കോഴിക്കോട് നഗരത്തിന് അധികം ദൂരത്തു അല്ലാതെ ഒരു കൊച്ചു ഗ്രാമം. തമ്പല്ലൂർ. ആ ഗ്രാമത്തിന് പ്രശസ്തമാക്കിയത് അവിടെത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയിയുന്നു. അവിടെത്തെ പ്രിന്‍സിപ്പല്‍ മേലേപ്പാട്ട് ദാസന് മാസ്റ്റർക്കും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി രസതന്ത്രം വിഭാഗം ടീച്ചര്‍ സിന്ധു ടീച്ചർക്കും ജനിച്ച രണ്ടു പുത്രന്മാരിൽ ഇളയവനായാണ് അവരുടെ കാളി എന്ന ഞാൻ ജനിച്ചത്. എന്റെ ചേട്ടൻ കിച്ചു എന്ന കൃഷ്ണദാസ്. ഞങ്ങൾ തമ്മില്‍ ഏകദേശം 6 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും അഞ്ചാം ക്ലാസ് മുതൽ അച്ഛനും അമ്മയും ജോലി ചെയ്യുന്ന സ്കൂളിലായിരുന്നു പഠിച്ചുവന്നത്. ചേട്ടൻ പഠനത്തിലും ക്വിസ് കോമ്പറ്റിയേഷനും ചെസ്സിലും അങ്ങനെ കൈ വെച്ച മേഖലയില്‍ എല്ലാം മേഖലയിലും ഒന്നാമതാരുന്നു. സ്റ്റേറ്റ് പാര്ട്ടിസിപേഷനിൽ സ്ഥിരം സാന്നിധ്യം. പക്ഷേ ഞാൻ ചേട്ടനിൽ നിന്ന് വ്യത്യസ്തനായിരുന്നു. പഠനം അടക്കം ഒരു വ്യക്തിഗത ഇനത്തിലും ഞാൻ അതുവരെ എല്ലാരേക്കാളും ഉയര്‍ന്നിട്ടില്ല. ആകെ കുറച്ചെങ്കിലും മുന്നിട്ട് നിന്നത് കൊല്ലത്തിൽ ഒരിക്കല്‍ വരുന്ന സ്കൂൾ കലോത്സവത്തിലെ നാടകത്തില്‍ ആണ്. അന്നേ സിനിമ ആയിരുന്നു എന്റെ ജീവിതാഭിലാഷം. പക്ഷേ ചേട്ടൻ ഷെല്‍ഫ് നിറച്ച് വലിയ വലിയ കപ്പ് കൊണ്ട് വന്നപ്പോ ഞാൻ കൊണ്ട് വന്ന ചെറിയ കപ്പ് കാണാതെയായി.
എന്തൊക്കെ ആയാലും പക്ഷപാതമില്ലാതെ അച്ഛനും അമ്മയും ഞങ്ങളെ വളർത്തി. വളരെ സന്തോഷകരമായ ജീവിതം.
എന്നാൽ അവൾ എന്റെ ജീവിതത്തിലേക്ക് അല്ല എന്റെ മനസ്സിലേക്ക് കയറി വരുന്നത് ഞാൻ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോളാണ്. മയൂരി അതായിരുന്നു അവളുടെ പേര്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവൾ എഴാം ക്ലാസിൽ.
സീനിയറെ പ്രണയിക്കാനും ഒരു യോഗം വേണം. പക്ഷേ അവളെ അപ്പോഴല്ല ഞാൻ ആദ്യമായി കാണുന്നത്. ഞങ്ങൾ തമ്മില്‍ ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നു. അവളെന്റെ അമ്മയുടെ ചേട്ടനായ സഹദേവന്റെ ഒരേയൊരു മോളാണ്. ശെരിക്കും പറഞ്ഞാൽ എന്റെ അമ്മാവന്റെ മോൾ. ഞങ്ങളുടെ ഒക്കെ മായു. അമ്മയും അച്ഛനും ചേട്ടനും അമ്മാവനും അമ്മായിയും എല്ലാവരും അങ്ങനെ വിളിക്കുമ്പോള്‍ ഞാൻ മാത്രം ചേച്ചി എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ… പിന്നെ അതിലൊരു ത്രീല്ലില്ല അല്ലെ…
പേര് പോലെ തന്നെ അവളും മയിലിനെ പോലെ സുന്ദരിയായിരുന്നു. ആര് കണ്ടാലും ഒന്ന് നോക്കി പോവും. പിന്നെ എന്റെ കാര്യം പറയണോ…
അതുവരെ ഒരു പെണ്‍കുട്ടിയോടും മര്യാദയ്ക്ക് സംസാരിച്ചിട്ടില്ലാത്ത എന്നോട് ഇങ്ങോട്ട് വന്ന് കത്തിയടിക്കുന്ന അവളെ ഒഴിവാക്കാൻ ഞാൻ ഒരു കാരണവും കണ്ടിട്ടില്ല. ആ കാലങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാരങ്ങ മിഠായി സ്ഥിരം വാങ്ങി തരുന്ന അവളെ ആദ്യം ദേവിയെ പോലെ ആരാധിച്ചു. പിന്നെയത് സ്നേഹമായി. പിന്നെ സിനിമകളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ള പ്രണയമായി.
അവളോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് സ്വര്‍ഗം താഴെ വന്നത് പോലെയായി. എല്ലാവരും കാളി എന്ന് വിളിച്ചപ്പോ അവൾ എന്നെ ദാസുട്ടാ എന്ന് വിളിച്ചു. ആ വിളി എന്നെ കൂടുതൽ സന്തോഷം നല്കി. ഞാൻ അവള്‍ക്ക് സ്പെഷ്യൽ ആണെന്ന ചിന്ത എനിക്കുണ്ടായി. കാണുന്ന സിനിമയിലും വായിക്കുന്ന കഥകളിലും നായികയ്ക്ക് അവളുടെ മുഖവും നായകന് എന്റെ മുഖവും ആയി.
????❤️❤️❤️❤️
?❤️?♥️
Poli sanam?
?❤️?
E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????
അടുത്ത ഭാഗം വന്നിട്ടുണ്ട്…
ഇന്ന് വൈകിട്ട് വരുമോ?
വന്നു ബ്രോ… ?
മാൻ അടിപൊളി ഫീൽ ??.
എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.
ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.
ലൗ ഫ്രം തൃശൂർ ?
??
താങ്ക്സ് അതുല്‍ ബ്രോ… ❤️♥️
എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?
ബാക്കി ശനിയാഴ്ച അറിയാം… ??
ഈ കഥ അടിപൊളി
കാത്തിരിക്കുന്നു
അടുത്ത ഭാഗത്തിന്
താങ്ക്സ് നിഖില്‍ ❤️?
അടുത്ത ഭാഗം ശനിയാഴ്ച വരും ??
വായിക്കാൻ കുറച്ച് വൈകി.
എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
നല്ല എഴുത്താണ് ?.
എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️
മുത്തേ കുട്ടപ്പാ… ❤️?
കഥ ഖല്ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട് കൂടെ പോന്ന കൊണ്ട് പോവും ??
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??
ഖൽബെ വായ്കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
ഇന്ദുസേ… ❤️?
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
?മയൂരി? {The Conclusion}
✯ ━━━━━━ ✧ ━━━━━━ ✯
?TEASER ?
ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…
ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന് അവര്‍ക്ക് ആത്മവിശ്വാസം നല്കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന് ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.
പിറ്റേന്ന് എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.
““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.
““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.
എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന് കരഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര് ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
Will be Publish on 19th December 2020
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
????
???