?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

ഞാൻ പ്ലസ് ടു വിന് പഠിക്കുമ്പോഴേക്കും ചേട്ടന് നല്ല ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി കിട്ടിയിരുന്നു. ചേട്ടൻ വളര്‍ന്നു പന്തലിച്ചുകൊണ്ടിരുന്നു. കുറച്ച് നാള്‍ കൊണ്ട്‌ കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന ഒരു എന്‍ജിനീയറായി മാറി.

ഏട്ടൻ പുതിയ ഫോൺ വാങ്ങിയപ്പോ പഴയ ഫോൺ എനിക്ക് തന്നു. പ്രണയത്തിന് പുതിയ ഒരു മാര്‍ഗം കിട്ടിയ പോലെ ആയിരുന്നു ഞാൻ. അവളുടെ ഫേസ്ബുക്ക് ഐഡിയും വാട്സാപ്പ് നമ്പറും തപ്പി കണ്ടെത്തി.

പക്ഷേ രണ്ടിടത്തും അവൾ സ്ഥിരം അവഗണന മാത്രമാണ്‌ എനിക്ക് തന്നത്. പക്ഷേ അതിലൊന്നും ഞാൻ തളര്‍ന്നില്ല. ദിനവും അവള്‍ക്ക് ഗുഡ് മോണിംഗും ഗുഡ് നൈറ്റും അയച്ചു. എല്ലാം സീൻ ചെയ്താലും അവൾ മറുപടി തരാതെയിരുന്നു. എങ്കിലും അവൾ അത് കാണുന്നത് എനിക്ക് ഒരു സംഭവമായി തോന്നി. അവളുടെ ജന്മദിനത്തിൽ ആദ്യം മെസേജ് അയക്കണം എന്ന വാശി എന്നില്‍ ഉണ്ടായിരുന്നു. കൃത്യം 12 മണിക്ക് തന്നെ മെസേജ് അയച്ച് ആശംസ അറിയിക്കുമായിരുന്നു….

ഇതെല്ലാം എന്റെ ദിനചര്യയുടെ ഭാഗമായി മാറുകയായിരുന്നു. എന്റെ ഡിഗ്രീ കാലഘട്ടത്തില്‍ മുഴുവന്‍ ഞാൻ അവളെ മനസ്സിലിട്ട് കൊണ്ട്‌ നടന്നു. കോളേജിൽ പല സുന്ദര മുഖങ്ങൾ കാണുമ്പോഴും ഞാൻ അവളുമായി താരതമ്യം ചെയ്ത് നോക്കും. അവളുടെ വാലിട്ട് എഴുതിയ ഉണ്ടക്കണ്ണുകളെ തോല്‍പ്പിക്കാന്‍ പോന്ന കണ്ണുകളെ ഞാൻ എവിടെയും കണ്ടിരുന്നില്ല.

ഓരോ സന്ദര്‍ഭത്തിലും അവളെ കാണുമ്പോള്‍ പ്രേമാർദ്രമായി ഞാൻ നോക്കി നില്‍ക്കും. അവൾ അത് കാണുമ്പോ ദേഷ്യം കാണിച്ചും മുഖം വെട്ടിച്ചും എന്റെ കണ്‍മുന്നില്‍ നിന്ന് മാറി പോവും. പയ്യെ പയ്യെ അവളുടെ ദേഷ്യം നിറഞ്ഞ മുഖത്തെ ആണ്‌ ഞാൻ പ്രണയിച്ച് തുടങ്ങിയിരുന്നു.

അങ്ങനെ എല്ലാം മാറ്റിമറിച്ച ആ ദിവസം വന്നെത്തി. ഡിഗ്രീ അവസാന വര്‍ഷത്തെ ലാസ്റ്റ് എക്സാം കഴിഞ്ഞ് വൈകിട്ട് ഞാൻ വീട്ടിലേക്ക് വന്നതായിരുന്നു. ഞാൻ വീട്ടിലേക്ക് കയറുമ്പോള്‍ രണ്ട് പേര്‌ വീടിന്റെ പുറത്തേക്ക്‌ ഇറങ്ങുകയായിരുന്നു. എന്റെ അമ്മാവനും അമ്മായിയും. പിറകെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

““അമ്മാവാ… എപ്പോ എത്തി.”” അവരെ കണ്ട സന്തോഷത്തില്‍ ഞാൻ ചോദിച്ചു.

““ഞങ്ങൾ ഉച്ചക്ക് എത്തിയതാ കാളി…”” അമ്മാവന്‍ പറഞ്ഞു.

““ആഹാ… എന്നിട്ട് പെട്ടെന്ന് പോവുകയാണോ…?””

““അതേ മോനെ… അവൾ അവിടെ തനിച്ചല്ലേ…”” ഇപ്രാവശ്യം അമ്മായി ആണ്‌ പറഞ്ഞത്. അതോടെ അവൾ വന്നിട്ടില്ല എന്ന് ഉറപ്പായി.

““മായുന് സുഖമല്ലേ അമ്മായി…”” ഞാൻ എന്റെ പ്രാണസഖിയെ പറ്റീ ചോദിച്ചു.

““പിന്നെ… സുഖായി പോവുന്നു.”” അമ്മായി ഒരു ചിരിയോടെ പറഞ്ഞു.

““അല്ല… എന്താ രണ്ടാളും ഓടി പിടിച്ചു വന്നത്?”” ഞാൻ സംശയം ചോദിച്ചു.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.