മൗനങ്ങൾ പാടുമ്പോൾ
Maunangal Paadumbol | Author : GaBo
പ്രണയമോ വിരഹമോ ഒന്നും ഈ സൈറ്റിലെ ഒരു സാധാരണ വായനക്കാരനായ ഞാൻ തിരിഞ്ഞുനോക്കാറില്ല. പക്ഷേ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കഥയൊരിക്കൽ വോഡ്ക്കയുടെ മിനുസത്തോടൊപ്പം പറഞ്ഞുകേൾപ്പിച്ചപ്പോൾ എന്തോ നിങ്ങളുമായി പങ്കുവെച്ചാലോ എന്നൊരു തോന്നൽ. ആ തീവ്രതയുടെ ഒരംശം പോലും നിങ്ങളിലേക്ക് പകരാനാവില്ല എന്നറിയാമെങ്കിലും! ഒപ്പം പടരുന്ന കൊറോണയുടെ വിപത്തിനെ ചെറുക്കാൻ എല്ലാ കൂട്ടുകാരും ആരോഗ്യ നിർദ്ദേശങ്ങൾ പരിപാലിക്കുമല്ലോ.
കേശവൻ പടിപ്പുരയിലേക്ക് കയറി നിന്നു. അമ്മേ ഇങ്ങോട്ട് കേറിക്കേ. അവൻ ദേവകിയമ്മയെ വലിച്ചകത്തു കയറ്റി. പെട്ടെന്ന് മഴ കനത്തു. വെളിയിൽ ഒന്നും കാണാൻ പാടില്ല, അത്രയ്ക്ക് കോരിച്ചൊരിയുന്ന മഴയായിരുന്നു. കേശവനും അമ്മയും പാതി നനഞ്ഞിരുന്നു. കാറ്റുവീശിയടിച്ചപ്പോൾ രണ്ടുപേരും വിറച്ചു.
വെളിയിലേക്കു നോക്കി അവനൊരു ബീഡി കത്തിച്ചു. അമ്മയുടെ മുഖത്തേക്ക് പുക പാറാതെ വശത്തേക്കൂതി. പെട്ടെന്ന് അമ്മയവനെ വശത്തേക്ക് തള്ളി. എന്താമ്മേ? അവൻ പ്രതിഷേധിച്ചുകൊണ്ടു തിരിഞ്ഞപ്പോൾ അമ്മയതാ ഒരു പെണ്ണിന്റെ തല സാരിത്തലപ്പെടുത്ത് തോർത്തുന്നു. ശ്ശെടാ ഇവളെവിടെനിന്നും പൊട്ടിമുളച്ചു? അവളുടെ പാവാടയും ബ്ലൗസുമെല്ലാം നനഞ്ഞു കുതിർന്ന് മേലൊട്ടിപ്പിടിച്ചിരുന്നു. കേശവൻ അധികം തുറിച്ചുനോക്കാനൊന്നും പോയില്ല. ഒരു ഇടതു തീവ്രവാദിയ്ക്ക് വേറെന്തൊക്കെ ലക്ഷ്യങ്ങളുണ്ട്! അന്നു കാണണ്ട സഖാക്കളേയും, ചർച്ച ചെയ്യണ്ട വിഷയങ്ങളേയും കുറിച്ചഗാധമായി ചിന്തിച്ച് അവനടുത്തബീഡിയും പുകച്ചുതീർത്തു.
എടാ… പോവാം. അമ്മ പറഞ്ഞപ്പോഴാണ് മഴ തോർന്ന കാര്യം അവനറിഞ്ഞത്. ഇറങ്ങി നടന്നു. പത്തുമിനിറ്റേയുള്ളൂ. വീടെത്തി വാതിൽ തുറന്നപ്പോഴാണ് പിന്നിൽ അമ്മയോടൊപ്പം ദേ ആപ്പെണ്ണും! കേശവൻ ചിരിച്ചുപോയി. ചാവാലിപ്പട്ടികൾ, എല്ലൻ പൂച്ചകൾ എന്നുവേണ്ട സകലമാന ഗതികിട്ടാപ്രേതങ്ങളേയും ഊട്ടാൻ റെഡിയാണ് പാവമമ്മ. ഇപ്പോളിതാ ഒരു നനഞ്ഞ കൊക്കും! അമ്മയവളേയും കൊണ്ടകത്തേക്ക് പോയി. അവൻ സ്വന്തം മുറിയിലേക്കും.
മോളപ്രത്തോട്ടു ചെന്ന് ആ നനഞ്ഞ ബ്ലൗസുമൊക്കെയൂരിയൊന്നു പിഴിഞ്ഞു താ. ഞാൻ തേച്ചൊണക്കിത്തരാം. ഇല്ലേല് പനിപിടിക്കും. ദേവകിയമ്മ പറഞ്ഞു.
അയ്യോ അമ്മേ! ഞാനെന്തുടുക്കും? അവൾ ചോദിച്ചു.
Super!!!!
അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.
വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?