പിന്നെ എനിക്ക് വേണ്ടി പീലിയാശൻ ആളുകളെ ക്യാൻവാസ് ചെയ്തു. അങ്ങനെ ആ ആറ് മാസം കൊണ്ട് ഹോം സ്റ്റേ അങ്ങ് ക്ലിക്കായി. പിന്നെ അങ്ങോട്ട് നല്ല വരുമാനം ആയിരുന്നു. ഞാൻ ആവശ്യത്തിന് മാത്രം ചിലവാക്കി ബാക്കി സ്വരൂപിച്ചു വെച്ചു.
ആ ഇടക്കാണ് മേഘ ജോർജ് എന്ന കോട്ടയം അച്ചായത്തി എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
പതിവ് പോലെ അന്നും റിസപ്ഷൻ ഏരിയയില്‍ നില്ക്കുമ്പോള് ആണ് പീലിയാശൻ കസ്റ്റമറെ കൊണ്ട് വരുന്നത്. ഒരു കോളേജ് പയ്യനും അവന്റെ കുടെ സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയും. ഒരു ചുള്ളനും ചുള്ളത്തിയും.
ഒറ്റ നോട്ടത്തില്‍ രണ്ടും മലയാളി ആണെന്ന് വ്യക്തം. പീലിയാശൻ മുന്നില്‍ നിന്ന് റൂം എടുക്കാനുള്ള സൗകര്യം ഒക്കെ ചെയ്തു കൊടുത്തു. രണ്ട് ദിവസം എന്ന് പറഞ്ഞാണ് അവർ വന്നത്. അഡ്വാന്‍സ് വാങ്ങി ഞാൻ അവരെ റൂമിലേക്ക് കൊണ്ട് പോയി.
പെണ്ണിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. സംഗതി പന്തിയല്ലന്ന് അപ്പോഴേ എനിക്ക് തോന്നിയിരുന്നു. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതി എന്ന് രണ്ടാളോടും പറഞ്ഞ് റിസപ്ഷനിലേക്ക് നടന്നു. അവിടെ ആശാന് ഇരിപ്പുണ്ടായിരുന്നു.
““ആശാനെ, പാര്‍ട്ടി അത്ര സേഫ് അല്ലല്ലോ…”” ഞാൻ ആശാനെ നോക്കി പറഞ്ഞു.
““വെറുതെ വേണ്ടാത്ത കാര്യം നോക്കണ്ട. അവര്‍ പരസ്പരം പുഷ്പിക്കാൻ വന്ന പൂമ്പാറ്റകള്‍ അല്ലെ. അവരായി അവരുടെ പാടായി. നമ്മൾ നമ്മുടെ ജോലി ചെയ്ത മതി.”” ആശാന് ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഉപദേശിച്ചു.
““അല്ലേലും ഞാൻ ഒളിഞ്ഞു നോക്കുന്നില്ലേ… പിന്നെ എന്റെ ബിസിനസിന് ചിത്തപേരുണ്ടാകും വിധം പെരുമാറിയ ഞാൻ രണ്ടിനെയും എടുത്ത് പുറത്തിടും. റൂമിന് ഉള്ളില്‍ എന്ത് നടന്നാലും വേണേൽ ചെറുതായി കണ്ണടക്കാം. പക്ഷേ പുറത്ത് ചാടിയ ഞാൻ പോക്കും…”” ഞാൻ ആശാനോട് പറഞ്ഞു. ആശാന് എതിര്‍പ്പൊന്നും പറഞ്ഞില്ല.
കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും കത്തിയടിച്ച് നിന്ന് അവസാനം പീലിയാശൻ പോയി. ഞാൻ ബാക്കി ജോലിയിലേക്കും. കുറച്ച് കഴിഞ്ഞപ്പോ നാല് പിള്ളേരടങ്ങുന്ന പുതിയ ഒരു സെറ്റ് അവിടെ എത്തി. അവരെ രജിസ്റ്റര്‍ ചെയ്ത് റൂമിലേക്ക് പോവുന്ന സമയത്താണ് ആദ്യം വന്നവന് വരാന്തയില്‍ ഉലാത്തുന്നത് കാണുന്നത്. അവന് എന്റെ കുടെ ഉള്ളവരുമായി കൈയും കലാശവും കാണിക്കുന്നത് കണ്ടപ്പോഴേ കാര്യങ്ങളുടെ പോക്ക് എനിക്ക് മനസ്സിലായിരുന്നു. എന്നാൽ ആശാന് പറഞ്ഞ പോലെ വേണ്ടാത്ത കാര്യത്തിൽ തലയിടണ്ട എന്നതിനാല്‍ ഞാൻ കണ്ണടച്ചു. പിന്നെ പീലിയാശനെ വിളിച്ച് കാര്യങ്ങളുടെ കിടപ്പ് വശം ഒന്ന് ബോധിപ്പിച്ചു. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതിയെന്നായിരുന്നു ആശാന്റെ മറുപടി. അത് എനിക്ക് ഒരു ആശ്വാസമായി.
എന്റെ ഊഹം ശരിയാവുന്ന പോലെ ആയിരുന്നു പിന്നെ നടന്നത്. രാത്രി ഒരു പന്ത്രണ്ട് മണിയായപ്പോൾ ഞാൻ എന്റെ മാനേജര്‍ റൂമിലേക്ക് വന്ന് ഒന്ന് തല ചായ്ച്ചു. കുറച്ച് കഴിഞ്ഞപ്പോ വാതിൽ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് ചെന്ന് നോക്കിയത്.
????❤️❤️❤️❤️
?❤️?♥️
Poli sanam?
?❤️?
E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????
അടുത്ത ഭാഗം വന്നിട്ടുണ്ട്…
ഇന്ന് വൈകിട്ട് വരുമോ?
വന്നു ബ്രോ… ?
മാൻ അടിപൊളി ഫീൽ ??.
എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.
ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.
ലൗ ഫ്രം തൃശൂർ ?
??
താങ്ക്സ് അതുല്‍ ബ്രോ… ❤️♥️
എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?
ബാക്കി ശനിയാഴ്ച അറിയാം… ??
ഈ കഥ അടിപൊളി
കാത്തിരിക്കുന്നു
അടുത്ത ഭാഗത്തിന്
താങ്ക്സ് നിഖില്‍ ❤️?
അടുത്ത ഭാഗം ശനിയാഴ്ച വരും ??
വായിക്കാൻ കുറച്ച് വൈകി.
എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
നല്ല എഴുത്താണ് ?.
എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️
മുത്തേ കുട്ടപ്പാ… ❤️?
കഥ ഖല്ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട് കൂടെ പോന്ന കൊണ്ട് പോവും ??
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??
ഖൽബെ വായ്കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
ഇന്ദുസേ… ❤️?
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
?മയൂരി? {The Conclusion}
✯ ━━━━━━ ✧ ━━━━━━ ✯
?TEASER ?
ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…
ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന് അവര്‍ക്ക് ആത്മവിശ്വാസം നല്കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന് ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.
പിറ്റേന്ന് എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.
““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.
““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.
എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന് കരഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര് ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
Will be Publish on 19th December 2020
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
????
???