?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

കണ്ണ് തുറന്ന് നോക്കിയപ്പോ വധുവരന്മാർക്ക് ചുറ്റും നില്‍ക്കുന്ന എല്ലാവരും സന്തോഷത്തോടെ നില്‍ക്കുന്നു. എന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് ചെന്നു. അതേ അവൾ എന്നെ നോക്കിയാണ് ഇപ്പൊ അവിടെ ഇരിക്കുന്നത്. അവളുടെ നോട്ടം എന്നെ കളിയാക്കുന്നത് പോലെ എനിക്ക് തോന്നി. അതോടെ അവിടെ നില്‍ക്കാനുള്ള കരുത്ത് എനിക്ക് നഷ്ടമായി. ഞാൻ മണ്ഡലത്തിന് പുറത്തേക്ക്‌ നടന്നു. നേരെ പൈപ്പിന്റെ അടുത്തേക്ക് ചെന്ന് ഒരു കൈ കുമ്പിളില്‍ വെള്ളമെടുത്ത് മുഖത്തേക്ക് തളച്ചു.

കല്യാണമണ്ഡപത്തില്‍ ഇപ്പോഴും ഒച്ചയും ബഹളവും കേള്‍ക്കുന്നുണ്ട്.കുറച്ച് നേരം ഒരു ഭാഗത്ത് തനിച്ച് ഇരുന്നു. പയ്യെ ആലോചിച്ച് തുടങ്ങി. ഇനിയും അവരുടെ കുടെ ജീവിച്ചാൽ ഇതുപോലുള്ള നോട്ടങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടി വരും. അത് ചിലപ്പോ എന്റെയും അവരുടെയും ജീവിതത്തെ ബാധിച്ചേക്കും…

ഇല്ല… ഒരുപാട്‌ പേരുടെ സന്തോഷത്തിന്‌ ഒരു വിലങ്ങ് തടി ആയി ഞാൻ ഇവിടെ നില്‍ക്കരുത്. ഒഴിഞ്ഞ് പോണം അവരുടെ നല്ലതിനായി. പക്ഷേ തിരിച്ച് വരണം ഒരിക്കൽ പക്ഷേ അതൊരിക്കലും പോയ പോലെ ആവരുത്. മനസില്‍ ചിന്തിച്ച് വെച്ച പ്ലാനുമായി ഞാൻ അവിടെ നിന്ന് എണീറ്റു.

നേരെ മണ്ഡപത്തിലേക്ക് ചെന്നു. അവിടെ ഫോട്ടോ സെക്ഷന്‍ തുടങ്ങിയിരുന്നു. മനസിലെ ദുഃഖങ്ങള്‍ മറച്ച് വെച്ച് കുറച്ച് ഫോട്ടോക്ക് നിന്ന് കൊടുത്തു. പരമാവധി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിച്ചു.

അതിനായി അവളെ നോക്കുകപോലും ചെയ്തിരുന്നില്ല. ഇനിയും അതാണ്‌ നല്ലതെന്ന് മനസ്സിനെ പറഞ്ഞ്‌ മനസ്സിലാക്കാൻ ശ്രമിച്ചു.

എല്ലാം അവര്‍ക്ക് മംഗളമായി തീര്‍ന്നു. വീട്ടില്‍ നിലവിളക്കും പിടിച്ചു അവൾ അകത്ത് കയറി. എന്റെ കുടെ കയറാന്‍ ഞാൻ ആഗ്രഹിച്ചവൾ പക്ഷേ ചേട്ടന്റെ കുടെ കയറി എന്ന് മാത്രം. ഇനി ആ മോഹങ്ങള്‍ വേണ്ട എന്ന് മനസിനെ പറഞ്ഞ്‌ വിശ്വസിപ്പിക്കാന്‍ ഞാൻ ഇനി ശ്രമിച്ചു…

വൈകുന്നേരം ഒരു തലവേദന എന്ന് പറഞ്ഞ്‌ റൂമിൽ കയറി ഇരുന്നു. ഒഴിഞ്ഞ് മാറിയതാണ്. ഇനി കുറച്ച് നേരം കുടെ മാറി നില്‍ക്കണം. രാത്രി എല്ലാവരും ഉറങ്ങിയോ എന്ന് നോക്കാനായി ഒന്ന് പുറത്തിറങ്ങിയപ്പോഴാണ് പാൽ ഗ്ലാസ്സുമായി ചേട്ടന്റെ മുറിയിലേക്ക് പോകുന്ന മയൂരിയെ കാണുന്നത്. കുറച്ച് നേരം നോക്കി നിന്നു. കണ്ണ് നിറയും എന്ന് തോന്നിയപ്പോ പിന്‍ തിരിഞ്ഞ് റൂമിലേക്ക് ചെന്നു. നാല്‌ ജോഡി ഡ്രെസ്സും പോക്കറ്റ് മണിയായി കിട്ടിയ പൈസയും ശെരിയാക്കി കാത്തിരുന്നു.

താഴത്തെ നിലയിലെ ലൈറ്റ് ഓഫാക്കിയപ്പോ ഒരു തുണ്ട് പേപ്പറില്‍ കുറച്ച് വരികള്‍ കുത്തി കുറച്ചിട്ട് റൂമിന് പുറത്തേക്ക്‌ ഇറങ്ങി. ശേഷം ബാഗ് തോളില്‍ എടുത്ത് പമ്മി പമ്മി താഴേക്ക് ഇറങ്ങി. മുന്‍ വാതിലുടെ പോകാതെ അടുക്കള വാതിൽ വഴി പുറത്തേക്ക്‌ ഇറങ്ങി. പിന്നെ ആ വീട്ടിലേക്ക് ഒരു നോക്ക് നോക്കി തിരിഞ്ഞ് ഇരുട്ടിലേക്ക് നടന്നു നീങ്ങി.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.