ആ, കുര്യാച്ചനെന്നാ പറഞ്ഞു? ചെറുപ്പക്കാരി ഭാര്യേടെ കൂടെയൊള്ള പൊറുതി എങ്ങനൊണ്ട്?
അത്… ഡാഡിയെന്നോട് അടുത്ത വെക്കേഷന് ഡെൽഹിയിൽ വരാൻ പറഞ്ഞു. മമ്മിയോടു ചോദിക്കണംന്ന് ഞാനും.
സാറയുടെ വലിഞ്ഞുമുറുകിയ മുഖം അയഞ്ഞു മൃദുവായി. അവൾ വാത്സല്ല്യത്തോടെ മോളുടെ മുടിയിൽ തഴുകി. നിന്റെ ഡാഡിയെ കാണണംന്ന് തോന്നുവാണേല് എപ്പവേണേലും എന്റെ മോളു പൊക്കോടീ. ഈ മമ്മിക്കൊരു വിഷമോമില്ല.
എന്റെ മമ്മീ. ലിസി സാറയുടെ മാറത്ത് മുഖമമർത്തി.
പാവം പെണ്ണ്. അവടപ്പൻ അഞ്ചുകൊല്ലം മുമ്പ് ഡിവോർസും ചെയ്ത് വേറൊരു കൊച്ചുപെണ്ണിനേം കെട്ടിയത് ഇവളെയാണ് ശരിക്കും വെഷമിപ്പിച്ചത്. മൂത്ത പെണ്ണിനതൊന്നും ഒരു കാര്യമേയല്ല. അവളപ്പന്റെ ഭാഗത്തായിരുന്നല്ലോ എപ്പോഴും! വർഷങ്ങളായി അങ്ങേരടെ കൊള്ളരുതായ്മ്മകൾ അറിയാവുന്ന തനിക്കതൊരു ആശ്വാസമായിരുന്നു. ഒരിക്കലുമങ്ങേരെ ഇഷ്ട്ടപ്പെടാനും തനിക്കു കഴിഞ്ഞിട്ടില്ല. ഓഫീസിലേക്ക് ഓട്ടോയിൽ പോവുമ്പോൾ സാറ ചിന്തയിലാണ്ടിരുന്നു.
ലിസി നടന്നു വന്നപ്പോൾ ഗേറ്റിനു വെളിയിൽ ആ വക്കീലങ്കിൾ. ഇന്നലത്തെ അതേ വേഷം. പോവാം. പുള്ളി ചോദിച്ചു. അവൾക്ക് നാവിറങ്ങിപ്പോയി. ഉം.. ഇത്തിരി വിഷമിച്ചവൾ തലകുലുക്കി.
നടത്തത്തിനിടയിൽ പുള്ളിയൊന്നും പറഞ്ഞില്ല. പതിവു പോലെയാദ്യം നടത്തം, പിന്നെ ജോഗിംഗ്. ഇന്നു കൂടുതൽ ജോഗു ചെയ്തു. അവസാനം അഞ്ചുമിനിറ്റ് നടത്തം. കൃത്യം അഞ്ചേമുക്കാൽ. നാളെ. ഗേറ്റിൽ വെച്ച് അമിതാബ് ബച്ചന്റെ സ്വരത്തിൽ അങ്കിൾ പറഞ്ഞു. ലിസി തലയാട്ടി.
അങ്ങിനെയതൊരു പതിവായി. പഴയ കൂട്ടുകാരെപ്പോലെ തമ്മിലൊന്നും മിണ്ടിയില്ലെങ്കിലും സുഖമുള്ള നിശ്ശബ്ദതയിൽ അവർ നടന്നു, ഓടി. ഇടയ്ക്കെല്ലാം എതിരേ വരുന്നവരുടെ വക്കീൽ സാറിനോടുള്ള കൈവീശലിനൊപ്പം.
ഒരാഴ്ച കഴിഞ്ഞു. എന്നും ലിസി അങ്കിളിന്റെ വിശേഷങ്ങൾ പറയും. മമ്മീ ഇന്നങ്കിള് കറുത്ത ട്രാക്സും ചാര ടീഷർട്ടുമായിരുന്നു! ഇന്ന് മുടി വെട്ടി.
താടി ട്രിം ചെയ്തു.
സാറയ്ക്കതൊരു കൗതുകമായിരുന്നു. തമ്മിൽ സംസാരിക്കാത്ത ഒരു മോളും അവടങ്കിളും!
ഡീ നിനക്കങ്ങേരടെ പേരെങ്കിലും അറിയാമോ?
വക്കീൽ! എന്താ പോരേ? ലിസി ചിരിച്ചു.
നിന്റെ കാര്യം! എന്നാലും പക്വതയുള്ള ആളാണെന്നു തോന്നി. സാറ ഹാപ്പിയായിരുന്നു.
ഒരാഴ്ച കഴിഞ്ഞുകാണും. കോളനിക്കു വെളിയിൽ ലിസി പോവുന്ന ലൈബ്രറിയിൽ വെച്ച് രണ്ടു പയ്യന്മാർ അവളോട് സംസാരിക്കാൻ ശ്രമിച്ചു. കണ്ടാൽ ഓമനത്തമുള്ള പെണ്ണായതാവാം കാരണം.
Super!!!!
അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.
വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?