എടീ, ഞാനീ കോളേജിൽ ചേർന്ന അന്ന് കേശവേട്ടൻ ക്ലാസ്സിൽ വന്ന് നമ്മളെയൊക്കെ സ്വാഗതം ചെയ്തില്ലേ? അന്നുതൊട്ടെന്റെ നെഞ്ചിലൊണ്ടടീ.
ഉം. അവളുടെ മുഴുത്ത മുലകളിൽ നോക്കി ഷെർലി ചിരിച്ചു. ഇതുങ്ങൾക്കവിടെ സ്ഥലം പോരാ. പിന്നെയാ തീപ്പൊരീംകൂടെ.
പോടീ. സാറ നാണിച്ചു തുടുത്തു. അവൾ ദുപ്പട്ട വലിച്ചു മുലകൾ മറച്ചു.
അവടെയൊരു കേശവേട്ടൻ! നിന്റെ കാര്യം പോക്കാടീ മോളേ! ഷെർലി കുരിശു വരച്ചു.
സാറ വൈകുന്നേരമാവാൻ ഒട്ടും ക്ഷമയില്ലാതെ കാത്തു. ഷെർലിയോട് പൊക്കോളാൻ പറഞ്ഞിട്ട് അവൾ പോർട്ടിക്കോയിൽ പടിയിലിരുന്നു. ദൂരെ വോളിബോൾ കോർട്ടിൽ പേശികളുടെ ചലനം കണ്ടു. മൈതാനത്തിന്റെയരികിൽ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ മെല്ലെയുലഞ്ഞു. വൈകുന്നേരമായി. കോളേജ് ആളൊഴിഞ്ഞ അരങ്ങായി.
പിന്നിൽ ഉറച്ച കാലടികൾ അടുത്തുവരുന്നതവളറിഞ്ഞു. എണീറ്റു നിന്നു. കേശവൻ നടന്നുവന്നു. പോകാം സാറ. അവളുടെ മറുപടിക്കു കാക്കാതെയവൻ നടന്നു. ഒന്നമ്പരന്നെങ്കിലും അവൾ കൂടെയോടിയെത്തി.
ഒന്നു നില്ലെന്റെ സാറേ. ഒന്നുമില്ലെങ്കിലും ഒരു പാവം സുന്ദരിപ്പെണ്ണ് കാത്തിരുന്നതല്ലേ.. ഇത്രേം വെയിറ്റിടണോ? അവൾ അണച്ചുകൊണ്ട് ചോദിച്ചു.
കേശവൻ നിന്നു. അവളെ സൂക്ഷിച്ചു നോക്കി. മുടിയഴിഞ്ഞു പാറിക്കിടന്നിരുന്നു. ചാഞ്ഞവെയിലിൽ അവളൊരു പുൽക്കൊടിപോലെ ചെറുതായി ആടി.
വാ. ഒറ്റവാക്ക്. അവൻ പിന്നെയും നടന്നുതുടങ്ങി, പക്ഷേ ധൃതി കുറഞ്ഞിരുന്നു.
സ്ത്രീയേ നീയും ഞാനും തമ്മിലെന്ത്? ഈശോയെപ്പോലത്തെ ചോദ്യം കേട്ടവളമ്പരന്നു. മുഖം ഉയർത്തിയപ്പോൾ അവന്റെ തീക്ഷ്ണമായ, ചിരിയൊളിപ്പിച്ച കണ്ണുകളിൽ കണ്ണുകളുടക്കി.
എനിക്ക് ഈ തീപ്പൊരിയെ ഇഷ്ട്ടാണ്. അവളങ്ങു നേരേ ചൊവ്വേ വളച്ചുകെട്ടില്ലാതെ പറഞ്ഞു.
ഹഹഹഹ…അവന്റെ പൊട്ടിച്ചിരി അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല!
എടീ സാറക്കുട്ടീ! അവൻ നീട്ടി വിളിച്ചു.
എന്താ ഇച്ചായാ…അവളും അതേ ഈണത്തിൽ ചോദിച്ചു.
നീ ശരിക്കും ഒരു കുരിശാണല്ലോടീ. കേശവൻ ചിരിച്ചു.
ഇച്ചായനങ്ങ് ചൊമന്നോ! ഇതേ കർത്താവ് തീരുമാനിച്ചതാ. അവളുടെ സംസാരം കേട്ടവൻ ചിരിയടക്കി.
നിനക്ക് എന്നെപ്പറ്റി എന്തറിയാം? അവൻ സീരിയസ്സായി.
ആരോഗ്യമുള്ള പുരുഷൻ. ഞാനിഷ്ട്ടപ്പെടുന്നയാൾ. എനിക്കിത്രേമൊക്കെ മതി കേശവേട്ടാ. അവളും തമാശ നിർത്തി സീരിയസ്സായി.
Super!!!!
അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.
വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?