?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

““ഇച്ചായാ… ഇച്ചായനെ തിരക്കി റിസപ്ഷനിൽ ഒരു കോൾ വന്നിട്ടുണ്ട്….”” മധുരമായ ശബ്ദത്തില്‍ റിസപ്ഷനിസ്റ്റ് യൂണിഫോം ധരിച്ച പെണ്‍കുട്ടി പറഞ്ഞു. പാലപ്പത്തിന്റെ നിറവും കഴുത്തൊള്ളം മാത്രമുള്ള മുടിയും ആരെയും മയക്കുന്ന ചിരിയുമായിരുന്നു അവള്‍ക്ക്.

““എനിക്കോ…!!! റിസപ്ഷനിലോ…!!! ആരാ മേഘകുട്ടി…?”” ദാസ് മറുചോദ്യം ചോദിച്ചു.

““അറിയില്ല ഇച്ചായാ… നാട്ടില്‍ നിന്നാണ്‌ എന്ന് തോന്നുന്നു…”” മേഘ അല്പം സംശയത്തോടെ പറഞ്ഞു.

എന്തോ ഉൾപ്രേരണ പോലെ ദാസ് ചെയറിൽ നിന്ന് എണീറ്റു പോയി. അവന്‍ വേഗത്തിൽ റിസപ്ഷനിലേക്ക് നടന്നു. പിറകെ റിസപ്ഷനിസ്റ്റ് മേഘയും. പതിവിലും വേഗത്തിൽ റിസപ്ഷനിലെത്തിയ അവന്‍ ഫോണില്‍ നിന്ന് അടർത്തി മാറ്റി വെച്ച റിസീവർ എടുത്ത് ചെവിയില്‍ വെച്ചു…

““യെസ്… കാളിദാസ് ഹിയർ….””

““മോനെ…. കാളി….”” അപ്പുറത്ത് നിന്ന് ഇടറിയ ശബ്ദം റിസീവറിലുടെ പുറത്ത്‌ വന്നു.

““അച്ഛാ….”” ദാസ് അച്ഛന്റെ വിളിക്ക് പ്രതിഫലനമെന്നപോലെ പറഞ്ഞു…

““മോനെ….”” ആ വിളിയുടെ കുടെ ഒരു കരച്ചില്‍ ആണ്‌ പിന്നെ കേട്ടത്. ഒരിക്കലും തന്റെ അച്ഛൻ കരയുന്നത് അറിഞ്ഞിട്ടില്ലത്ത കാളി എന്ത് പറയണമെന്നറിയാതെ തരിച്ച് നിന്നു.

““അച്ഛാ… എന്താ അച്ഛാ…. എന്തുപറ്റി…?”” കാളി മറുപടി പറയുമ്പോ ആ ശബ്ദം ഇടറുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു.

““കാളി…. നിന്റെ ചേട്ടന് ഇന്നലെ രാത്രി ഒരു അക്ഡന്റ്…”” കരച്ചില്‍ പിടിച്ചടക്കി കൊണ്ട് അച്ഛന്‍ പറഞ്ഞ്‌ ഒപ്പിച്ചു.

““ങേ…! എന്ത്…. എങ്ങനെ…”” കേട്ട വാര്‍ത്തയുടെ പതർച്ചയിൽ അവന്‍ തിരിച്ച് ചോദിച്ചു…

““ഇ… ഇന്നലെ ജോലി കഴിഞ്ഞ് വ… വരുന്നതിനിടെ ലോറിയോ മ.. മറ്റോ ആണെന്ന പ… പറഞ്ഞേ…”” കരഞ്ഞ് തളര്‍ന്നതിനാൽ അച്ഛന്റെ വാക്കുകൾ മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു.

““അച്ഛാ… ഞാനിപ്പോ എന്താ വേണ്ടെ…”” കാളി ചോദിച്ചു…

““മോനെ… അ… അവനിപ്പോഴും ഐ.സി.സി.യു വിലാ… എ… എനിക്കും അവള്‍മാർക്കും തനിച്ച് പ… പറ്റുന്നില്ലടാ…””

““അച്ഛാ… ഞാനിപ്പോ… ഇന്ന്‌…”” കാളി എന്ത് മറുപടി പറയണം എന്ന് അറിയാതെ നിന്നു പോയി.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.