““എന്നാൽ ഞാൻ നിങ്ങളെ ഇവിടെ ആക്കിയ ഫിലിപ്പോസിനെ വിളിക്കാം… അങ്ങേര് വരട്ടെ…””
““ഹാ… ആയിക്കോട്ടെ…”” അവന് സമ്മതിച്ചു.
ഞാൻ ഫോൺ എടുത്ത് കാര്യം സൂചിപ്പിച്ചു. ഏകദേശം ആശാന് എല്ലാം മനസ്സിലായിരുന്നു. ഇപ്പൊ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ശേഷം അവനെ സമാധാനിപ്പിച്ച് തിരിച്ച് വിട്ടു.
കുറച്ച് നേരത്തിനുള്ളിൽ പീലിയാശൻ വന്നു. കുടെ ഒരു യമണ്ടന്‍ ജിമ്മനും ഉണ്ടായിരുന്നു. ആശാന് രണ്ടും കല്പിച്ച് ആണ് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഞങ്ങൾ മൂന്നും കുടെ അവന്റെ റൂമിലേക്ക് പോയി. ആദ്യം അവളെ കൊണ്ട് വന്നവന്റെ അടുത്തെത്തി. ഞങ്ങളെ ആശ്വാസത്തോടെ നോക്കിയ അവനെ ആശാന് ചെന്ന് കേറിയപ്പോഴെ കൈ വെച്ചു. അവനെ തൂക്കി എടുത്ത് പിന്നാലെ വന്നു കേറിയ നാല് പേരുടെ റൂമിലേക്ക് കൊണ്ട് പോയി. എല്ലാവരും ഒന്ന് എതിർക്കാൻ നോക്കി എങ്കിലും ആശാന്റെ രണ്ട് മര്‍മ്മ പ്രയോഗത്തിൽ എല്ലാം പേടിച്ച് പോയി.
ആശാന്റെ മര്മ്മപ്രയോഗവും പോലീസിൽ പിടിച്ചു കൊടുക്കും എന്ന ഭീക്ഷണിയിലും അവർ ഭൂതവും വര്‍ത്തമാനവും മണി മണിയായി പറഞ്ഞു.
കോട്ടയം നഗരത്തിലെ പ്രമുഖ വ്യവസായിയുടെ മകളാണ് ലവൾ; മേഘ ജോർജ്. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ നാട്ടിലെ മൂന്ന് ചെറുപ്പക്കാര്‍ അവളുടെ ശരീരം അനുഭവിക്കാൻ വേണ്ടി വേറെ ഒരുത്തനെ കൊണ്ട് അവളെ ലൈൻ അടിപ്പിക്കുന്നു. കുറച്ച് പണം ചിലവാക്കി അവളെ വളച്ച് ഓടിച്ചു ദേ ഇവിടം വരെ എത്തിച്ചു. പക്ഷേ നമ്മുടെ അച്ചായത്തി അവസാന നിമിഷം എല്ലാരേയും തള്ളി മാറ്റി എന്റെ മുറിയില്‍ അഭയം പ്രാപിച്ചു.
അവസാനം പിള്ളേര് ആശാന്റെ കാല് പിടിച്ചു കരഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്. ആശാന് ഒന്നുടെ വിരട്ടി നാളെ തന്നെ സ്ഥലം കാലിയാക്കാൻ പറഞ്ഞ് അവരെ വിട്ട് പുറത്തിറങ്ങി.
““ഡാ… അവൾ എവിടെ…?”” ആശാന് പുറത്തിറക്കിയ ശേഷം എന്നോട് ചോദിച്ചു.
““എന്റെ റൂമിൽ ഉണ്ട്…”” ഞാൻ എന്റെ റൂമിലേക്ക് ചൂണ്ടി പറഞ്ഞു.
ഞങ്ങൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയ മൂന്ന് പേരെ അവൾ പേടിയോടെ നോക്കി. പാവം ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പൊ… അവളുടെ നോട്ടവും ഭാവവും കണ്ടു ആശാന് ഒന്ന് പകച്ച് പോയിരുന്നു. ആശാന് പിറകെ എന്റെ ചെവിക്ക് അടുത്ത് നീങ്ങി എന്റെ ചെവിയില്‍ ചോദിച്ചു.
““ഡാ… നിന്നെയും ഈ ഭീമനെയും കണ്ട് അവൾ പേടിച്ചു എന്ന് തോന്നുന്നു.””
““അത് ഞങ്ങളെ കണ്ടല്ല ആശാനെ… ആശാന്റെ താടി മേലുള്ള ചൊറിച്ചിലും മുഖ ഭാവവും കണ്ടപ്പോ അവള്‍ക്ക് പഴയ സിനിമകളിലെ ടി. ജി രവിയെ ഓര്മ വന്ന് കാണും.”” ഞാനും വിട്ട് കൊടുത്തില്ല. അത് ആശാന് പിടിച്ചിട്ടില്ല എന്ന് ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.
????❤️❤️❤️❤️
?❤️?♥️
Poli sanam?
?❤️?
E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????
അടുത്ത ഭാഗം വന്നിട്ടുണ്ട്…
ഇന്ന് വൈകിട്ട് വരുമോ?
വന്നു ബ്രോ… ?
മാൻ അടിപൊളി ഫീൽ ??.
എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.
ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.
ലൗ ഫ്രം തൃശൂർ ?
??
താങ്ക്സ് അതുല്‍ ബ്രോ… ❤️♥️
എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?
ബാക്കി ശനിയാഴ്ച അറിയാം… ??
ഈ കഥ അടിപൊളി
കാത്തിരിക്കുന്നു
അടുത്ത ഭാഗത്തിന്
താങ്ക്സ് നിഖില്‍ ❤️?
അടുത്ത ഭാഗം ശനിയാഴ്ച വരും ??
വായിക്കാൻ കുറച്ച് വൈകി.
എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
നല്ല എഴുത്താണ് ?.
എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️
മുത്തേ കുട്ടപ്പാ… ❤️?
കഥ ഖല്ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട് കൂടെ പോന്ന കൊണ്ട് പോവും ??
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??
ഖൽബെ വായ്കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
ഇന്ദുസേ… ❤️?
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
?മയൂരി? {The Conclusion}
✯ ━━━━━━ ✧ ━━━━━━ ✯
?TEASER ?
ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…
ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന് അവര്‍ക്ക് ആത്മവിശ്വാസം നല്കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന് ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.
പിറ്റേന്ന് എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.
““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.
““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.
എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന് കരഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര് ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
Will be Publish on 19th December 2020
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
????
???