LOVE ACTION DRAMA-16 [CLIMAX] (Jeevan) 1342

ആമുഖം,

ആദ്യമായി എല്ലാ പ്രിയ വായനക്കാരോടും നന്ദി …. എഴുതിയതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് … ആദ്യം മുതല്‍ മനസ്സില്‍ ഉള്ളത് അണുവിട തെറ്റാതെ ത്തന്നെയാണ് കഥ പറഞ്ഞത് … മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക… ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു… 

****************

ലവ് ആക്ഷന്‍ ഡ്രാമ-16

Love Action Drama-16 | Author : Jeevan | Previous Parts

 

 

ഫോൺ സംഭാഷണത്തിന് ശേഷം വരുൺ താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ കാണാതെ ഇരിക്കാനായി അനു ഇരുട്ടിലേക്ക് മാറി പുറം ഭിത്തിയിൽ ചേർന്ന് നിന്നു…

 

അവൾ എത്ര അടക്കാൻ ശ്രമിച്ചിട്ടും കരയാതെ ഇരിക്കാനായില്ല…

 

ശബ്‌ദം പുറത്തേക്ക് വരാതെ ഇരിക്കാനായി വാ പൊത്തിക്കൊണ്ട് അവൾ ഭിത്തിയിൽ നിരങ്ങി താഴേയ്ക്ക് ഇരുന്ന് തേങ്ങി…

 

അനുവിന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഒഴുകിയെത്തി… അതിൽ ഒന്നിനുപോലും അവൾക്ക് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല…

 

“അനു… ഡീ….”

 

“അനു മോളെ…”

 

കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും വരുണിന്റെയും തൊട്ട് പിന്നാലെ അമ്മയുടേയും വിളി വന്നു…

 

“ദാ വരണു അമ്മേ…” അവൾ പെട്ടന്ന് കണ്ണ് തുടച്ചു, എങ്ങനെയൊക്കയോ കരച്ചിൽ അടക്കി താഴേക്ക് ചെന്നു…

 

“മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്… കണ്ണും കലങ്ങിയിട്ടുണ്ടല്ലോ… മോളെന്താ കരയുകയായിരുന്നോ…”

 

താഴേക്കു വന്ന അനുവിനോട് അമ്മ തിരക്കി…

 

ആ ചോദ്യം കേട്ടതും അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല…

 

വീണ്ടുമവൾ പൊട്ടി പൊട്ടി തേങ്ങാൻ തുടങ്ങി…

 

കണ്ടുനിന്ന അച്ഛനും അമ്മയും വരുണും ഒരുപോലെ ഞെട്ടി… 

 

അമ്മ അവളെ ചേർത്ത് പിടിച്ചു…

 

അനു അമ്മയുടെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരയാൻ തുടങ്ങി…

 

അനുവിന്റെ കരച്ചിലും സങ്കടവും കണ്ടതും വരുണിന്റെ മുഖം വല്ലാതെയായി… അവൻ മിണ്ടാതെ നിന്നു…

 

“എന്റെ മോള് വിഷമിക്കണ്ട… അമ്മയോട് പറയ് എന്തിനാ കരയുന്നെ എന്ന്…”

 

അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി… കരച്ചിൽ നിർത്താതെ വരുണിനെ നോക്കി അവന്റെ നേരെ കൈ ചുണ്ടി…

309 Comments

  1. ആദ്യം തന്നെ ഈ കഥ അവസാനിച്ചതിൽ ഉള്ള വിഷമം അറിയിക്കുന്നു. ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിൻ്റെ Update നു വേണ്ടി ദിവസവും comment box ലും write to us ലും പോയി നോക്കാറുള്ള ചില കഥകളുടെ കൂട്ടത്തിൽ ഉൾപെട്ട ഒരു കഥയായിരുന്നു ഇത്.
    ഇവിടെ പലരും അഭിപ്രായങ്ങൾ പറയുന്ന പോലെ അണുവിട കീറിമുറിച്ച് അഭിപ്രായം പറയാൻ ഒന്നും അറിയില്ല… എന്നിരുന്നാലും ഞാൻ ഇവിടെ വരുന്നത് ഒഴിവ് സമയങ്ങളിലും ടെൻഷൻ ഉള്ളപ്പോഴും ഒന്ന് relax ആയി ഇവിടെയുള്ള കലാസൃഷ്ടികൾ ആസ്വദിക്കാൻ ആണ്… ആ എന്നെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു താങ്കളുടെ ഈ കഥ.
    ഇനിയും ഇതുപോലെ നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു….
    ??

    1. എനിക്കും വിഷമം ഉണ്ട് തീർന്നതിൽ… Because I too enjoyed it❤️
      താങ്കളെക്ക് മികച്ച അനുഭവം സമ്മാനിച്ചു എന്ന് അറിയുമ്പോൾ കഥകാരൻ എന്ന നിലക്ക് അതിയായ സന്തോഷം ❤️

  2. കൈലാസനാഥൻ

    ജീവൻ , പ്രതീക്ഷിച്ചിരുന്ന കഥാന്ത്യം തന്നെ ആയിരുന്നെങ്കിലും അതവതരിപ്പിച്ച രീതി പ്രശംസനീയം തന്നെ. അവിശ്വസനീയതയോ , അതിശയോക്തിയോ തോന്നാമെങ്കിലും സംശയങ്ങൾക്ക് പഴുതില്ലാതെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരവും തന്ന് തന്നെ കഥ അവസാനിപ്പിക്കുവാൻ കഥാകാരൻ മികച്ച പ്രയത്നം നടത്തിയിട്ടുണ്ട് എന്ന് വ്യക്തം. മറിച്ചൊരു അന്ത്യമായിരുന്നെങ്കിൽ എന്നേ പോലുള്ളവർ അനേകം ചോദ്യങ്ങൾ ചോദിച്ചേനേ അതിൽ നിന്ന് ഉചിതമായ മറുപടി തന്ന് രക്ഷപെടാനും ഒരിക്കലും പറ്റില്ലായിരുന്നു കാരണം അമ്മാതിരി രീതിയിലാണ് കഥയുടെ ഗതി വന്ന് പതിച്ചത്.

    ഷാന താത്തയും അറിഞ്ഞ് കൊണ്ടുള്ള നാടകമാണ് എന്ന് അനു അറിയുമ്പോൾ എന്ത് സംഭവിക്കാം എന്നൊരു സംശയം ആർക്കും ഉണ്ടാകുമായിരുന്നു. പക്ഷേ സമർത്ഥമായി അതിനെ നേരിടാൻ കൊണ്ടു വന്ന കഥാപാത്രങ്ങളെയും കഥയിൽ അവശേഷിപ്പിച്ചിരുന്ന പല പല ചോദ്യങ്ങൾക്കും കൂടി ഉള്ള ഉത്തരമായും ആ പ്രശ്നം തീർത്ത കൈ അടക്കം വിസ്മയിപ്പിച്ചു.

    ബാല്യത്തിലെ കൂട്ടിലൂടെയുള്ള സ്നേഹ സൗഹൃദമായിരുന്നെങ്കിലും അത് ഒരു പ്രണയത്തിന്റെ നിറം ഉണ്ടായിരുന്നു എന്നും, രണ്ടു പേരുടേയും മനസ് വെളിപ്പെടുത്താൻ കാണിച്ച നാടകങ്ങൾ അവിശ്വസനീയതയായി തോന്നാമെങ്കിലും ആ നാടക സംവിധായക മനസ്സ് തന്നെയായിരുന്നു അവസാന ഘട്ടത്തിലും വരുണിന് ഉണ്ടായിരുന്നതെന്ന് വരച്ചു വെക്കാനുള്ള തന്മയത്വം കഥാകൃത്ത് അതി വിദഗ്ദമായി പറയാതെ പറയുന്നു.

    സംഘട്ടനരംഗങ്ങൾ അനിവാര്യവും മനോഹരമായിരുന്നു. അതിന് ശേഷമുള്ള വെളിപ്പെടുത്തലുകളുമാണീ കഥാഭാഗത്തിന്റെ ജീവനാഡി. മികച്ചൊരു സൃഷ്ടിയാക്കി തീർത്ത കഥാകാരന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

    1. ഒരുപാട് നന്ദി സ്നേഹം ചേട്ടാ…

      ഈ കംമെന്റിനു എന്ത്‌ മറുപടിയാണ് തരുക എന്നറിയില്ല… ചേട്ടന്റെ കമന്റ്‌ നോക്കി ഇപ്പോൾ കഥകൾ വായിക്കാറുണ്ട്… വരുണും അനുവും തമ്മിൽ ഒരു കെമിസ്ട്രി നേരത്തെ ഉണ്ടെന്ന് അറിയിക്കാൻ തന്നെ ആണ് ബല്യ കാലം കൊണ്ട് വന്നത്… വരുണിന് അനുവിനോട് kshemikkanum സ്നേഹിക്കാനും കഴിഞ്ഞത് അത് കൊണ്ടാവാം… ഉത്തരങ്ങൾ ഒന്നും ബാക്കി ആയില്ല എന്നത് സന്തോഷം…

      ഒരു പാട് സ്നേഹം ❤️

  3. Jeevan bro ,
    ഒരു സെന്റി climax ആണ് പ്രതീക്ഷിച്ചത്
    പക്ഷെ അവിടെയും കുറച്ചു കൊമേഡിയും
    Flash back ഉം കൊണ്ട് വന്ന് ഞെട്ടിച്ചു
    ഓരോ പാർട്ടിനായി കാത്തിരുന്ന ഒരു കഥ ആയിരുന്നു
    ഓരോ പാർട്ടും വളരെ അധികം ഇഷ്ടപ്പെടുകയും
    ചെയ്ത ഒരു കഥയായിരുന്നു

    ഇനിയും നല്ലൊരു കഥയുമായി വരുമെന്ന പ്രതീക്ഷയിൽ
    Ansh ???

    1. Jeevan ഒരു കഥയെ സെന്റി എഴുതിട്ടുള്ളു… ആ കഥക്ക് അത് മാത്രം ആണ് അനുയോജ്യം… അതിന്റെ ഭംഗി തന്നെ അതായിരുന്നു… എഴുതുമ്പോൾ പോലും ഒരിക്കലും സ്നേഹിക്കുന്നവരെ പിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ❤️

  4. മനോഹരം…. ഒന്നും പറയാൻ ഇല്ലാ…. ഒത്തിരി ഇഷ്ടം ആയി……….

    1. താങ്ക്സ് ബ്രോ❤️ sneham?

  5. parayuvaan vaakukal ellaaaa. pratheeshichathilum ugran aayiiiii…. veendum vere oru kadhayum aayi varikaa….

    1. ?? സ്നേഹം ബ്രോ

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️?

  7. Adipoli.. Shokam akkilla ennu ariyarunnu.. Athupole thanne… Nalla kadha ayirunnu.ishtam♥️♥️♥️♥️♥️

    1. ❤️❤️❤️❤️

  8. Adipoli.. Shokam akkilla ennu ariyarunnu.. Athupole thanne… Nalla kadha ayirunnu.. Sneham matram

    1. സ്നേഹം ബ്രോ ❤️

  9. ༒☬SULTHAN☬༒

    ഏട്ടാ…..
    ആദ്യം തന്നെ ഒരായിരം നന്ദി ഇത്രയും നല്ലൊരു കഥ സമ്മാനിച്ചതിന്.. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എഴുതി ഞങ്ങൾക്കായി നൽകിയതിന്….
    ഈ ഭാഗവും അസ്സലായിക്ക്…
    ഓരോ പാർട്ട്‌ കഴിയുന്തോറും കൂടുതൽ അടിക്ട് ആകണ പോലെ ആയിരുന്നു ഈ സ്റ്റോറി… ഇത് കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം…
    ഒരുപാട് ചിരിപ്പിച്ചു കൊണ്ട് തുടങ്ങി ഇടക്ക് നൊമ്പരപ്പെടുത്തിയും … പലതരം ഇമോഷണൽ സീനുകളിലൂടെ കടന്ന് മികച്ചൊരു അനുഭവം സമ്മാനിച്ച കഥ ആയിരുന്നു…
    പിന്നെ അവൻമാരെ ഇടിച്ചു പഞ്ഞിക്കിട്ടത് വരുൺ ആണെന്ന് ആദ്യം കരുതി എങ്കിലും പിന്നീട് തോന്നി അത് മാറ്റാരോ ആണെന്ന്.. ഇപ്പൊ വരുൺ തന്നെ ആണെന്ന് മനസ്സിൽ ആയി ?….
    ഒരു കോമഡി കഥാപാത്രത്തെ പോലെ വന്നു എല്ലാരേം ഞെട്ടിച്ച കഥാപാത്രം ആയിരുന്നു വരുൺ..
    ഫൈറ്റ് സീൻ ഒക്കെ പൊളി ആയിരുന്നു.. പ്രത്യേകിച്ച് അവസാനത്തേത് 2ആളും കൂടെ എല്ലാത്തിനേം അടിച്ചോതുക്കി ?….
    അവസാനം വീണ്ടും കോമഡിയിൽ എത്തിച്ചല്ലേ…
    ട്വിസ്റ്റ്‌ ഒക്കെ പൊളി ആയിരുന്നു…
    നല്ല അടിപൊളി ഫീലോടെ വായിക്കാൻ പറ്റി…
    വരുണിനേം അനുനേം ക്ലിയയെയും ഒക്കെ ഒരുപാട് ഇഷ്ടായി…
    അനുവിനോട് ആദ്യം കുറച്ചു ദേഷ്യം ഒക്കെ തോന്നിയെങ്കിലും ഇപ്പൊ അതില്ല…
    പിന്നെ shanatha….ചിരിപ്പിച്ച കഥാപാത്രം… എല്ലാ പ്ലാനുകളുടെയും തല…. ആ bgm ഒക്കെ പൊളി ആയിരുന്നു ?….
    മികച്ച ഒരു കഥ തന്നെ ആയിരുന്നു എന്തുകൊണ്ടും….
    അങ്ങനെ ഇനി ഇതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കണ്ട അല്ലേ…
    പുതിയ കഥയും ആയി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു…. കാത്തിരിക്കുന്നു…

    സ്നേഹത്തോടെ…
    Sulu ❤❤❤❤

    1. സുലു❤️?
      വിഷമം എനിക്കുമുണ്ട്… എഴുതിയ കഥാപാത്രങ്ങളോട് ഒരു പ്രണയം തോന്നില്ലേ… അങ്ങനെയാണ് ഇവരെല്ലാം… അപ്പോൾ ഇനി അവരെ പറ്റി എഴുതാൻ ആവില്ലല്ലോ എന്ന പ്രയാസം…

      സ്നേഹം ❤️?

  10. Ithu kurachude thudaramayirunnu

    1. എനിക്കും തോന്നിയിരുന്നു… പക്ഷെ മാസങ്ങൾ നിങ്ങളെ കാത്തിരിപ്പിക്കാൻ ഉള്ള മൂഡില്ല ❤️

  11. ?????poli Katha brooo aaadyam vijarichu varun nirasha kamukan aaayi nadakkendi varumennu pinne ending superb

    1. അമ്മാതിരി ചീള് പരുപാടി ഞാൻ ചെയ്യാറില്ല ?

  12. Vallre നന്നായിട്ടുണ്ട് ???

    1. ?താങ്ക് യു

  13. മല്ലു vÂmpíre

    അങ്ങനെ ക്ലൈമാക്സ് episode aayi, പെട്ടന്ന് തീർകണ്ടായിരുന്നൂ?…❣️,Jeevan bro iniyum varanan puthiya storyumaayi?❤️?

    1. തീർത്തപ്പോൾ എനിക്കും തോന്നി… കുറെ ഞാൻ ഒഴിവാക്കിയതാണ്… ?? ❤️

  14. അൽ കുട്ടൂസ്

    സേട്ടാ പൊളിച്ച്??
    ന്നാലും അവര്‌ടെ കഥ ഇത്രെ പെട്ടെന്ന് തീർക്കണ്ടായ്ര്ന്ന്☹️
    അങ്ങനെ വരുണിന്റേം അനുക്കുട്ടീടേം ജീവിതം ഇനീം ബാക്കി.
    വരുണിന് അവളെ അങ്ങനെ ഉപേക്ഷിക്കാൻ ആവില്ല എന്ന് അറിയുന്നോണ്ട് കൊറച്ചൊക്കെ പ്രഡിക്ക്റ്റബിൾ ആയിര്ന്ന്?
    ന്നാലും അവിടെ പ്രൈവസി വെച്ചെ മോശായിപോയി?
    പിന്നെ ഇങ്ങളെ കഥയ്ക്ക് വേണ്ടി എന്നും വെയ്റ്റിംഗ് ആണ്
    അങ്ങനെ നിർത്തി പോവൂലാന്ന് അറിയാം എന്നാലും ചുമ്മാ ഒരു രസം

    അപ്പൊ അടുത്ത ഒരു മാസ്റ്റർപീസ് ഐറ്റം വരുന്നവരെയ്ക്കും bie??

    with lots of lub❤️❤️

    1. Njan thanne പറഞ്ഞിരുന്നു കഥ വായനക്കാർക്ക് ഇഷ്ടമാകുന്ന രീതിൽ ഉള്ളതാണ് എന്ന്… Ee കഥ എഴുതുന്ന മുൻപ് ഇവിടെ പലരോടും ഞാൻ പറഞ്ഞിരുന്നു ഇത്‌ എല്ലാർക്കും ഇഷ്ടമാകും എന്ന്… അങ്ങനെ ഉള്ള ഒരു കഥക്ക് ശുഭാന്ത്യം എന്നത് പ്രെഡിക്റ്റബിൾ ആയിരിക്കുമല്ലോ.. എങ്ങനെ അങ്ങനെ വന്ന് എന്നത് അത്ര പ്രെഡിക്റ്റബിൾ ആണോ? സ്നേഹം ബ്രോ ❤️❤️❤️

  15. മാന്യ വായനക്കാരുടെ ശ്രദ്ധക്ക്…45ആം പേജ് വായിച്ചു കഥ തീർന്നു എന്ന് കരുതി 46ആം പേജ് സ്കിപ് ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു ?

  16. ???????????????????????????????????????????????????

  17. സുധീഷ് കൈലാസ്

    അതായത് ജീവോ നല്ല ഒഴുക്കോടെ ജീവസ്സുറ്റ ഒരു കഥ, ആദ്യ ഭാഗം മുതൽ പേര് സൂചിപ്പിക്കുന്ന കൂട്ട് ലവ്വ്, ആക്ഷൻ പിന്നെ നല്ലോണം ഡ്രാമ ഒക്കെ വേണ്ടപോലെ (ആക്ഷൻ ഒക്കെ ലാസ്റ്റ് ആയപ്പോഴേക്ക് ആണെങ്കിലും ) മികച്ച രീതിയിൽ സമന്വയിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു, അതും ഗംഭീരമായ ഒരു ക്ലൈമാക്സോടെ. സന്തോഷം , അഭിവാദ്യങ്ങൾ .

    And after all it was a good read … A feel good one

    1. താങ്ക്സ് ബ്രോ ❤️

  18. Chetto vayikkatte parayam

    ❤️❤️

  19. ❦︎❀ചെമ്പരത്തി ❀❦︎

    ❤❤❤❤❤❤മാൻ വായിച്ചിട്ട് പറയാട്ടോ…??

  20. അൽ കുട്ടൂസ്

    ❤️❤️

  21. രാജാവിന്റെ മകൻ

  22. ❤❤

    1. സ്മേര ലക്ഷ്മി

      Super aayitto.

    2. ❤️❤️❤️❤️❤️❤️

Comments are closed.