സാറ. ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്. അതും ഇപ്പോഴത്തെ മെയിൻസ്റ്റ്രീമിനും ഇടത്തോട്ട്. നാടു ഭരിക്കുന്ന പാർട്ടിക്കാർക്ക് ഞങ്ങൾ പ്രധാന ശത്രുക്കളാണ്. രാഷ്ട്രീയ ഭാവിയൊന്നും ഞാൻ മുന്നിൽ കാണുന്നില്ല. നമ്മുടെ കോളേജിൽ പ്രസ്ഥാനമുള്ളത് ഒരു പാരമ്പര്യമുള്ളതുകൊണ്ടാണ്. നിന്റെ ജീവിതം മുന്നിൽ നിവർന്നുകിടപ്പൊണ്ട്. എന്റെ കൂടെയായാൽ ഭാവി ഇരുളടയും. തന്നേമല്ല, എനിക്ക് ഒരു ബന്ധം ആലോചിക്കാൻ പറ്റില്ല.
രണ്ടുപേരും നിശ്ശബ്ദരായി നടന്നു.
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവൾ മൗനം മുറിച്ചു.കേശവനവളെ നോക്കി. തീർച്ചയായും. അവനൊരു സംശയവുമില്ലായിരുന്നു.
കേശവേട്ടനെന്നെ ഇഷ്ടമല്ലേ? അവൾ വഴിയോരത്തു നിന്നു. എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കിയ അവനോട് സ്വരം ചിലമ്പാതെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
ഇഷ്ട്ടമാണ്. ആ ഉത്തരം കേട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഒരു നിമിഷം അവൾ കണ്ണച്ചുനിന്നു. ഇപ്പോൾ അവളും അവനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ!
അവൻ അവളുടെ കൈ കവർന്നപ്പോൾ സാറ ഞെട്ടിയുണർന്നു. പോവാം. അവൻ കൈ വിട്ടു. നിഴലുകൾ നീണ്ടുതുടങ്ങിയിരുന്നു. അവരൊന്നും മിണ്ടാതെ സ്വസ്ഥതയുള്ള നിശ്ശബ്ദതയിൽ ആലോചനകളിൽ മുഴുകി നടന്നു.
ആരാണെന്റെയൊപ്പം നടക്കുന്ന ഈപ്പെണ്ണ്! ഒരാഴ്ച്ചയ്ക്കു മുമ്പ് അവളീ ചക്രവാളത്തിലേ ഇല്ലായിരുന്നു. ഇപ്പോഴിതാ അവളിടിച്ചുകേറി കസേര വലിച്ചിട്ടിരിക്കുന്നു! അവളെ കണ്ടുകൊണ്ടിരിക്കണമെന്നു തോന്നുന്നു. അവളുടെ കുശുമ്പും പിണക്കങ്ങളും എന്തു രസമാണ്.. സഖാവോരോന്നാലോചിച്ചു പോയി.
സാറ ഒപ്പം നടക്കുന്ന ഉയരമുള്ള താടിക്കാരനെ അവനറിയാതെ ഇടംകണ്ണുകൊണ്ടു കോരിക്കുടിച്ചു. ആ തിങ്ങിവളരുന്ന കറുത്തുചുരുണ്ട മുടിയിൽ മുഖം ചേർത്ത് ശ്വാസമെടുക്കണം. ആ മുടിക്കുപിടിച്ചു തന്റെ മുഴുത്ത മുലകളിലേക്കമർത്തണം. ആ ചുവന്ന കവിളുകളിൽ, താടിക്കു മുകളിൽ തിളങ്ങുന്ന ആ തൊലിയിൽ നുള്ളിനോവിക്കണം. വേറെ പെണ്ണുങ്ങളെ നോക്കിയാൽ ആ നെഞ്ചിൽ പല്ലുകളമർത്തി തൊലി പൊട്ടിച്ചു ചോരവരുത്തണം. ഈ കോന്തൻ സഖാവെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. ഇവനെനിക്കായി പിറന്നതാണ്. ഇവനെന്റെ മാത്രമാണ്. ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും!
സാറേ, ദാ കൊച്ചുമോളെ ഏൽപ്പിക്കുന്നേ! അവൾ വൈകിയതു കാരണം ഗേറ്റിൽ അവളേയും കാത്തുനിന്ന അപ്പച്ചനോട് സഖാവ് പറയുന്നത് കേട്ടപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. പിന്നെ തലകുനിച്ചകത്തേക്കു കേറിപ്പോയി.
Super!!!!
അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.
വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?