മരുതെന് മല 5 [നൗഫു] ☠️☠️☠️ 4117

അതിൽ നിന്നും പിന്നെ ഒരു സിഗ്നലും അവരുടെ കമ്പ്യൂട്ടറിൽ വന്നില്ല…

അവന്റെ ശ്വാസവും മെല്ലെ മെല്ലെ നിലച്ചു പോയി…

ഇതെല്ലാം കണ്ടു ആന്റണി ഒരു ശീല കണക്കെ ആ പാറയിൽ ചാരിയിരുന്നു…

അവന്റെ മുന്നിലേക് ഒഴുകി വന്ന ആ സത്വം…

രൂപം മാറി ഒരു മനുഷ്യ കോലത്തിലേക് വരുവാൻ തുടങ്ങി…

അവന്റെ മുന്നിൽ വന്നു നിന്നു…

ഒരു വട്ടമേ ആന്റണി അതിന്റെ മുഖത്തേക് നോക്കിയുള്ളു…

ഒരു വികൃത രൂപം…

കണ്ണെല്ലാം തുറിച്ചു… മുഖത്തിന്റെ ഒരു ഭാഗം ആരോ അടർത്തി മാറ്റിയത് പോലെ പച്ച ഇറച്ചിയും പല്ലിന്റെ ഭാഗവും കാണുന്നുണ്ട്…

ആ സത്വം മെല്ലെ ആന്റണി യുടെ ചെവിയിൽ പറഞ്ഞു…

ഞാൻ ആണ് ഈ മലയിലെ സാത്താൻ…

ഞാൻ തന്നെ ആണ് ഇന്ന് നിന്നെ ഇവിടെ എത്തിച്ചതും…

നിന്നെ ഞാൻ ഒന്നും ചെയ്യില്ല…

പൂർണ ആരോഗ്യത്തോടെ നിന്നെ എനിക്ക് വേണം…

എന്റെ ദുർദേവതക്കു നിന്നെ ബലി നൽകാൻ…

എന്തിനാ നീ വെറുതെ ഈ കൂട്ടുകാരെയും കൊലക്ക് കൊടുത്തത്…

എന്നെ പിടിക്കാൻ ആയിരുന്നോ …

അല്ലെങ്കിൽ ഇവിടെ ഒന്നും ഇല്ലെന്ന് തെളിയിക്കാനോ…

ഇനി ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല…..

ദൈവം പോലും ഇനി എന്റെ കാൽച്ചുവട്ടിൽ…

ഹ ഹ ഹ ഹ ഹ….

ഞാൻ മരണം ഇല്ലാത്തവനാണ്….

മരണത്തെ ഭയവും….

നിന്റെ കണ്ണിൽ ഇപ്പോൾ ഞാൻ കാണുന്നു…

നിന്റെ മുന്നിൽ നിൽക്കുന്ന മരണ ഭയത്തെ…

കാലാ………

ദൂരെ നിന്നും ഒരു ചിറകടി ശബ്ദം അവന്റെ കാതിൽ കേൾക്കാൻ തുടങ്ങി…

ഒരു കഴുകൻ തഴന്ന് പറന്നു വരുന്നു…

ബലി തറയിലേക് കൊണ്ട് വരൂ…

സാത്താൻ ആ കഴുകന് നിർദേശം നൽകി…

ആ നിമിഷം എവിടുന്നോ കിട്ടിയ ശക്തിയിൽ…
സാത്താനെയും കടന്ന് ആന്റണി ഓടുവാൻ തുടങ്ങി…

വേട്ട ഗ്രൂപ്പിലെ മെമ്പര്മാരെ…

നിങ്ങൾ ഇത് വരെ കണ്ടതല്ല കാഴ്ച…

ഞാൻ ഇതാ എന്റെ ജീവനും കൊണ്ട് ഓടുകയാണ്…

നമ്മുടെ കൂടെ ഉണ്ടായിരുന്നു രണ്ടു പേരെ ആ സത്വങ്ങൾ കൊന്നു കളഞ്ഞു…

എന്റെ നിമിഷങ്ങളും അടുത്ത് കൊണ്ടിരിക്കുന്നു….

എന്റെ പിറകിൽ ആ നാലു പുകപടലം പോലെ ഉള്ള രൂപങ്ങൾ ഒഴുകി വരുന്നുണ്ട്…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.