടമാ…”” ഞാൻ പറഞ്ഞു.

““അതിനെന്താ… നിക്കും നിന്നെ ഇഷ്ടമാ… അതല്ലേ നിനക്ക് ഞാൻ ഇതൊക്കെ വാങ്ങി തരുന്നേ…”” അവൾ അതേ പോലെ തിരിച്ച് പറഞ്ഞു.

““അതല്ല മായു… അങ്ങനെ ഇഷ്ടമല്ല.. നിക്ക്… നിക്ക് മായുനോട് പ്രണയമാ… നിക്ക് കല്യാണം കഴിക്കണം…”” ഞാൻ പറഞ്ഞൊപ്പിച്ചു…

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.