ഇന്ന് ഡിസ്ച്ചാർജ് ആണ് , അച്ഛൻ്റെ കാറിൽ വീട്ടിലേക്കു യാത്രയാവുകയാണ്. കാറിൽ ഇരിക്കുമ്പോ… ഒരു വല്ലാത്ത വീർപ്പുമുട്ടൽ എന്താ എന്നൊന്നും അറിയില്ല പക്ഷെ, ഇരുത്തം ശരിയാവാത്ത പോലെ, പ്ലാസ്റ്റർ ഇട്ട കാല് വേദനയെടുക്കുന്നുമുണ്ട്. കാരണം എനിക്കിരികിൽ അവൾ ഇരിക്കുന്നുണ്ട് , പാർവ്വതി.
അവളുടെ ദേഹത്ത് തട്ടാതിരിക്കാൻ ഞാൻ കഴിവതും പരിശ്രമിക്കുന്നുണ്ട്, എങ്കിലും അവൾ എന്നോട് ചേർന്നിരിക്കാൻ ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് അച്ഛൻ സഡൻ ബെയ്ക്ക് ചവിട്ടിയതും ഞാൻ മുന്നോട്ടാഞ്ഞു. എന്നാൽ ആ സമയം തന്നെ പാർവ്വതിയുടെ കൈകൾ എൻ്റെ നെഞ്ചിൽ അമർന്നു. എന്നെ തടഞ്ഞു നിർത്തിയെങ്കിലും അവളുടെ തല മുൻ സീറ്റിൻ്റെ സൈഡിൽ തട്ടി.
മോളെ വല്ലോം… പറ്റിയോ…
അമ്മയുടെ വക എന്താ സ്നേഹപ്രകടനം
ഒന്നുമില്ല അമ്മേ…
ദേ…. മനുഷ്യാ…. ഒന്നു നോക്കി ഓടിക്ക്
രാധേ… ഞാനെന്തു ചെയ്യാനാ… ഈ ന്യൂജൻ പിള്ളേരെ കൊണ്ട് തോറ്റു. എപ്പോ എവിടെയാ… വണ്ടി കൊണ്ടു വന്ന് തിരുക എന്നു പറയാൻ പറ്റില്ല.
പാറു അവളുടെ തലയുടെ പിൻഭാഗം ഉഴിയുന്നുണ്ടായിരിന്നു. നന്നായി വേദനയെടുത്തിട്ടുണ്ടാവാം. എന്നാലും ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. അതു കണ്ട അമ്മ അവളെ മടിയിൽ കിടത്തി തല തടവി കൊടുക്കുന്നത് ഞാൻ നോക്കി. കുറ്റം പറയരുതല്ലൊ നല്ല അസൂയ തോന്നിയെനിക്ക്, അതാണ്.
കാറിൽ ചാരി കിടന്ന് പുറത്തെ കാഴ്ചകൾ നോക്കി കിടന്നപ്പോ മനസിൽ തെളിഞ്ഞു വന്നു. ആ കൊച്ചു പാവാടക്കാരിയുടെ സുന്ദര മുഖം. ചിന്തകൾ പതിയെ കാടു കയറി. എനിക്കു പോവണം അവളെ. തേടി, പേരും നാടും ഒന്നും ഓർമ്മയില്ല. ഉണ്ണിമോളെ എന്നവളെ ചെറുപ്പത്തിൽ വിളിക്കാറുണ്ട്. പിന്നെ ആ കുഞ്ഞു മുഖം ഇന്നും ഓർമ്മയുണ്ട്.
ഇന്നവളെ കാണാൻ എങ്ങനെയുണ്ടാവും , എവിടായിരിക്കും അവൾ, വിവാഹം കഴിഞ്ഞിട്ടുണ്ടാവോ.. മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടാകുമോ…. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെങ്കിലോ…. അവളെ ഞാൻ സ്വന്തമാക്കും അതുറപ്പാ… ഒന്നു കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ.
ഈ… മുറിവൊക്കെ, ഒന്നുണങ്ങിയാൽ ഞാൻ വരും ഉണ്ണി മോളെ, നിൻ്റെ ഉണ്ണിയേട്ടൻ വരും . നിന്നെ തേടി ഞാൻ ഇറങ്ങും ,ഇത് സത്യം, സത്യം , സത്യം.
ഏട്ടാ…….
ആ വിളി തെല്ലു നീരസത്തോടെയാണ് ഞാൻ കേട്ടത്. ഉണ്ണിമോളെ കുറിച്ച് ചിന്തിക്കുമ്പോ ഞങ്ങൾക്കിടയിൽ അവൾ വീണ്ടും മതിലുകൾ തീർക്കുകയാണ്. ജീവിതത്തിൽ താലി ചരടിൻ്റെ ചതിയിലൂടെ അവൾ പാർവ്വതി ഞങ്ങൾക്കിടയിൽ അതിരുകൾ തീർത്തു. ഇപ്പോ ചിന്തകളിൽ പോലും അവൾ അതിരുകൾ തീർക്കുകയാണ്.
ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നെ കുറച്ചു നാൾ പ്രണയിച്ചതാണ്. അതിന് നീ വേണ്ടുവോളം തന്നു പാർവ്വതി. ചിന്തകളിലെങ്കിലും ഞാൻ അവളോടൊപ്പം ഒന്നു ജീവിച്ചു കൊള്ളട്ടെ, അതിനെങ്കിലും എന്നെ അനുവദിക്ക്.
ഏട്ടാ…..
എന്താ….
ദാ… മരുന്ന്
ദേഷ്യത്തോടെ അവളെ നോക്കിയപ്പോ , അതിലും ദേഷ്യത്തിൽ അവൾക്കു പിറകിൽ നിന്നും അമ്മയെന്നെ നോക്കുന്നു. ആ നോട്ടത്തിൽ ഞാനൊന്നു പതറിപ്പോയി, വേഗം അവളുടെ കൈയിൽ നിന്നും മരുന്നു വാങ്ങി കഴിച്ച ശേഷം ഞാൻ പതിയെ ചാരി കിടന്നു.ഞാൻ പതിയെ മയങ്ങി പോയിരുന്നു.
നീല പാവാടയും ബ്ലൗസും അണിഞ്ഞ ഒരു പത്തു വയസുകാരി. ഊഞ്ഞാൽ ആടുകയാണ്. ആ മുഖത്ത് സന്തോഷം അല തല്ലുന്നുണ്ട്. പെട്ടെന്ന് ആരെയോ കണ്ടതും കൂടുതൽ സന്തോഷത്തോടെ അവൾ ഊഞ്ഞാലിൽ നിന്നും ഇറങ്ങി ഓടി വന്നു.
???
രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട് വന്നില്ലല്ലോ
ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി
?
?
Bro inakkuruvikal writing nirthiyo?
Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu
Next part nale submit chaiyum
????
രാജാ
Kad അടിപൊളി ?
കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല
ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
അടുത്ത ഭാഗം പെട്ടന്ന് തരണേ
സ്നേഹത്തോടെ ❤️❤️
Ivide thanne eniyoru thirichu varavilla
മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ
Vegam varunnathane
അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..
കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്
Villi othiri sandosham unde, appo engana Eni ivide kooduvalle
അഹാ… കൊള്ളാലോ….
അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?
Theerchayayum
പ്രണയരാജ ബ്രോ
താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി
ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി
എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത് ചെയ്യും
ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?
പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ
അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു
ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്
ഒരുപാട് ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
. അജയ്
Avanodoppam cheenanaval bold aavunne vayiye ariyam
വെയ്റ്റിംഗ് ബ്രോ ?
Ok bro