Love [Ijas ahammed] 54

Love

Author : Ijas ahammed

 

അന്നും വളരെ വൈകിയാണ് ഉറങ്ങിയത്.. ഉറങ്ങിഎന്ന് പറയാൻ വയ്യ.. പണ്ടത്തെ ഓർമ്മകൾ കൂട്ടം തെറ്റി വീണ്ടും വന്നുകേറിയിട്ട് കുറച്ചു ദിവസം ആയി.. ഒരിക്കലും കാണരുത് എന്ന് കരുതി മറന്നുപോയ അല്ലെങ്കിൽ മറക്കാൻ ആഗ്രഹിച്ചിരുന്ന ആ മുഖം വീണ്ടും കണ്ടത് കൊണ്ടായിരിക്കാം വീണ്ടും പണ്ടത്തെ പോലെ ഉറക്കം അന്യമായി നിൽക്കുന്നത്..

നീണ്ടു കിടന്ന മുടി വാരി എടുത്തു നെറുകിൽ കെട്ടി വെച്ച് ഉറക്കചടവോടെ എണീറ്റു.., കാവ്യ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..തന്റെ സാന്നിധ്യം അറിഞ്ഞത് കൊണ്ടാകാം നീട്ടി പിടിച്ച പത്രവുമായി ചൂട് ചായ ഊതികുടിച്ചുകൊണ്ട് അവൾ തനിക്ക് നേരെ ഒരു കവർ നീട്ടി..

എന്താണ് കാര്യം എന്ന് അറിയാതെ മിഴിച്ചുനിന്ന എന്നോട് അത് തുറന്ന് നോക്കെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൾ പത്രം വായന തുടർന്നു…

കവർ പൊട്ടിച്ചു നോക്കാൻ നിന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്തത് .. കവർ അവിടെ വെച്ചു ഫോണിന് അടക്കലേക്ക് ചെന്ന്… എടുത്തു നോക്കി ആളെ തിരിച്ചറിയണ്ട കാര്യം ഒന്നുമില്ല അമ്മയാകും,

ഊഹം തെറ്റിയില്ല, വിളി ഇന്ന് അല്പം വൈകിയിരിക്കുന്നു..

ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചതും അമ്മയുടെ പരിഭവം പറച്ചിൽ തുടങ്ങിയിരുന്നു..

“നിക്ക് വയസ്സായി ഇനിയും എത്ര നാളാണ്ടാകാ ന്ന് അറിയില്ല, ആണായും പെണ്ണായും നിക്ക് ഒന്നേ ഒള്ളൂ അത് മറക്കണ്ട നീയ്, വയ്യ ഇനിം ഇങ്ങനെ തീ തിന്നാൻ, ”

പതിവിന് വിപിരീതമായുള്ള പരിഭവം പറച്ചിലിൽ നിന്ന് ഒന്ന് ഒറപ്പിക്കാം നാട്ടിലേക്കുള്ള പോക്കിന് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ നേരായിന്നു..

“ന്താ അമ്മേ ന്നെ രാവിലത്തന്നെ വിളിച്ചോണ്ട് ഓരോന്ന് പറയണേ.. കഴിഞ്ഞ മാസം വന്നു പോയല്ലേ ഒള്ളൂ ഞാൻ പിന്നെന്താ.. ”

ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് ഞാൻ അമ്മയിൽ നിന്നും കേട്ടത്

“നീ വരണം നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നു ണ്ട്.. ഇനിയും നിന്നെ ങ്ങനെ വിട്ടാൽ ഞാൻ വല്ല ദീനോം വന്നു കണ്ണടക്കും.. ന്നെ ഞ്ഞും തീ തീറ്റിക്കണ്ട നീയ്.. ”

മറ്റൊന്നും പറയാൻ കൂട്ടാക്കാതെ അമ്മ കാൾ കട്ട്‌ ചെയ്തു.. തൊണ്ട ഇടറുന്നുണ്ടായിരുന്നു പാവം.. പറയുന്നത് എല്ലാം ശെരിയാ വയസ്സ് പത്തോ പന്ത്രണ്ടോ അല്ല ഇനിയും കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാ ഇനിയും നീറി ജീവിക്കണത് എന്തിനാ…

ചിലപ്പോൾ ഒക്കെ തോന്നും എല്ലാം നല്ലതിന് വേണ്ടി ആകും ഇങ്ങനെ ഒക്കെ സംഭവിച്ചേ.. അല്ലേൽ ആരും അറിയാതെ ഒരു മുറിക്കുള്ളിൽ അടഞ്ഞേനെ ഞാനും എന്റെ എഴുത്തുകളും..

എഴുതാൻ ഊർജം തന്നത് ഇതേ തീ ആണ് അമ്മ പറഞ്ഞ അതേ ചങ്കിലെ തീ..

സങ്കടങ്ങൾ അങ്ങനെ അലയടിച്ചു ഉയരുമ്പോൾ പേന ആണ് നല്ലത് ആരും കാണാതെ അത് മനസ്സ് പകർത്തി എഴുതും..

എല്ലാവരിലും നന്നായി എന്നെ ആശ്വസിപ്പിക്കും..

ജീവിക്കാൻ എന്നെ മറ്റെന്തിനുമുപരി പ്രോത്സാഹിപ്പിക്കും.., അതേ ഇന്ന് പ്രണയം അതേ അക്ഷരങ്ങളോടാണ് എന്നെ ഞാൻ ആക്കിയ ആ അക്ഷരങ്ങളോട്.. ”

പുറത്ത് നിന്ന് കാവ്യ യുടെ വിളി കേട്ടാണ് കാട്കേറിയ ചിന്തയിൽ നിന്ന് ഉണർന്നത്..

ഉമ്മറത്തെത്തിയപ്പോൾ അതേ പത്രവും നിവർത്തി ഇരിക്കുന്ന അവളുടെ തല തിരിച്ചുള്ള നോട്ടം കണ്ടതും ഞാൻ പറഞ്ഞു

“ഓ അമ്മയാടി എന്നോട് നാട്ടിലേക്ക് വണ്ടികേറിക്കോളാൻ പറഞ്ഞു.. പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെത്രെ ”

“എന്നിട്ട് നീ അങ്ങ് കെട്ടി പോകാൻ തീരുമാനിച്ചോ..? ”

13 Comments

  1. Nxt part undel ok aanu…. ellel 4 me its an incomplete story…. kuttam paranhathalla full oohikaan aanel y the story…. korach koode ezhthiyal nannayirikkum 2nd ellenkil mathram…. all the very best ✌✌✌✌

  2. ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റെ തായ് തെറ്റുകൾ ഈ കഥയിൽ ഉണ്ടാവും വരുംദിവസങ്ങളിൽ ഞാൻ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ post ചെയ്യുന്നതാണ്

    1. തെറ്റുകള്‍ എന്ന് പറയുന്നില്ല..പക്ഷേ അടുത്ത ഭാഗത്തിനായി kathikkan തോന്നുന്ന രീതിയില്‍ അല്ല nirthiyathu.. ആദ്യഭാഗം കുറച്ചും കൂടി വേണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

      1. **കാത്തിരിക്കാന്‍

  3. Thudarkadha yano bro

  4. വളരെ പെട്ടന്ന് തന്നെ തീർന്നല്ലോ അഹ്മദ്…..

    കാത്തിരിക്കുന്നു ❤❤

  5. കൊള്ളാം ?

  6. Onnumangottu മനസ്സിലായില്ല..thudarkatha ആണല്ലേ

    1. തുടർക്കഥയാണെന്നു മനസിലായിട്ടാണോ ഒന്നും മനസ്സിലായില്ലെന്ന് പറഞ്ഞത്. കള്ളം പറയുന്നോ ???

      1. ആള് ആരാണ് എന്ന് നോക്കണം ?

      2. നോമ്പ് പിടിച്ചോ ആവോ ??

        1. നോമ്പിലാണ്

      3. മനസ്സിലാക്കാനും മാത്രം ഒന്നും പറഞ്ഞില്ല കഥയിൽ… ഒറ്റവരി കഥ പോലെ

Comments are closed.