ഞാനിങ്ങനെയാണ് എല്ലാവരോടും കമ്പനിയടിച്ച് സ്വയം സന്തോഷിക്കുന്ന ഒരാൾ. സൗഹൃദം അതാണെനിക്ക് ഏറെ പ്രിയം, പ്രായം പോലും നോക്കാതെ കട്ടക്ക് കൂട്ടുകൂടും. ഈ ടിപ്പറും അങ്ങനെ തന്നെ, പുള്ളിയുടെ യഥാർത്ഥ പേര് ‘അരവിന്ദൻ എന്നാണ്, ഞങ്ങൾ ഇട്ട പേരാണ് ടിപ്പർ.
അതിനിടയിൽ എപ്പോഴോ… ഞാൻ ഉറങ്ങി പോയിരുന്നു. ദേഹത്ത് നല്ല വേദന അനുഭവപ്പെടുന്നുണ്ട്.
അമ്മേ…. ഈ കാലൊന്ന് ഉഴിയോ….
ഇന്ന് എൻ്റെ ഗേൾഫ്രണ്ട് ഇല്ല പകരം അമ്മ മാത്രമാണ്, അമ്മേ എന്നു വിളിക്കാൻ സമ്മതിച്ചത് തന്നെ ഭാഗ്യം. അത്ര അതികം താഴ്ത്തപ്പെട്ടിരുന്നു ഞാൻ അവരുടെ മുന്നിൽ കാരണക്കാരി അവളും പാർവ്വതി.
അമ്മ എൻ്റെ ഇടത്തേ കാലിലേക്കൊന്നു നോക്കി, പിന്നെ മുഖത്തേക്കും. ആ മുഖത്ത് ദേഷ്യമാണുള്ളത്, അമ്മയ്ക്കിപ്പോ എന്നോട് ദേഷ്യമാണുള്ളത്, ഉളളിൽ എവിടെയോ ചെറിയ ഒരു സ്നേഹം ഉള്ളതു കൊണ്ടാവാം എൻ്റെ ഈ അവസ്ഥയ്ക്ക് കരഞ്ഞത്.
പാറു…….
അമ്മ അവളെ വിളിച്ചതും അവൾ എനിക്കരികിലേക്കു വന്നു.
ഈ കാലൊന്ന് ഉഴിഞ്ഞു കൊടുത്തേക്ക്,
അതും പറഞ്ഞ് കട്ടിലിൽ നിന്നുമിറങ്ങി, അവിടുള്ള ചെയറിൽ ഇരുന്നു. പാർവ്വതി എൻ്റെ അടുത്ത് ബെഡിൽ ഇരുന്നു. കാലിൽ തൊട്ടതും ഞാൻ കാൽ വലിക്കാൻ നോക്കിയതും ഇരു കൈകൾ കൊണ്ടും കാലിൽ മുറുക്കി പിടിച്ചു കൊണ്ട് ദയനീയ ഭാവത്തിൽ എന്നെ നോക്കി.
എന്തോ… ആ സമയത്ത്, കാൽ വലിക്കാൻ പിന്നെ എനിക്കു തോന്നിയില്ല. അവൾ കൈകൾ കൊണ്ട് കാൽ തടവി തന്നു. വേദനയ്ക്ക് കുറച്ചു ആശ്വാസം തോന്നി തുടങ്ങി. തുടരെ തുടരെ കാലിനെ ഈറനണിയിച്ചു കൊണ്ട് അവളുടെ കണ്ണുനീർ തുള്ളികൾ കാലിൽ വന്നു വീഴുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുനീർ എനിക്ക് കുറച്ചു മുന്നെ വരെ ഒരു ദുഖമായിരുന്നു. എന്നാൽ ഇപ്പോ എന്തോ ഒരു ദേഷ്യം പോലെ, പെറ്റമ്മ വരെ ഒന്നു തൊടാൻ മടിക്കുന്ന അത്രത്തോളം എന്നെ താഴ്ത്തി കെട്ടിയ ശേഷം ഇപ്പോ ഈ പുങ്കണ്ണീരൊഴുക്കുന്നത് കാണുമ്പോ ഉള്ളിലെ കനലെരിയുകയാണ്. ഒരു തരം വല്ലാത്ത ദേഷ്യം, വെറുപ്പ്, അറപ്പ് എനിക്കു തന്നെ അറിയില്ല ഞാൻ എന്തു ചെയ്യണം എന്ന്.
നമ്മൾ സ്നേഹിക്കുന്നവർ തന്നെ നമ്മളെ ചതിച്ചാൽ അതൊരിക്കലും നമുക്ക് ക്ഷമിക്കാനാവില്ല. ഈ ജീവിതകാലം മുഴുവൻ അവൾ കണ്ണീരുകൊണ്ടെൻ്റെ കാൽ കഴുകിയാലും കരിയാത്തത്ര വ്രണം എൻ്റെ മനസിൽ അവൾ തീർത്തു കഴിഞ്ഞു. ഒരിക്കലും മനസു കൊണ്ട് ഒന്നാവാൻ കഴിയാത്ത അത്ര അകന്നു കഴിഞ്ഞു.
ആ സമയം ഒരു നെഴ്സ് വന്നത്. അവർ വന്നതും അവൾ അവിടെ നിന്നും എഴുന്നേറ്റു എനിക്കരികിൽ നിന്നു. സിസ്റ്റർ സിറിജിൽ മരുന്നു നിറച്ചു ,എൻ്റെ കൈയ്യിലെ ഞരമ്പു നോക്കിയ ശേഷം പതിയെ കുത്തുമ്പോ… ഞാൻ കാണുന്നത് വേദനയുടെ പല ഭാവങ്ങൾ വിരിയുന്ന പാറുവിൻ്റെ മുഖമാണ്.
ഒരു നിമിഷം മനസിൽ അവളെ കുറിച്ചു ചിന്തിച്ചു പോയി. എൻ്റെ ദേഹത്ത് ഒരു സൂചി കുത്തുന്നതു പോലും അവൾക്കു താങ്ങാനാവുന്നില്ല. എനിക്കു വേദനയില്ലെങ്കിൽ കൂടി ആ വേദന അവളുടെ മുഖത്തു കാണാം , ഇത്രയധികം എന്നെ ഇവൾ സ്നേഹിക്കുന്നുണ്ടോ……
അങ്ങനെ ചിന്തിച്ചു നിന്ന സമയത്താണ് മനസ് എന്നോട് ഒരു ചോദ്യം ചോദിച്ചത്. ഇത്രയൊക്കെ സ്നേഹിക്കുന്നവൾ എന്തിന് അങ്ങനെയൊക്കെ ചെയ്തു. ആ ചോദ്യം തെളിഞ്ഞ നിമിഷം അവളോട് അറിയാതെ തോന്നിയ അനുകമ്പ പോലും ഇല്ലാതായിപ്പോയി.
സിസ്റ്റർ പോയതും എനിക്കരികിൽ വീണ്ടും അവൾ ഇരുന്നു ഞാൻ പറയാതെ തന്നെ എൻ്റെ കാലുകൾ തടവാൻ തുടങ്ങി. എല്ലാം അവളുടെ അഭിനയം മാത്രമായാണ് എൻ്റെ മനസ് കാണുന്നത്, അതായിരിക്കാം സത്യം .
പക്ഷെ ഈ അഭിനയം അതെന്തിന്? ഉത്തരം കിട്ടാത്ത ചോദ്യമാണവൾ പാർവ്വതി ശിവ.
???
രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട് വന്നില്ലല്ലോ
ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി
?
?
Bro inakkuruvikal writing nirthiyo?
Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu
Next part nale submit chaiyum
????
രാജാ
Kad അടിപൊളി ?
കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല
ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
അടുത്ത ഭാഗം പെട്ടന്ന് തരണേ
സ്നേഹത്തോടെ ❤️❤️
Ivide thanne eniyoru thirichu varavilla
മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ
Vegam varunnathane
അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..
കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്
Villi othiri sandosham unde, appo engana Eni ivide kooduvalle
അഹാ… കൊള്ളാലോ….
അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?
Theerchayayum
പ്രണയരാജ ബ്രോ
താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി
ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി
എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത് ചെയ്യും
ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?
പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ
അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു
ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്
ഒരുപാട് ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
. അജയ്
Avanodoppam cheenanaval bold aavunne vayiye ariyam
വെയ്റ്റിംഗ് ബ്രോ ?
Ok bro