കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

Views : 5835

അവരുടെ അടുത്തേക്ക് കയറി വന്നു കൊണ്ടൊരു നേഴ്സ് ചോദിച്ചു.
ഞങ്ങളാ..
അമ്മുവായിരുന്നു. അതിന് മറുപടി പറഞ്ഞത്.
ആഹ്. ആൾക്ക് ബോധം വീണിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും സംസാരിക്കണെ.. ചെന്നോളൂ..
ശെരി സിസ്റ്റർ.
അച്ഛാ.. ഞാനെന്ന് അമ്മേടെ അടുത്തുവരെ പോയേച്ചും വരാം.
അതു പറഞ്ഞവൾ ലക്ഷ്മിയമ്മയ്ക്കരികിലേക്കായ് നടന്നു.
അമ്മേ.. ഇപ്പോ എങ്ങനെയുണ്ട്. തളർച്ച തോന്നുന്നുണ്ടോ?
ഇല്ല. ഹരിക്ക് എങ്ങനെയുണ്ട് മോളെ.
കുഴപ്പമൊന്നുമില്ലമ്മേ..
ആ സാഹചര്യത്തിൽ അങ്ങനെ പറയാനെയവൾക്ക് സാധിക്കുമായിരുന്നു. അത്രയേറെ തകർന്നു പോയിരുന്നു ആ അമ്മ.
അതെ സമയം ICU വാർഡിനു മുൻപിലായ് തളർന്ന മനസ്സോടെ ഇരിക്കുകയാരുന്നു പാർവ്വതി.
അവൾക്കൊന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. എങ്കിലും ആ സാഹചര്യം അവളെയതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല.ഇനിയും ഇങ്ങനെയിരുന്നാൽ കൈ വിട്ടു പോകുമെന്നു തോന്നിയതിനാലാവാം അവൾ പതിയെ അവിടെ നിന്നും എഴുന്നേറ്റു ആരു ഇല്ലാത്ത ഒരു ഭാഗത്തേക്ക് നടന്നു.

ആശുപത്രിയിലെ ഒരു ഒഴിഞ്ഞ കോണിലവൾ ഇരുന്നതും. അവളുടെയുള്ളിൽ അടക്കി വെച്ചിരുന്ന സങ്കടങ്ങൾ മുഴുവനും കണ്ണീരായി ഒലിച്ചിറങ്ങി.

പതിയെ അവളുടെ മനസ്സിലേക്ക് ഹരിയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വന്നു. ഒപ്പം അവരുടെ പ്രണയ നിമിഷങ്ങളും.

കോളേജ് ക്യാമ്പസിലെ ഒരു വലിയ വൃക്ഷത്തിനു ചുനുവട്ടിലായ് ഇരുക്കുകയായിരുന്നു ഹരി. ഒപ്പം അവനോട് ചേർന്ന് അവൻ്റെ ചൂടുപറ്റി പാർവ്വതിയും.

ഹരീ..
മ്മ്..
എന്താ ഒന്നു മിണ്ടാത്തത്.
താൻ പറഞ്ഞോ.. ഞാൻ കേൾക്കുന്നുണ്ട്. തൻ്റെ ശബ്ദമിങ്ങനെ കേട്ടിരിക്കാൻ നല്ല രസാ..
അയ്യഡാ.. എന്നാലെ.. അങ്ങനെ എൻ്റെ പൊന്നുമോൻ ഇപ്പോ സുഖിക്കണ്ട. ഞാൻ പോവാ..
അയ്യോ.. പോവല്ലെ..
അതു പറഞ്ഞതുമവൻ. പോകാൻ എഴുന്നേറ്റ അവളെ പിടിച്ച് വീണ്ടും തന്നോടു ചേർത്തിരുത്തി. എന്നിട്ട് അവളുടെ മുഖത്തേക്കു വീണുകിടന്ന മുടിയിഴകളെ അവൻ തഴുകിയൊതുക്കി. അവരുടെ മിഴികൾ പരസ്പരം പ്രണയം കൈമാറി. പരസ്പരം ഒന്നും മിണ്ടാതവർ കണ്ണും കണ്ണും നോക്കിയിരുന്നു.

ഓഹ്. നിന്നെയിങ്ങനെ നോക്കിയിരിക്കാൻ തന്നെ എന്തു രസാ.. പെണ്ണെ.. കണ്ടിട്ട് കടിച്ച് തിന്നാൻ തോന്നാ..

അതും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്നു കടിച്ചു. ആ നിമിഷം അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു. കവിളകൾ ചുവന്നു തുടുത്തു. അവൾ അവൻ്റെ ഇടതു കൈയോട് അവളുടെ വലം കൈ കോർത്ത് അവൻ്റെ തോളിൽ തലചായ്ച്ചിരുന്നു. പാർവ്വതി ഹരിയുടേത് മാത്രമാണെന്ന ഉറപ്പായിരുന്നുവത്.
പാറു..
മ്മ്..
ഞാൻ ഒരു കാര്യം ചോദിച്ചാ.. ദേഷ്യപ്പെടോ..
ഇല്ല.. ചോദിച്ചോ..

തനിക്ക് തോന്നുന്നുണ്ടോ? തൻ്റെ വീട്ടുകാർ നമ്മുടെ ബന്ധത്തിന് സമ്മതിക്കുമെന്ന്.
അതെനിക്ക് അറിയില്ല ഹരീ.. പക്ഷെ ഒന്നു മാത്രമറിയാം. എൻ്റെ വീട്ടുകാർ സമ്മതിച്ചാലുമില്ലെങ്കിലും എൻ്റെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അത് എൻ്റെ ഹരി മാത്രമായിരിക്കും.
അതും പറഞ്ഞവൾ ഒന്നൂടെ അവനോട് ചേർന്നിരുന്നു.

Recent Stories

The Author

kadhakal.com

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

    1. കാളിദാസൻ

      താങ്ക്സ് ബ്രോ 😊😊😊❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com