മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

നീയെന്നെ ഓർക്കാറുണ്ടോ? വല്ലപ്പോഴുമെങ്കിലും? വാക്കുകൾ ഉച്ചരിക്കാൻ കേശവനു പണിപ്പെടേണ്ടി വന്നു.

എന്റെ ജീവനല്ലേ ഈ കരുണയില്ലാത്തവൻ! അവളുടെ കണ്ണുകൾ നിറഞ്ഞു. അരുവികളായി കണ്ണീർ താഴേക്കൊഴുകും മുന്നേ അവൾ തേങ്ങിക്കൊണ്ട് കേശവന്റെ നെഞ്ചിൽ മുഖം അമർത്തി. ആ ചുമലുകൾ ഉലഞ്ഞു. എന്നും…എന്നും… അവൾ മന്ത്രിച്ചു.

കേശവന്റെ കൈകൾ തന്റെ പെണ്ണിനെ വരിഞ്ഞുമുറുക്കി. നിന്നെ ഇനിയാർക്കും ഞാൻ വിട്ടുകൊടുക്കില്ല. ഒരിക്കലും…. അവളുടെ നിറുകയിലും, നനഞ്ഞ കണ്ണുകളിലും, കവിളുകളിലും അവൻ ആർത്തിയോടെ ഉമ്മകൾ വർഷിച്ചു. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ വിരിഞ്ഞ നെഞ്ചിലമർന്നു.

അവനവളെ വാരിയെടുത്തു. സാറയുടെ ബെഡ്ഡിലേക്കു നടന്നു. വസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ വർഷങ്ങളിലൂടെ കടന്നുപോയ ശരീരങ്ങളുടെ മാറ്റങ്ങൾ അവർ കണ്ടു, തൊട്ടു, തഴുകി, അനുഭവിച്ചു. സാവധാനത്തിൽ ഒഴുകുന്ന പുഴ കായലിൽ ചേരുന്നപോലെ അവർ സൗമ്യമായി സംഗമിച്ചു. വികാരങ്ങളുടെ കൊടുമുടിയിൽ വർഷങ്ങൾ കൊഴിഞ്ഞുപോയത് കുട്ടികളുടെ ആഹ്ളാദത്തോടെയവരറിഞ്ഞു.

പിന്നെ കേശവന്റെ നെഞ്ചിലും, പുറത്തും, തുടകളിലും ഏറ്റ മർദ്ദനങ്ങളുടെ, ക്ഷതങ്ങളുടെ പാടുകളിലൂടെ വിരലുകളോടിച്ചപ്പോൾ സാറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി. ഇപ്പോഴും കരുത്തുചോരാത്ത കൈകളിലമർന്നപ്പോൾ അവൾ സുരക്ഷിതമായി, ശാന്തമായി ഉറങ്ങി. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ തഴുകി, അവളുടെ മാറിടങ്ങളുടെ ചൂടനുഭവിച്ച് കേശവനും ഉറക്കത്തിലാണ്ടു.

മമ്മിയിതെന്തുദ്ദേശിച്ചിട്ടാണ്! മറിയം മൂർച്ചയുള്ള സ്വരത്തിൽ ചോദിച്ചു. ഇത്രേം പ്രായമായിട്ടാണോ പഴയ കാമുകന്റെയൊപ്പം.. ഛെ! ഇനി ഞാനെങ്ങിനെ ജോണിന്റെ വീട്ടുകാരുടെ മുഖത്തു നോക്കും. ഇല്ല ഞാനിതു സമ്മതിക്കില്ല! അവൾ കേശവന്റെ നേർക്ക് തിരിഞ്ഞു. നാണമില്ലാത്ത വർഗ്ഗം! കാശിന്റെ മുഷ്ക്കും പൊങ്ങച്ചവും അവളുടെ സ്വരത്തിൽ തിളച്ചുമറിഞ്ഞു.

കേശവൻ അക്ഷോഭ്യനായി മന്ദഹസിച്ചു. അവൻ സാറയുടെ അരികിലേക്ക് നടന്നു. വലിയ കണ്ണുകളുമായി പാവം ലിസി കേശവനോടു ചേർന്നു നിന്നു.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.