Jwala
Author : Aadhi
ആകസ്മികമായിട്ടാണ് പപ്പേട്ടന്റെ ലോലയിലേക്ക് വീണ്ടുമെന്റെ കണ്ണുടക്കിയത്. എപ്പോഴും കൂടെക്കൊണ്ടു നടക്കണമെന്നു വിചാരിച്ചു ലോലയെ PDF ആക്കി ഞാനെന്റെ ടാബിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഇന്നലെയെന്തോ കാര്യത്തിന് ഫയൽ മാനേജറെടുത്തു പഴയ കുറെ ഫോട്ടോകളും, വീഡിയോകളും ഡിലീറ്റ് ആക്കിയപ്പോഴാണ് കുറച്ചുകാലത്തെ പൊള്ളയായ ചിരികൾക്ക് ശേഷവും കണ്ണിലൊരു എരിവും, നെഞ്ചിലൊരു വിങ്ങലുമുണ്ടായത്.
വിധി എന്നൊന്നുണ്ടോ? ഉണ്ടാവുമല്ലേ? ഉത്തരം കിട്ടാത്ത പല സമയങ്ങളിലും ഞാനുമാ രണ്ടക്ഷരങ്ങളെ കൂട്ടുപിടിച്ചിരുന്നു, കാടുകയറിയുള്ള എന്റെ ചിന്തകൾക്ക് തടയിടാൻ..
സോഷ്യൽ മീഡിയയിലെ ചൂടേറിയ വാഗ്‌വാദങ്ങളിൽ പലരുമെന്നെ പ്രാക്ടിക്കലായ, വളരെയധികം ചിന്തിക്കുന്ന, ബോൾഡായ മനുഷ്യനായി കണ്ടിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ എനിക്കാ പേടിയെപ്പോഴുമുണ്ടായിരുന്നു – ചില വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും ശക്തനെന്നു കാണിക്കുന്ന എന്റെയുള്ളിലെ ഭീരുവായ യഥാർത്ഥ ഞാൻ പുറത്തുവരുമോ എന്നത്. അതിനാലാണ് പല പരിചയപ്പെടലുകളെയും എന്റെയാ ഫേക് നാമത്തിനപ്പുറം ഞാൻ കടത്തിവിടാതെയിരുന്നതും.
ഓൺലൈനായി കിട്ടിയൊരു സൗഹൃദമായിരുന്നു ജ്വാലയുമായിണ്ടായിരുന്നത്. ഒരു സോഷ്യൽ മീഡിയ ലൈവ് ഡിബേറ്റിനിടയിൽ എന്റെ വാദഗതികളോട് ചേർന്ന്‌നിൽക്കുന്ന ചിന്തകളുള്ള ഒരു പെൺകുട്ടി. അവളുടെ വാക്കുകളും ചിന്തകളും അവളോടൊരു ബഹുമാനം തോന്നിപ്പിച്ചു, എങ്കിലും ആ വാക്കുകൾക്കിടയിലെവിടെയോ എന്തോ ഒരു സങ്കടം ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ചിലപ്പോൾ തോന്നലുകളാവാം, ഭൂതകാലത്തിലെ ചില അനുഭവങ്ങൾ കപടമായ ലോകത്തിൽ ആരുമായും ഒരു പരിധിയിൽ കവിഞ്ഞൊരു ബന്ധം വെച്ചുപുലർത്താൻ എന്നെ അനുവദിച്ചിരുന്നില്ല. എനിക്കിഷ്ടമല്ലായിരുന്നു, നേരിൽ കാണാത്ത, പരിചയമില്ലാത്ത ഒരാളെ വിശ്വസിക്കാനോ, അവരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാനോ…
അതെല്ലാം ഒരിക്കൽ യാഥാർഥ്യങ്ങളോട് സമരസപ്പെട്ടുകൊണ്ടുള്ള എന്റെ സമാധാനപൂർണമല്ലാത്ത ജീവിതത്തിലേക്ക് വീണ്ടും ദുഖമോ ആകുലതകളോ കൊണ്ടുവരുമോ എന്നതായിരുന്നു എന്റെ പേടി.
വാശിയേറിയ ഡിബേറ്റിനപ്പുറം, പരസ്പരം ബൈ പറഞ്ഞു എല്ലാവരും അവരവരുടെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും എനിക്കെന്തോ അവളുടെ ചില വീക്ഷണങ്ങളോട്, ചിന്തകളോട്, അവളുപയോഗിച്ച ചില വാക്കുകളോട് ഒരടുപ്പം തോന്നി. അതുകൊണ്ടാണ്, വീണ്ടുമാ വിൻഡോ ഓപ്പൺ ചെയ്തു അവളുടെ പോയിന്റുകൾ വായിച്ചുനോക്കിയതും. അതിനിടയിലാണ് ആകസ്മികമായി അവളുടെ മെസേജ് വരുന്നത്..
” നിങ്ങളുടെ പോയിന്റുകളെല്ലാം വളരെ ശരിയാണ്, വളരെ മനോഹരമായി നിങ്ങളത് പറയുന്നുണ്ട് ”
Nannayittund
ആദി ബ്രോ..
സൂപ്പർ സ്റ്റോറി, വെറും ഒരു 5പേജിൽ ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നെ..
അവസാനം ഒരു സഡ്എൻഡിങ് ആയിരുന്നെങ്കിൽ കൂടി ആ ഭാഗം അതിമനോഹരമായി അവതരിപ്പിച്ചു..
ഓരോ വരികളിലും അവരുടെ പ്രണയം അനുനവിച്ചറിയാൻ സാധിച്ചു..
നല്ല അവതരണം.
അടുത്ത കഥയുമായി പെട്ടെന്ന് വരണം..
കാത്തിരിക്കുന്നു..
ഒരുപാട് ഇഷ്ടം ??
കഥ എഴുതിയപ്പോൾ സാഡ് ആയിരുന്നെങ്കിലും ഇപ്പോൾ ഹാപ്പി ആണ് ഇതിലെ രണ്ടുപേരും 😛
U know? This is nice.
Nice writing.
ഒരു തേപ്പിലെ കുറേ ചിന്താ ശകലങ്ങൾ ഓർമവന്നു.. ഹഹ
Nice
# പക്ഷേ മിക്കവാറും സമയങ്ങളിൽ അവളെനിക്ക് ഒരു അനിയത്തിയെപ്പോലെയുമായിരുന്നു, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ, നേരിൽ കാണുമ്പോൾ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടക്കാൻ, ദേഷ്യം വരുമ്പോൾ പുറം നോക്കി നല്ലൊരടി തരാനെല്ലാം അവൾക്ക് വലിയ ഉത്സാഹമായിരുന്നു.
#” കഴിയില്ല ജ്വാല… നിനക്കൊപ്പം, നിന്റെ സന്തോഷങ്ങളിൽ ഇല്ലെങ്കിലും, സങ്കടങ്ങളിൽ കൂടെയുണ്ടാവുമെന്നു ഞാൻ വാക്കുതന്നതാണ്.
ഉം ബ്രോ..????
(വേറൊരു സ്ഥലത്തു നിന്നാ ഈ പേര് കിട്ടിയത്.. പക്ഷേ എനിക്ക് നന്നായിട്ട് ഇഷ്ടമായി ആ പേര്.. അതാ !! )
പലപ്പോഴും കണ്ടിട്ടുണ്ട് വേറെ പലകഥകളിലും കമന്റുകൾ..
So u know? I am really happy to see this comment??
തേപ്പിലെ ചിന്താ ശകലങ്ങളോ? 😀
ഇതിൽ തേപ്പൊന്നുമുണ്ടായില്ലെന്നേ.. അതിന്റെ മുന്നേ എല്ലാം തീർന്നു !! 😛
വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം.. ആശംസകൾ ആദി??
നന്ദി മനൂ… ????
ആദി ബ്രോ…. ഒന്നും പറയാനില്ല….. മനസ്സ് നിറഞ്ഞു……
Thanks for the story ❤❤
ഷമ്മിച്ചേട്ടാ.. താങ്ക് യൂ താങ്ക് യൂ ..
ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം !!
13k viewsinu 2k aduth like
?power??
സ്നേഹം മാത്രം????
❤️ കൊണ്ടുപൊക്കോ വേറൊന്നും പറയാനില്ല ?
കുട്ടപ്പാ… ??❤️❤️
നിനക്ക് ചാത്തൻ സേവാ വല്ലോം ഉണ്ടോ.ഇടുന്നത് മൊത്തം കെ അടിക്കുവാണല്ലോ.ബിത്വ അഭിനന്ദനങ്ങൾ??
????
ചാത്തൻ സേവയോ??
ഇതിലൊന്നും പ്രത്യേകിച്ചു കാര്യമില്ലല്ലോ.. ഏതായാലും നന്ദി????
അടിപോളിയാണ് ഭായ്…
നല്ലെഴുത്ത്….
എന്താണ് നിങ്ങളിപ്പോ ഇവിടെയൊന്നും ഉണ്ടാവാരെയില്ലല്ലോ…??
നല്ല കഥാകഥന ശൈലിയായിരുന്നെങ്കിലും ചിലയിടത്ത് uncompatible ആയിപ്പോയി സാഹിത്യം…എന്നാലും adjustable ആണ്…എങ്കിലും adjustable അല്ല…ഹിഹി…
പിന്നെ അവസാനം ഒരു പുകമറ ഉണ്ട്…ഒന്നൂടി ക്ലിയര്‍ ആക്കാമായിരുന്നെന്നു തോന്നി…
പിന്നെയാരാ ഈ പപ്പേട്ടനും ലോലയും…? അറിയാഞ്ഞിട്ടാ…വേറൊന്നും കൊണ്ടല്ല…
പദ്മരാജൻ സാറിനെ അറിയില്ലേ. തൂവാനത്തുമ്പികൾ, മൂന്നാം പക്കം,താഴ്വാരം,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ,ഞാൻ ഗന്ധർവ്വൻ ഒക്കെ ഡയറക്ട് ചെയ്ത ആൾ.ഒരു വല്ലാത്ത മനുഷ്യൻ ആണ്.അങ്ങേരുടെ ഒരു കഥ ആണ് ലോല. പുള്ളിയുടെ ഒരു പടം/ഒരു കഥ വായിച്ചാൽബാക്കി ഒക്കെ തിരഞ്ഞു പിടിച്ചു വായിക്കുകയും കാണുകയും ചെയ്യും. ഫാൻ ആക്കി കളയും
ഹോ… വൻ തിരക്കാണെന്നെ??
ഹഹ?? സാഹിത്യം എന്നെക്കൊണ്ട് പറ്റുന്നതല്ല എന്നു ഞാൻ പിന്നേം തെളിയിച്ചല്ലേ?? ഇനിയില്ല.. ഞാൻ നന്നായിക്കൊള്ളാം??
പുകമറയുണ്ടാവും, അത് എന്താണെന്ന് വെച്ചാൽ..
ആ.. അപ്പൊ അതിന്റെ ഹിസ്റ്ററിയൊക്കെ പറയേണ്ടി വരും..അതങ്ങനെ നിൽക്കട്ടെ???
പദ്മരാജനും പുള്ളിയുടെ കഥയും, അതാണ് പപ്പേട്ടനും ലോലയും.. pdf കിട്ടും.. വായിച്ചു നോക്കിക്കോ..????
അനസേ pdf എന്റ കയ്യിലുണ്ട്.വേണമെങ്കിൽ മെയിൽ ചെയ്യാം.
ശെരി ഏട്ടാ…എന്റെ മെയില്‍ പീവീടെ കൈയില്‍ ഉണ്ട്…ഇവടെ ഇട്ടാ ബാന്‍ കിട്ടൂലെ…
Oru copy kittan andavazi
machane adipoli….kurachu pagekondu manogaramaya oru kunju story ishtappettu…..Ellarum parayunna pole haricharitham evide konduvannude…..apeksha aanu…
അപേക്ഷയോ, എന്നോടോ??
അതിവിടെ വരും ബ്രോ..കുറച്ചു തിരക്കായിപ്പോയെന്നെ അതാ…?
സ്നേഹം???❤️
വല്ലാത്ത ഫീലുള്ള റൈറ്റിങ് എന്റെ പൊന്നോ..!!!! നിന്നെ നമിച്ചു ??
റിമൂവ് ചെയ്ത ഹരിചരിതം വീണ്ടും ഇവിടെ ഇടുമോ ബ്രോ ?
സ്നേഹം????
ആ കഥ ഇവിടെയിടും ബ്രോ.. അയച്ചിട്ടുണ്ട്??
മികച്ച കയ്യടക്കത്തോടെ മനോഹരമായി എഴുതി??. ഇതിലും നന്നായിട്ട് എനിക്ക് പറയാനറിയില്ല ?
ഒരുപാട് നന്ദി, നല്ല വാക്കുകൾക്കും സ്നേഹത്തിനും????
ഒരു കുഞ്ഞു തേപ്പ് ?????????
ഇതിൽ തേക്കാൻ മാത്രമൊന്നും നടന്നില്ല…?? എല്ലാം ശടപടെ ശടപടെ എന്നായിരുന്നു??