Lucifer : The Fallen Angel [ 13 ] 100

“ഹ്മ്മ്മ്…”

ലൂസിഫർ ഒന്ന് മൂളിക്കൊണ്ട് ചെറിയ ഒരു ചിരി വരുത്തി.

“അപ്പോൾ പോയി വന്നിട്ട് കാണാം…”

ലൂസിഫർ ഒരു യാത്ര പറച്ചിൽ എന്ന പോലെ പറഞ്ഞ ശേഷം തിരികെ നടന്നു.

“ലൂസി…

ഞാനൊരു കാര്യം ചോദിക്കട്ടെ…”

പോകാനായി ഒരുങ്ങിയ ലൂസിയെ നഥി വിളിച്ചു.

“…നീ എന്തിനാ എന്റെ പിന്നാലെ തന്നെ ഇങ്ങനെ കൂടിയിരിക്കുന്നത്???”

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് നിനക്ക് ഉടനെ തന്നെ മനസ്സിലാവും നഥി…”

അവനും ചിരിച്ചുകൊണ്ട് ജനാലയിലൂടെ വെളിയിലേക്കിറങ്ങി.

ശക്തിയോടെ ചിറകുകൾ വീശിയടിക്കുന്ന ശബ്ദം നഥി കേട്ടു.

അവളും കാട്ടിലിലേക്ക് തല ചായിച്ചു.

***

അതിരാവിലെ തന്നെ നഥിയും നന്ദിനിയും യാത്രായക്കായി തയ്യാറായിരുന്നു.

“നന്ദു… നിങ്ങൾ അവിടെ എത്തിയാൽ ഉടനെ വിളിക്കണം…”

ആദം തലകുനിച്ചുകൊണ്ട് പറഞ്ഞു.

“ഹ്മ്മ്‌…”

നന്ദിനി ഒന്ന് മൂളി.

“ഞാൻ ഉടനെ തന്നെ അവിടേക്ക് എത്താം…”

“ഹ്മ്മ്‌…”

വീണ്ടും മൂളൽ മാത്രം.

നന്ദിനി മനസ്സുകൊണ്ട് അവനോടു ക്ഷമിച്ചെങ്കിലും അത് പുറത്ത് കാണിക്കാൻ അവൾക്കും മടി ആയിരുന്നു.

ആദം അവളുടെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തുകൊണ്ടിരിക്കെയായിരുന്നു.

“പപ്പാ…

മമ്മി…”

നഥി അവരെ വിളിച്ചുകൊണ്ടു അങ്ങോട്ടേക്ക് വന്നു.

“വാ പോകണ്ടേ ടൈമായി???”

അവൾ അവരെ ഓർമ്മപ്പെടുത്തി.

“മോൾ അങ്ങോട്ട് പൊയ്ക്കോ…

ഞങ്ങൾ ഇപ്പോഴങ്ങ് എത്താം…”

നന്ദിനി അവളോട്‌ പറഞ്ഞു.

അവൾ തിരികെപ്പോയി അവരും പെട്ടന്ന് തന്നെ ലഗേജ്‌ എല്ലാം എടുത്തുകൊണ്ടു വണ്ടിയിൽ വച്ചു എയർപോർട്ടിലേക്ക് തിരിച്ചു.

അങ്ങോട്ടേക്കുള്ള യാത്രയിൽ ആരും തന്നെ മിണ്ടിയില്ല.

ആദത്തിനു തന്റെ അവസ്ഥ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞ്.

അയ്യാൾ തന്റെ കണ്ണുനീർ തുടച്ചു അത് നഥി ശ്രദ്ധിച്ചു.

“എന്താ പപ്പാ…

മമ്മിയെ കാണാതെ ഇരിക്കുന്നതിലുള്ള വിഷമം ആണോ…?”

അവൾ അയ്യാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

അവനും ചിരിച്ചുകൊണ്ട് അവളെ ഒന്ന് തിരിഞ്ഞു നോക്കി.

“പപ്പാ പതുക്കെ ഇവിടെയുള്ള കാര്യങ്ങളൊക്കെ ഒതുക്കി അങ്ങ് വന്നാൽ മതി…”

അയ്യാളുടെ തോളിലേക്ക് കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു.

“…അല്ലെ മമ്മി…”

നന്ദിനിയും മുഖത്ത് ഒരു ചിരി വരുത്തി.

നേരം വെളുത്തതെ ഉള്ളായിരുന്നു. ചെറിയ രീതിയിൽ ഉള്ള മഞ്ഞു അവിടവിടെയായി ഉണ്ടായിരുന്നു.

പലരും റോഡിന്റെ വശങ്ങളിലൂടെ നടക്കാനായും മറ്റും പോവുന്നുണ്ടായിരുന്നു.

നന്ദിനിക്ക് ആദത്തിനോട് ഒന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ നഥി ഉണ്ടായിരുന്നതിനാൽ തന്നെ അത് നടന്നില്ല.

പെട്ടന്ന് ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു.

പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു അത്.

വണ്ടി ഓടിച്ചുകൊണ്ടിരിക്കെ തന്നെ ആദം അത് എടുത്തു.

10 Comments

  1. ഈ സൈറ്റിൽ വന്ന ഒരു പഴയ കഥയാണ്. അതിലെ നായകൻ വൈൽഡ് ലൈഫ് ഫോട്ടോ്രാഫർ ഭാഗമായിട്ട് ഒരു ഫോറസ്റ്റ് ഏരിയയിൽ പോകുന്നു. അവിടെവച്ച് നായിക കണ്ടുമുട്ടുന്നു. അവർക്ക് അവിടെവച്ച് കുറച്ച് സ്പെഷ്യൽ പവർ കിട്ടും. കഥയുടെ അവസാനം പുള്ളി രണ്ടു നായികമാരെ കെട്ടും.

    ഈ കഥയുടെ പേരറിയാമോ ….

  2. പുതിയ കഥയും ഇല്ല ഒന്നും ഇല്ല സൈറ്റിന് എന്തു പറ്റി

    1. അഡ്മിൻമാരൊന്നും പുതിയ കഥകൾക്ക് അപ്രൂവൽ കൊടുക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു

    2. 19 post pending ആണ് അതിൽ 15+ കഥകളും ഉണ്ട് approve ആക്കുന്നില്ല?

    3. ത്രിലോക്

      ഈ site ഒക്കെ എന്നേ പൂട്ടി പോയി…Author id ഉള്ള ചിലർ കഥകൾ സ്വയം പബ്ലിഷ് ചെയ്യുന്നു അത്ര തന്നെ ?

  3. What happened to this site.
    No stories from other authors.
    Last year this site was so good to publish many stories each day. But now no any single story on somedays.

  4. ♥️♥️♥️♥️♥️

Comments are closed.