കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

ആ വാർത്തയറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു.
അതിൽ അവൻ്റെ സുഹൃത്തുക്കൾ തുടങ്ങി സംസ്ഥാന കമ്മറ്റിയിലെ ഉന്നത നേതാക്കൾ വരെയുൾപ്പെട്ടിരുന്നു. എല്ലാവർക്കും അറിയേണ്ടത് ഹരിയെക്കുറിച്ചു തന്നെ .
അതെ സമയം ICU – വിനു വെളിയിലായ് ഹരിക്കായ് അവൻ്റെ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന ഒരുപട തന്നെ ഉണ്ടായിരുന്നു.
ലക്ഷ്മിയമ്മ ഇത് അറിഞ്ഞതുമുതൽ ബോധരഹിതയായിരുന്നു.
അവരെ ഒരു വാർഡിലായ് ട്രിപ്പ് നൽകി കിടത്തിയിരുന്നു.

നിങ്ങ ഇങ്ങനെ എല്ലാവരും കൂടി ഇവിടെ കൂടി നിന്നാ എങ്ങനാ..
ഇത് ICU ആണ്. ഇവിടെയിങ്ങനെ കൂട്ടം കൂടി നിൽക്കാനൊന്നും പറ്റില്ല.

ICU വിലേക്ക് കയറാനായി വന്ന നെഴ്സ് അവിടെ കൂടി നിന്നവരോടായ് പറഞ്ഞു.

എടാ.. നിങ്ങ എന്നാ വിട്ടോ വെറുതെ എന്തിനാ..എന്തെങ്കിലും ഉണ്ടെ ഞാൻ അറിയിക്കാം.
ശ്യാം അവരോടായ് പറഞ്ഞു നിർത്തി.
എന്നാ ശെരിയെടാ.. എന്തെങ്കിലും ആവശ്യം ഉണ്ടെ.. വിളിച്ചാമതി..
അതും പറഞ്ഞവർ മനസ്സിലാമനസ്സോടെ അവിടെ നിന്നുമിറങ്ങി.
അൽപ്പ സമയത്തിനു ശേഷം ICU വിൽ നിന്നും ഒരു ഡോക്ട്ടർ ഇറങ്ങി വന്നു.
അതു കണ്ടതും ശ്യാമും ഹരിയുടെ അച്ഛനും അവിടേക്കു ചെന്നു.

ഡോക്ട്ടറെ.. എൻ്റെ മോന് എങ്ങനെയുണ്ട്.
ഓപ്റേഷൻ കഴിഞ്ഞു.
എങ്കിലും ഒന്നും പറയാറായിട്ടില്ല.
നല്ല രീതിയിൽ രക്തം പോയിട്ടുണ്ട്.
24 മണിക്കൂർ ഒമ്പസർവേഷൻ വേണ്ടി വരും.
ഡോക്ട്ടർ ഞങ്ങൾക്കൊന്ന് കാണാൻ പറ്റോ?
സോറി.. ഇപ്പോ പറ്റില്ല. ഞാൻ പറയാം.
*******
നമസ്കാരം ഇന്നത്തെ പ്രധാന വർത്തകൾ വായിക്കുന്നത്. ഹക്കീം കൂട്ടായി.
ഇന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, പത്തനംത്തിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രക്യാപിച്ചു.
എറണാകുളം SFY ജില്ലാ സെക്രട്ടറിയും St. Thomas College വിദ്യാർത്ഥിയുമായ ഹരി മാധവന് നേരെ വധശ്രമം.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തെ തുടർന്ന് കുത്തേറ്റ വിദ്യാർഥി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ട്.
രാഷ്ട്രീയ വൈരാഗ്യമാവാം കൊലപാതക ശ്രമത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തെ തുടർന്ന് കോളേജിലെ വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
ഹരി മാധവൻ വധശ്രമത്തിനു പിന്നിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്. ജില്ലയിലെ മിക്ക കോളേജുകളിലും SFY സമരത്തിന് ആഹ്വാനം ചെയ്തു.
St.Thomas കോളേജ് ഉൾപ്പെടെയുള്ള പല കോളേജുകളിലും സമരം അക്രമാസക്തമായി.
പ്രകോപിതരായ വിദ്യാർഥികൾ നാലഞ്ചോളം വാഹനങ്ങൾ തല്ലി തകർത്തു.
ഇതേ തുടർന്ന് 6 -റോളം വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു.
റബ്ബർ വില വീണ്ടുമിടിഞ്ഞു.

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ???❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.