കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

Views : 5835

ഹരീ..
മ്മ്..
നിന്നൊരു കാര്യം പറഞ്ഞാ കേൾക്കോ..
മ്മ്.. പറഞ്ഞോ..
ഈ രാഷ്ട്രീയമൊക്കെ വിട്ടൂടെ. എനിക്ക് പേടിയാ.. ഇതൊക്കെ.
അതിന് അവൻ്റെ ഭാഗത്തുനിന്നും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
അവൾ വീണ്ടും തുടർന്നു.
എന്നിട്ട്.. പഠിച്ച് നല്ല ജോലിയൊക്കെ സംബാധിക്കണം. എന്നിട്ട് വന്ന് എൻ്റെ വീട്ടുകാരോട് ചോദിക്കണം. എന്നെ കെട്ടിച്ചു തരോന്ന്. ചോദിക്കോ..?
അവൻ തലചരിച്ച് അവളെയൊന്ന് നോക്കി. ശേഷം അവൾക്കായൊരു പുഞ്ചിരി സമ്മാനിച്ചവൻ പറയാൻ തുടങ്ങി.
അല്ലേലും ഒളിച്ചോടാനൊന്നും എന്നെ കിട്ടൂലാ.. ഞാനെ.. ഒന്നിലേലും ഒരു സഖാവാ.. നീയിപ്പോ പറഞ്ഞില്ലെ അതു തന്നെയാ ഞാനും മനസ്സിൽ കരുതിയിരിക്കുന്നത്. ആദ്യം സ്വന്തമായ് നല്ലൊരു ജോലി നേടണം. ഒരു കുടുംബം പോറ്റാൻ പ്രാപ്തിയായെന്ന് തോന്നുമ്പോ.. ഞാൻ വരും നിൻ്റെ വീട്ടിലോട്ട്. എന്നിട്ട് ചോദിക്കും.

മിസ്റ്റർ ശേഖരൻ നമ്പ്യാർ താങ്കളുടെ പാർവ്വതിയെന്ന മകളെ എൻ്റെയീ മരം കേറി പാറൂനെ എനിക്ക് കെട്ടിച്ചു തരോന്ന്.

അതു കേട്ടതുമവൾ പൊട്ടിച്ചിരിച്ചു.
മുല്ലമൊട്ടുപോലെയുള്ള വെളുത്ത പല്ലുകൾ കാട്ടിയുള്ള ആ ചിരി . അതിനഴകേകാൻ താമരയിതൾ പോലുള്ള ഇളം റോസ് ചുണ്ടുകൾ. ആ ചിരി കാണാൻ തന്നെ ഏഴഴകായിരുന്നു.

ഓഹ്. ഇങ്ങനെ ചിരിക്കല്ലെ പെണ്ണെ.. മനുഷ്യൻ്റെ ഉള്ള കണ്ട്രോൾ കളയാനായിട്ട്.
ദേ.. വേണ്ടാത്ത ഒന്നും ചിന്തിക്കണ്ട. കൊല്ലും ഞാൻ.
അതും പറഞ്ഞവൾ അവൻ്റെ വയറ്റിൽ ചൂണ്ടുവിരൽ കൊണ്ടൊരു കുത്തു കൊടുത്തു.

ഹരി അങ്ങനെ പറഞ്ഞെങ്കിലും അവൾക്കറിയാമായിരുന്നു അവനെ. ഇതുവരെയും തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ അവൻ സ്പർശിക്കുകയോ അവളുടെ അനുവാദം കൂടാതെ അവളെയൊന്ന് ചുമ്പിക്കുകയോ പോലും അവൻ ചെയ്തിരുന്നില്ല .
സ്ത്രീയെന്നത് ഒരു മാസം മാത്രമല്ല എന്ന് അവൻ തെളിയിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ.
ഒരിക്കൽ പോലും ഒരു കുടയുടേയും മറവിൽ പ്രണയം പങ്കിടാൻ അവൻ അവളെ വിളിച്ചിട്ടില്ല.

(എറണാകുളം കാർക്ക് മനസ്സിലാവും ആ പറഞ്ഞത്.)
ഒരിക്കൽ അവൻ പറഞ്ഞിട്ടുമുണ്ട് . ഞാൻ നിൻ്റെ ശരീരത്തിൽ തൊടുകയാണെങ്കിൽ അത് ഞാൻ നിൻ്റെ കഴുത്തിൽ താലി കെട്ടിയതിന് ശേഷം മാത്രമായിരിക്കും.
ഇന്ന് സമൂഹത്തിൽ കാണുന്ന പോലുള്ള പ്രണയമെന്നു പേരിട്ട് രതിസുഗം തേടുന്ന കമിതാക്കളുടേത് പോലെയുള്ളതല്ല ഹരിയുടെ പ്രണയമെന്ന് ഓരോ നിമിഷവുമവൻ തെളിയിച്ചു കൊണ്ടിരുന്നു. അതായിരുന്നു യഥാർത്ഥ പ്രണയം.

ലക്ഷ്മിയമ്മയും അച്ഛനും അമ്മുവുമൊക്കെയെന്തു പറയുന്നു?
ആഹ്. അമ്മേടെ കാര്യം പറഞ്ഞപ്പോഴാ..ഇന്നലെം കിട്ടി.. തലക്കിട്ട് തവീം കൊണ്ടൊരു വീക്ക്.
തൻ്റെ തലയുടെ പിൻഭാഗം തടകി കൊണ്ട് ഒരു വളിച്ച ചിരിയോടെ ഹരി പറഞ്ഞു.
ഏഹ്. അതെന്തിനാ..?

Recent Stories

The Author

kadhakal.com

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

    1. കാളിദാസൻ

      താങ്ക്സ് ബ്രോ 😊😊😊❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com