മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

അവളുടെ മനസ്സിടിഞ്ഞു. കാൽക്കീഴിലെ ഭൂമിയൊലിച്ചുപോവുന്നപോലെ തോന്നി. ഒരു ജന്മാന്തരത്തിനപ്പുറം അവൾക്ക് ശബ്ദം വീണ്ടുകിട്ടി.

കേശവേട്ടാ. മറ്റന്നാൾ ശനിയാഴ്ചയല്ലേ. അമ്മയ്ക്ക് ഓഫീസില്ലേ.

ഉം. ഒൻപതുമണിക്കമ്മ പോവും. കേശവൻ പറഞ്ഞു.

എനിക്ക് കേശവേട്ടന്റെയൊപ്പം ഇത്തിരി സമയം വേണം. ഈ പാവത്തിന്റെ അപേക്ഷ കേൾക്കില്ലേ? പറ്റില്ലെന്നു പറയല്ലേ! അവനൊരു തേങ്ങൽ കേട്ടു. ചൂടുള്ള കണ്ണീർത്തുള്ളികൾ അവന്റെ കൈകൾ പൊള്ളിച്ചു. ഉം.. അവൻ മൂളി.

തിരികെ പോകും വഴി സാറയുടെ മൗനത്തിന്റെ ചിതൽപ്പുറ്റ് ഷെർലി മുറിച്ചില്ല. കൂട്ടുകാരിയെ അവളുടെ ലോകത്തിൽ വിഹരിക്കാൻ വിട്ടു.

എന്നത്തേയും പോലെ അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ സാറ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വികാരത്തിന്റെ അംശങ്ങൾ മേരിയുടെ മനസ്സ് പിടിച്ചെടുത്തു. മോളേ. നീ വിവേകമുള്ള പെണ്ണാണ്. നിനക്കെന്താണ് ശരിയെന്നു തോന്നുന്നോ ആ വഴി നിനക്കു തെരഞ്ഞെടുക്കാം. ഈയമ്മ ഒന്നും പറയില്ല. ഇങ്ങുവന്നേടീ. നെറുകയിൽ അമ്മയുടെ തണുപ്പുള്ള ചുണ്ടുകളമർന്നപോലെ സാറയ്ക്കു തോന്നി. അവളുടെ മനസ്സു ശാന്തമായി. അവൾ സുഖമായുറങ്ങി.

ദേവകിയമ്മ പഞ്ചായത്തോഫീസിലേയ്ക്കു പോവുന്നത് ഒൻപതുമണിക്കാണെന്ന് സാറയ്ക്കറിയാം. ഒരു മോണിംഗ് ഷോയ്ക്കു പോവാൻ അപ്പച്ചന്റെ അനുവാദവും വാങ്ങി അവൾ മെല്ലെയിറങ്ങി നടന്നു. അധികം ഒരുങ്ങാനൊന്നും പോയില്ല.

കേശവേട്ടന്റെ വീട്! പലതവണ വന്നിട്ടുണ്ടെങ്കിലും സാറയൊന്നു വിറച്ചു. ശബ്ദമുണ്ടാക്കാതെ ചുറ്റിലുമൊന്നോടിച്ചു നോക്കിയിട്ട് വലതുകാൽ വെച്ചവൾ വരാന്തയിലേക്ക് കേറി. വാതിലടഞ്ഞിരുന്നു. അതവൾ തള്ളിത്തുറന്നു. ഈ വീട്ടിലെ വാതിലുകൾ പകൽസമയത്ത് അകത്തുനിന്നും സാക്ഷയിടാറില്ലെന്ന് അവൾക്കറിയാമായിരുന്നു. തിരിഞ്ഞ് ഒച്ചയുണ്ടാക്കാതെ അവൾ വാതിലടച്ചു കുറ്റിയിട്ടു.

അവൾ മൂക്കുവിടർത്തി. ഒരു പട്ടിയെപ്പോലെ കേശവന്റെ ഗന്ധമവൾ തേടി. മെല്ലെ അടുക്കളയിൽ ചെന്നു. അവളുടെ പ്രിയൻ തിരിഞ്ഞുനിന്ന് ചായകാച്ചി അരിപ്പയിലൂടെ ഗ്ലാസിലൊഴിക്കുന്നു! ഒരു വെളുത്ത മുണ്ടുമാത്രം. അവന്റെ വിരിഞ്ഞ പുറവും ഒതുങ്ങിയ അരയും ചുമലുകളിൽ സമൃദ്ധമായി വളർന്നു ചുരുണ്ടുകിടന്ന രോമവും അവളാർത്തിയോടെ നോക്കി. മെല്ലെ വിരലുകളിൽ നടന്ന് അവന്റെ പിന്നിൽച്ചെന്നു.

എന്തോ അനങ്ങുന്നതുപോലെ കേശവനു തോന്നി. അവൻ ഗ്ലാസു താഴെവെച്ച് തിരിയാൻ പോയതും രണ്ടുകൈകൾ അവന്റെ കക്ഷങ്ങളിലൂടെ കടന്ന് അവനെ ചുറ്റിവരിഞ്ഞു. മൃദുലമായ മുഴുത്ത മാറിടം അവന്റെ ഉറച്ച പുറത്തമർന്നു. നനഞ്ഞ ചുണ്ടുകളവന്റെ ചുമലുകളിൽ അമർന്നു.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.