?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

വാതിൽ തുറന്നപ്പോള്‍ മുന്നില്‍ നേരത്തെ അവന്റെ ഒപ്പം വന്നവൾ. പക്ഷേ ആകെ പേടിച്ച അവസ്ഥയില്‍ ആയിരുന്നു. ചുരിദാറിന്റെ ഒരുവശം കഴുത്ത് മുതൽ കൈ വരെ കീറി പോയിട്ടുണ്ട്. വെളുത്ത തോളില്‍ പിങ്ക് കളർ ബ്രാ സ്ട്രിപ്പ് കാണുന്നുണ്ടായിരുന്നു. കുടെ ആരുടെയോ നഖക്ഷതങ്ങളും. അവളുടെ കരഞ്ഞ മുഖം കുടെ പേടിയും ആയപ്പോഴേക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ആയി…

““ഇച്ചായ… എന്നെ രക്ഷിക്കണം… അവനും കുടെ കുറെ ആളുകളും….”” അവൾ കരഞ്ഞ് കൊണ്ട്‌ പറഞ്ഞു.

അവളുടെ ‘ഇച്ചായാ’ എന്നുള്ള വിളിയും, അവളുടെ ഭാവങ്ങളും എന്റെ കരളലിച്ച് കളഞ്ഞിരുന്നു. കാര്യങ്ങൾ ഏകദേശം മനസിലായത് കൊണ്ട്‌ കൂടുതൽ ചോദിക്കാൻ ഒന്നും നിന്നില്ല. അവളെ അകത്തേക്ക് വിളിച്ചു. ഒരു ചെറിയ പേടിയോടെ അവൾ അകത്തേക്ക് കയറി.

ഞാൻ ബെഡിൽ അവളെ ഇരുത്തി എന്റെ ഒരു ഷർട്ട് എടുത്ത് കൊടുത്തു. അവൾ അത് ചുരിദാറിന്റെ മുകളില്‍ കുടെ ഇട്ടു. അപ്പോഴാണ് വരാന്തയില്‍ കാലടി ശബ്ദങ്ങള്‍ കേള്‍ക്കുന്നത്. അവളെ അന്വേഷിച്ചുള്ള നടപ്പാവും എന്ന് അവന്‍ ഉറപ്പിച്ചു. അവളോട് ശബ്ദം ഉണ്ടാക്കാതെ അവിടെ ഇരിക്കാൻ പറഞ്ഞ്‌ ഒരു ഉറക്ക ക്ഷീണം അഭിനയിച്ച് വാതിൽ പൂട്ടി റിസപ്ഷനിലേക്ക് നടന്നു.

““ഹലോ എന്ത് പറ്റീ സർ…”” ഒന്നും അറിയാത്ത പോലെ അവന്റെ അടുത്തെത്തി ചോദിച്ചു.

““അതുപിന്നെ…”” അവന്‍ തപ്പിത്തടഞ്ഞു…

““എന്താ സർ… എന്തെങ്കിലും വേണോ…?”” ഞാൻ വീണ്ടും ചോദിച്ചു.

““അത്… ചെറിയ ഒരു പ്രശ്നം ഉണ്ട്…”” അവന്‍ പറഞ്ഞു…

““എന്താണ്‌ സർ…?””

““എന്റെ കുടെ വന്ന പെണ്‍കുട്ടിയെ കാണാനില്ല…”” അവന്‍ ദുഃഖം അഭിനയിച്ചു കൊണ്ട്‌ പറഞ്ഞു.

““എന്ത്… കാണാനില്ല എന്നോ… ഈ രാത്രി എവിടെ പോവാനാ… മൊത്തത്തില്‍ ഒന്നൂടെ നോക്കിക്കെ… അവിടെ എങ്ങാനും കാണും…””

““ഹാ… എല്ലായിടത്തും നോക്കി. കാണുന്നില്ല…””

““അയ്യോ.. ഇനി എന്ത് ചെയ്യും? നമ്മുക്ക് പോലീസിൽ പരാതി നല്‍കാം സർ… ഞാനിപ്പോ വിളിക്കാം.”” ഞാൻ ഇത്രയും പറഞ്ഞ്‌ ഫോണിന്റെ അടുത്തേക്ക് ചെന്ന് റിസീവർ എടുത്തതും അവന്‍ മുന്നില്‍ കയറി എന്നെ തടഞ്ഞു.

““പോലീസിൽ പറയണ്ട… ഒരു പ്രശ്നം ഉണ്ട്…””

““എന്താണ്‌ സർ…?””

““ഞങ്ങൾ ഒളിച്ചോടി വന്നതാണ്. അവളെ പോലീസിന് കിട്ടിയ ഞങ്ങളെ അവർ പിരിക്കും… പിന്നെ അവളെ എനിക്ക് കാണാന്‍ കുടെ കിട്ടില്ല. അവൾ ദൂരെ ഒന്നും പോയി കാണില്ല. പുറത്തൊക്കെ ഒന്ന് പോയി നോക്കിയാലോ…”” അവന്‍ പൂങ്കണ്ണിരോടെ പറഞ്ഞു. ശോ… എന്തൊരു അഭിനയം…

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.