?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

അരമണിക്കൂര്‍ കൊണ്ട്‌ ഒരു ബാഗുമായി അവന്‍ ഇറങ്ങി വന്നു. അച്ഛനെ വിളിച്ച് വരുന്ന കാര്യം പറയുകയും ചെയ്തു. ശേഷം റൂം പൂട്ടി അവന്‍ റിസപ്ഷനിലെ മേഘയുടെ അടുത്തേക്ക് വന്നു.

““ന്നാ… പണത്തിന് വല്ല ആവശ്യം വന്നാൽ എഴുതി എടുത്തോ…”” കൈയിലെ ചെക്ക് ബുക്ക് മേഘക്ക് നല്‍കി ദാസ് പറഞ്ഞു. മേഘ അത് വാങ്ങി പിന്നെ തന്റെ യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചാവി എടുത്ത് ഒരു ഷെല്‍ഫ് തുറന്ന് അവിടെ ഭദ്രമായി വെച്ച് പൂട്ടി.

““ഇച്ചായാ ബസ്, ട്രെയിൻ ഒന്നിലും ടിക്കറ്റ് ഇല്ല. അതുകൊണ്ട്‌ ഒരു ടാക്സി വിളിച്ചു.”” മേഘ താൻ ഏറ്റെടുത്ത ജോലിയുടെ കാര്യം പറഞ്ഞു.

““ആ അതുമതി… ഇരുട്ടും മുമ്പ് അങ്ങ് എത്താം. പിന്നെ രാത്രി പീലിയാശനോട് വരാൻ പറഞ്ഞിട്ടുണ്ട്. നിന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയാൽ ശരിയാവില്ല…”” ദാസ് പറഞ്ഞു. അതിന്‌ മേഘ അവളുടെ പുഞ്ചിരിയില്‍ സമ്മതം നല്‍കി.

““വേഗം വരാവേ….”” ദാസ് അവസാനമായി കൂട്ടിചേര്‍ത്തു.

““ധൃതി വേണ്ട… ആവശ്യം കഴിഞ്ഞ് വന്ന മതി.”” മേഘ മറുപടി നല്‍കി. അപ്പോഴേക്കും റിസോര്‍ട്ടിന് മുന്നില്‍ ഒരു ടാക്സി വന്ന് നിന്നു.

““ശെരി… എന്തേലും ഉണ്ടെങ്കിൽ വിളിക്ക്… ബൈ…”” ദാസ് ബാഗ് തോളില്‍ തൂക്കി മേഘയോട് കൈ വിശി ടാറ്റാ പറഞ്ഞ്‌ ടാക്സിയ്ക്ക് അരികിലേക്ക് നടന്നു. അവന്‍ നടന്ന് നിങ്ങുന്നത് ഒരു ചിരിയോടെ ഉള്ളില്‍ നിന്ന് മേഘ കണ്ടു നിന്നു.

ടാക്സിയുമായി വന്നത് ദാസിന് പരിചിതനായ ആൾ തന്നെയായിരുന്നു. കക്ഷിയും മലയാളി ആണ്‌. കാറിൽ അല്പ കുശലങ്ങളും കാര്യ കാരണങ്ങളും പറഞ്ഞ്‌ ഇരുവരും യാത്ര തെക്ക് ദിശായിലേക്ക് യാത്ര തുടങ്ങി.

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ…

കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ…

ർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ…

നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ…

    (കഴിഞ്ഞു പോയ…)

ദേവദാരു പൂത്ത കാലം നീ മറന്നുവോ…

അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ… (2)

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ…

ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ… (2)
    (കഴിഞ്ഞു പോയ…)

കാറിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്ന് പഴയ ഒരു ആല്‍ബം സോങ് പാടി കൊണ്ടിരുന്നു. പോര്‍ച്ചുഗീസുകാരുടെ താവളമായിരുന്നു ഗോവയിലെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും കാഴ്ചകള്‍ പിറകിലേക്ക് ചലിച്ച് കൊണ്ടിരുന്നപ്പോൾ പാട്ടിലെ വരികളെ പോലെ അവന് അവന്റെ നഷ്ട സ്വര്‍ഗ്ഗത്തിന്റെ ഓര്‍മകള്‍ വന്നു.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.