എന്നിട്ടും അവൾ എങ്ങനെ എന്റെ ഏട്ടനെ കല്യാണം കഴിക്കാൻ സമ്മതിച്ചു. വിളിച്ച് ചോദിച്ചാലോ എന്ന് വിചാരിച്ചു. പോരാ… നേരിട്ട് മുഖത്ത് നോക്കി തന്നെ ചോദിക്കണം. അതാണ് അതിന്റെ ഒരു ഇത്…
രാത്രി അത്താഴ സമയത്ത് അമ്മ വിളിച്ചപ്പോഴാണ് ഞാൻ പിന്നെ അങ്ങോട്ട് പോയത്. താഴെ ചേട്ടനടക്കം എല്ലാരും എത്തിയിട്ടുണ്ട്. ഭക്ഷണം വിളമ്പി കഴിഞ്ഞപ്പോഴാണ് അച്ഛൻ മായുവിന്റെ കാര്യം പറയുന്നത്. ഈശ്വരാ ചേട്ടന് വേറെ പ്രണയം ഉണ്ടാവണേ എന്ന് ഞാൻ പ്രാര്‍ത്ഥിച്ചു. എവിടെ…
““നിങ്ങള്‍ക്കൊക്കെ സമ്മതം ആണെങ്കിൽ എനിക്കും ഈ വിവാഹത്തിന് സമ്മതമാണ്….”” ഇതായിരുന്നു ചേട്ടന്റെ മറുപടി. എന്റെ അവസാന പ്രതീക്ഷയും അതോടെ അപ്രത്യക്ഷമായി…
വല്യ പഠിപ്പും ജോലിയും സൗന്ദര്യവും തേങ്ങയും മാങ്ങയും ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം… ഇത് വരെ ഒരു പ്രണയം പോലും ഇല്ല… ക്ണപ്പൻ… ഞാൻ എന്റെ ദേഷ്യം എന്റെ മനസില്‍ ചേട്ടനെതിരെയുള്ള തെറി ആക്കി മാറ്റി. കുടെ അവള്‍ക്കെതിരെയും… പറഞ്ഞ വാക്കിന് വില ഇല്ലാത്ത ജന്തു. അല്ലേലും പണത്തിനും സൗന്ദര്യത്തിനും ജോലിക്കും മുന്നില്‍ എന്ത് വാക്ക്…
ചേട്ടന്റെ വാക്ക് കേട്ടതോടെ എല്ലാം ശടപടെന്ന് ആയിരുന്നു. അച്ഛനും അമ്മയും അമ്മാവനും അമ്മായിയും ഹാപ്പി. ഞാൻ മാത്രം നനഞ്ഞ പടക്കം പോലെ…
ഒഫീഷ്യൽ പെണ്ണ്കാണൽ ചടങ്ങില്‍ അവൾ ചായയുമായി വന്നപ്പോ ഞാൻ അവളെ സൂക്ഷിച്ച് നോക്കി. ഇല്ല… അറിയാതെ പോലും അവൾ എന്നെ നോക്കിയില്ല. മുഖത്ത് പുഞ്ചിരിയും ഇല്ല. ഓ… ഞാൻ ഉള്ളത് കൊണ്ടാവും. അവൾ മുന്നില്‍ കൊണ്ട് വെച്ച ഒരു ലഡു എടുത്ത് എന്റെ വായില്‍ കുത്തി കയറ്റി ചവച്ചരച്ച് എന്റെ വിഷമവും സങ്കടവും ദേഷ്യവും എല്ലാം ഞാൻ പിടിച്ചു വെച്ചു.
കല്യാണം ഒരു മാസത്തിനകം എന്ന് അവർ ഉറപ്പിച്ചു. വീട്ടുകാരെ ക്ഷണിക്കുന്നതിലും ഡ്രെസ് എടുക്കുന്നതിലുമായി എല്ലാവരും തിരക്കിലായി. ഞാൻ പതിയെ എല്ലാത്തിലും നിന്ന് മാറി നിന്നു. ഇത്രയും നാള്‍ മനസില്‍ കൊണ്ട് നടന്ന ആഗ്രഹം മനസില്‍ നിന്ന് വിട്ടുപോയതെ ഉണ്ടായിരുന്നില്ല. ചേട്ടന് വലിയ ഒരു വർക്ക് കിട്ടിയതിനാൽ ഫോൺ വിളി ഒക്കെ കുറവായിരുന്നു. അത് കുറച്ചെങ്കിലും ആശ്വാസം നല്‍കി. അതിനിടെ എന്റെ ഡിഗ്രീ റിസൾട്ട് വന്നു. വിചാരിച്ചതിലും നല്ല മാർക്കിൽ ഞാൻ ജയിച്ചെങ്കിലും എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. എന്തിന് റിസൾട്ടിന്റെ കാര്യം വീട്ടില്‍ പറഞ്ഞത് പോലും ഇല്ല. അവർ ചോദിച്ചതും ഇല്ല.
ആ വീട്ടില്‍ ഞാൻ ആരും അല്ല എന്നൊരു പ്രതീതി എനിക്ക് ഉണ്ടായി. അതോടെ മനസ് പൂര്‍ണമായി കൈമോശം വന്നു. അങ്ങനെ അവരുടെ സന്തോഷത്തിന്റെ ദിനം വന്നു. ചേട്ടന്റെ കല്യാണം.
അവർ എനിക്കായ് വാങ്ങി തന്ന ഡ്രെസ്സ് ഇട്ട് ഒരു പാവയെ പോലെ കല്യാണമണ്ഡപത്തില്‍ ചെന്നിരുന്നു. ഇവന്റ് മാനേജ്മെന്റിനെ ഏല്പിച്ചതിനാൽ എനിക്ക് പണി ഒന്നുമുണ്ടായിരുന്നില്ല. അവൾ അലങ്കാരങ്ങളോടെ വന്നു. ചേട്ടനരികിൽ ഇരുന്നു.
അവളുടെ മുഖത്ത് നാണമോ ഭയമോ അങ്ങനെ എന്തോ വികാരം. പൂജാരി ക്രിയ കഴിഞ്ഞപ്പോ താലിയെടുത്ത് ചേട്ടന്റെ കൈയിൽ കൊടുത്തു. നാദസ്വരം ചെവിയിൽ അലയടിച്ചു. ചേട്ടൻ താലി അവളുടെ കഴുത്തിലേക്ക് കൊണ്ട് പോയി. ആ കാഴ്‌ച കണ്ടിരിക്കാൻ സാധിക്കാതെ ഞാൻ കണ്ണുകൾ അടച്ചു. അതും കുടെ കണ്ടിരുന്നു എങ്കിൽ അടുത്ത നിമിഷം ഹൃദയാഘാതം വന്ന് മരിച്ചു പോവും എന്ന് എനിക്ക് തോന്നി.
????❤️❤️❤️❤️
?❤️?♥️
Poli sanam?
?❤️?
E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????
അടുത്ത ഭാഗം വന്നിട്ടുണ്ട്…
ഇന്ന് വൈകിട്ട് വരുമോ?
വന്നു ബ്രോ… ?
മാൻ അടിപൊളി ഫീൽ ??.
എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.
ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.
ലൗ ഫ്രം തൃശൂർ ?
??
താങ്ക്സ് അതുല്‍ ബ്രോ… ❤️♥️
എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?
ബാക്കി ശനിയാഴ്ച അറിയാം… ??
ഈ കഥ അടിപൊളി
കാത്തിരിക്കുന്നു
അടുത്ത ഭാഗത്തിന്
താങ്ക്സ് നിഖില്‍ ❤️?
അടുത്ത ഭാഗം ശനിയാഴ്ച വരും ??
വായിക്കാൻ കുറച്ച് വൈകി.
എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
നല്ല എഴുത്താണ് ?.
എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️
മുത്തേ കുട്ടപ്പാ… ❤️?
കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട് കൂടെ പോന്ന കൊണ്ട് പോവും ??
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??
ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
ഇന്ദുസേ… ❤️?
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
?മയൂരി? {The Conclusion}
✯ ━━━━━━ ✧ ━━━━━━ ✯
?TEASER ?
ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…
ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.
പിറ്റേന്ന് എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.
““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.
““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.
എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
Will be Publish on 19th December 2020
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
????
???