Views : 907

മനോഹരം [മുഖം മൂടി] 61

മനോഹരം

Manoharam | Author : Mukham Moodi

 

കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്…

അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു…

ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ,  കാമുകിയോടൊപ്പം വന്നവർ,  കൂട്ടുകാരോടൊപ്പം വന്നത..

അങ്ങനെ…..

മനോഹരൻ ചേട്ടൻ അല്ലേ, ”

പുറകിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞുനോക്കി..

“അതെ………”

ഒറ്റവാക്കിൽ അയാൾ മറുപടി പറഞ്ഞു നിർത്തി.

” ചേട്ടാ ഞാനാണ് രാഹുൽ…. ”

” ഓ…. മോൻ ആണല്ലേ രാഹുൽ.. ”

“ഹാ ”

അയാൾ താൻ ഇരുന്ന് ബെഞ്ചിൽ നിന്നും പതിയെ എണീറ്റ് അവനോടൊപ്പം പുറത്തേക്ക് യാത്രയായി…

അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഏരിയയിൽ ഒരു RX-100 ബൈക്ക് നിർത്തി ഇട്ടിട്ടുണ്ടായിരുന്നു.

” ഇതാ മോനെ വണ്ടിയുടെ ചാവി…. സൂക്ഷിച്ചു ഓടിക്കണം കേട്ടോ……”

”  ശരി ചേട്ടാ…..”

രാഹുൽ ബൈക്കിൽ കയറി യാത്ര തുടർന്നു…

മനോഹരമായ ആ കാഴ്ച കണ്ടു നോക്കി നിന്നു. 25 കൊല്ലത്തെ ഓർമ്മകളാണ് തന്റെ അടുക്കൽ നിന്നും മാഞ്ഞു പോകുന്ന എന്നുള്ള സത്യം അയാൾ ഓർത്തു..

തന്റെ ഇരുപതാം പിറന്നാൾ സമ്മാനമായി നൽകിയതാണ് ഈ RX-100 ബൈക്ക്. ആ ബൈക്കിനു തനിക്ക് അറിയില്ല അവർ എത്രത്തോളം ദൂരം യാത്ര ചെയ്തിട്ടുണ്ടാകും എന്ന്…. മധുരമുള്ളതും ദുഃഖം ഉള്ളതും കൈപ്പേറിയ പല ഓർമ്മകളും ബൈക്കിനെ സമ്മാനിച്ചിട്ടുണ്ട്.. അവൻ ആ ബൈക്കിനും.ആ ബൈക്കും…

അന്നത്തെ ഒരു യാത്രയിൽ അല്ലേ ഞാൻ അമ്മുവിനെ കണ്ടുമുട്ടിയത്,……. ആ ചുറ്റമ്പലവും ആൽത്തറയും എല്ലാം ഇന്നലെ എന്ന പോലെ മനോഹരം മുന്നിൽ തെളിഞ്ഞു വന്നു………. കാലം വളരെ ഏറെ മുന്നോട്ടു പോയിരിക്കുന്നു..

കീ………………………………………….

ഒരു നീണ്ട കാറിന്റെ ഹോണടി മനോഹരനെ തന്റെ ചിന്തകളിൽ നിന്നും ഉണർത്തികാറിന്റെ ഹോണടി….

” എന്റെ പൊന്നു ചേട്ടാ……. ആ കാറിന്റെ മുന്നിൽ നിന്നും മാറി നിൽക്കാമോ…… ”

“സോറി….. ”

” ഓരോന്ന് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ ആയി”……….  കാറിന്റെ  മനോഹരനെ തെറി പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങി

മനോഹരൻ  തന്റെ  ശ്വാസമെടുത്തു വിട്ടു.

Recent Stories

The Author

മുഖം മൂടി

7 Comments

Add a Comment
 1. Nannayttund bro❤❤

 2. നല്ല എഴുത്തായിരുന്നു…..🥰

 3. സുജീഷ് ശിവരാമൻ

  ഹായ് ബ്രോ… കഥ അവസാനിപ്പിക്കാതെ ഇനിയും എഴുതിക്കൊളോ… ഇനിയും എഴുതുമ്പോൾ കഥയിൽ ഒരു വ്യക്തത വാരിത്തിക്കോളോ….

 4. എപ്പോഴോക്കെയോ കേട്ടുമറന്ന ക്ലീഷേയുടെ നിഴലടിച്ച ജീവിത കഥ
  ഇഷ്ടമായി..!!

 5. ഒറ്റപ്പാലം കാരൻ

  എല്ലാം മറച്ച് വച്ചുള്ള ഒരു എഴുത്ത്😄😄🤔

 6. 😋😋Vayikate bro

  1. എന്താ ഈ കഥയ്ക്ക് പറയുക? കഥയാണോ എന്ന് ചോദിച്ചാൽ
   “അവിടെ നിന്നു പോകുകയും ചെയ്തു എങ്ങും എത്തുകയും ചെയ്തില്ല ” എന്ന അവസ്ഥയാണ്, താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട് പറയാൻ ഉദ്ദേശിക്കുന്നത് തുറന്നു പറഞ്ഞാൽ അല്ലേ വായിക്കുന്നവർക്കും മനസ്സിലാകൂ,
   പേരുപോലെ മുഖംമൂടി ഇട്ട എഴുത്ത്…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com