Jwala [Aadhi] 2271

 

എന്നിലവൾ എന്താണ് കണ്ടത് എന്നെനിക്കറിയില്ല, ആരുടേയും വാക്കുകൾക്ക് ചെവികൊടുക്കാത്ത അവൾ ഞാൻ പറയുന്ന പല കാര്യങ്ങളും, ഒരൽപം കുറുമ്പുകാണിച്ചാലും മടികൂടാതെ ചെയ്യാൻ തുടങ്ങി..

ആ സമയത്തായിരിക്കും എനിക്കെന്റെ പഴയ ഗേൾഫ്രണ്ടിനെ ഓര്മ വന്നത്, അവളും ഇതേപോലെയായിരുന്നു. കാമുകിക്കപ്പുറം, എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അവൾ, എനിക്കെന്തും പറയാൻ കഴിയുന്ന ആൾ.. ചില സമയങ്ങളിൽ അവൾ ഒരു സുഹൃത്തായി എന്റെ കാര്യങ്ങൾ കേട്ടുനിന്നിരുന്നു, ചില സമയങ്ങളിൽ ഒരു ചേച്ചിയായി എന്നോട് ദേഷ്യപ്പെട്ടിരുന്നു, ചില സമയങ്ങളിൽ ഒരമ്മയെപ്പോലെ എന്റെ കൂടെ നിന്ന് ആശ്വസിപ്പിച്ചിരുന്നു, ഉപദേശിച്ചിരുന്നു. പക്ഷേ മിക്കവാറും സമയങ്ങളിൽ അവളെനിക്ക് ഒരു അനിയത്തിയെപ്പോലെയുമായിരുന്നു, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ, നേരിൽ കാണുമ്പോൾ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടക്കാൻ, ദേഷ്യം വരുമ്പോൾ പുറം നോക്കി നല്ലൊരടി തരാനെല്ലാം അവൾക്ക് വലിയ ഉത്സാഹമായിരുന്നു.

 

അന്ന് ഞാനനുഭവിച്ച അതേ സന്തോഷവും, ഉത്സാഹവും ജ്വാലയോട്  സംസാരിക്കുമ്പോഴും എനിക്ക് തോന്നാൻ തുടങ്ങി. പക്ഷേ സന്തോഷത്തേക്കാളപ്പുറം പേടിയാണ് എനിക്ക് തോന്നിയത്. അത്രയും അടുത്ത്, ഭ്രാന്തമായി പരസ്പരം മത്സരിച്ചു സ്നേഹിച്ചിട്ടും സാമൂഹികമായ ചില കാരണങ്ങളാൽ അകലാനായിരുന്നു ഞങ്ങളുടെ വിധി. ഒരുപാട് കാലമെടുത്താണ് ആ മുറിവുണങ്ങിയത്, പൂർണമായല്ലെങ്കിലും.

ഇപ്പോഴും പലരും അടുത്തേക്ക് വരുമ്പോൾ, സ്നേഹം കാണിക്കുമ്പോൾ, എനിക്ക് തിരിച്ചു സ്നേഹം കാണിക്കാൻ തോന്നുമ്പോൾ ആ മുറിവിൽ നിന്നും വീണ്ടും ചോരപൊടിഞ്ഞിരുന്നു.. ഉള്ളിന്റെയുള്ളിൽ ഞാൻ ആസ്വദിക്കുന്ന വേദനയാണെങ്കിലും മറ്റുള്ളവരുടെ മുന്നിൽ, വേറൊരാൾക്ക് വേണ്ടി ആ വേദന സഹിക്കാനെനിക്ക് മനസുണ്ടാവാറില്ല.

 

നേരത്തെ പറഞ്ഞില്ലേ ജ്വാലയെന്തോ മാജിക്ക് കാണിച്ചെന്ന്. അതെ, അവളൊരു മാജിക്കുകാരി തന്നെയായിരുന്നു. വരണ്ടുകിടക്കുന്ന മരുഭൂമിയിലേക്ക് പുതുമഴ കൊണ്ടുവരുന്ന മാജിക്കുകാരി.

ഒരിക്കൽ പ്രണയത്തെക്കുറിച്ചുള്ള ചർച്ചക്കിടയിലാണ് ജ്വാല, അവളുടെ സുഹൃത്തിനെ കുറിച്ച് എന്നോട് പറയുന്നത്. പരസ്പരം ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ബന്ധം ആണെങ്കിലും, ജ്വാലക്കിപ്പോഴും അയാളൊരു സുഹൃത്താണോ, അതോ ഭാവിയിൽ കൂടെ ജീവിക്കേണ്ട ആളാണോ എന്ന് വ്യക്തമായി നിശ്ചയിക്കാനായിട്ടില്ല.. അതിലെന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാനൊരു നിമിഷം ആലോചിച്ചു നിന്നു. എങ്കിലും, അത് സ്വയം കണ്ടുപിടിക്കണമെന്നു പറഞ്ഞു ഞാനവളിൽ നിന്നും അകലാൻ ശ്രമിച്ചു.

പേടിയായിരുന്നു, അവളെന്തെങ്കിലും എന്നോട് ചോദിച്ചാൽ, ഞാൻ മറുപടി പറഞ്ഞാൽ അവരുടെ ബന്ധത്തിനെന്തെങ്കിലും പറ്റുമോ എന്ന്..

എന്റെ ശബ്ദത്തിലെ തീരെ ചെറിയ മാറ്റം പോലും  തിരിച്ചറിയാൻ കഴിയാറുള്ള അവൾ അന്നെന്നിൽ നിന്നും ആ സത്യമറിഞ്ഞു.

എപ്പോഴോ, എന്നോ ഞാനവളെ പ്രണയിച്ചുതുടങ്ങിയിരുന്നെന്ന്..

ഞാനവളോടത്‌ എന്നെങ്കിലും പറയുമായിരുന്നോ? സംശയമാണ്.

ഒരുപക്ഷേ അവളോടൊരു വാക്ക് പോലും പറയാതെ ഞാൻ അകന്നേനെ..

112 Comments

  1. Nannayittund

  2. ആദി ബ്രോ..

    സൂപ്പർ സ്റ്റോറി, വെറും ഒരു 5പേജിൽ ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നെ..
    അവസാനം ഒരു സഡ്എൻഡിങ് ആയിരുന്നെങ്കിൽ കൂടി ആ ഭാഗം അതിമനോഹരമായി അവതരിപ്പിച്ചു..
    ഓരോ വരികളിലും അവരുടെ പ്രണയം അനുനവിച്ചറിയാൻ സാധിച്ചു..
    നല്ല അവതരണം.

    അടുത്ത കഥയുമായി പെട്ടെന്ന് വരണം..

    കാത്തിരിക്കുന്നു..

    1. ഒരുപാട് ഇഷ്ടം ??
      കഥ എഴുതിയപ്പോൾ സാഡ് ആയിരുന്നെങ്കിലും ഇപ്പോൾ ഹാപ്പി ആണ് ഇതിലെ രണ്ടുപേരും 😛

  3. U know? This is nice.
    Nice writing.
    ഒരു തേപ്പിലെ കുറേ ചിന്താ ശകലങ്ങൾ ഓർമവന്നു.. ഹഹ
    Nice

    # പക്ഷേ മിക്കവാറും സമയങ്ങളിൽ അവളെനിക്ക് ഒരു അനിയത്തിയെപ്പോലെയുമായിരുന്നു, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ, നേരിൽ കാണുമ്പോൾ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടക്കാൻ, ദേഷ്യം വരുമ്പോൾ പുറം നോക്കി നല്ലൊരടി തരാനെല്ലാം അവൾക്ക് വലിയ ഉത്സാഹമായിരുന്നു.

    #” കഴിയില്ല ജ്വാല… നിനക്കൊപ്പം, നിന്റെ സന്തോഷങ്ങളിൽ ഇല്ലെങ്കിലും, സങ്കടങ്ങളിൽ കൂടെയുണ്ടാവുമെന്നു ഞാൻ വാക്കുതന്നതാണ്.

    1. ഉം ബ്രോ..????
      (വേറൊരു സ്ഥലത്തു നിന്നാ ഈ പേര് കിട്ടിയത്.. പക്ഷേ എനിക്ക് നന്നായിട്ട് ഇഷ്ടമായി ആ പേര്.. അതാ !! )
      പലപ്പോഴും കണ്ടിട്ടുണ്ട് വേറെ പലകഥകളിലും കമന്റുകൾ..
      So u know? I am really happy to see this comment??
      തേപ്പിലെ ചിന്താ ശകലങ്ങളോ? 😀
      ഇതിൽ തേപ്പൊന്നുമുണ്ടായില്ലെന്നേ.. അതിന്റെ മുന്നേ എല്ലാം തീർന്നു !! 😛

  4. വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം.. ആശംസകൾ ആദി??

    1. നന്ദി മനൂ… ????

  5. ഹീറോ ഷമ്മി

    ആദി ബ്രോ…. ഒന്നും പറയാനില്ല….. മനസ്സ് നിറഞ്ഞു……
    Thanks for the story ❤❤

    1. ഷമ്മിച്ചേട്ടാ.. താങ്ക് യൂ താങ്ക് യൂ ..
      ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം !!

  6. നിലാവിന്റെ രാജകുമാരൻ

    13k viewsinu 2k aduth like
    ?power??

    1. സ്നേഹം മാത്രം????

  7. കുട്ടപ്പൻ

    ❤️ കൊണ്ടുപൊക്കോ വേറൊന്നും പറയാനില്ല ?

    1. കുട്ടപ്പാ… ??❤️❤️

  8. നിനക്ക് ചാത്തൻ സേവാ വല്ലോം ഉണ്ടോ.ഇടുന്നത് മൊത്തം കെ അടിക്കുവാണല്ലോ.ബിത്വ അഭിനന്ദനങ്ങൾ??

    1. ????
      ചാത്തൻ സേവയോ??
      ഇതിലൊന്നും പ്രത്യേകിച്ചു കാര്യമില്ലല്ലോ.. ഏതായാലും നന്ദി????

  9. അടിപോളിയാണ് ഭായ്…
    നല്ലെഴുത്ത്….
    എന്താണ് നിങ്ങളിപ്പോ ഇവിടെയൊന്നും ഉണ്ടാവാരെയില്ലല്ലോ…??

    നല്ല കഥാകഥന ശൈലിയായിരുന്നെങ്കിലും ചിലയിടത്ത് uncompatible ആയിപ്പോയി സാഹിത്യം…എന്നാലും adjustable ആണ്…എങ്കിലും adjustable അല്ല…ഹിഹി…
    പിന്നെ അവസാനം ഒരു പുകമറ ഉണ്ട്…ഒന്നൂടി ക്ലിയര്‍ ആക്കാമായിരുന്നെന്നു തോന്നി…

    പിന്നെയാരാ ഈ പപ്പേട്ടനും ലോലയും…? അറിയാഞ്ഞിട്ടാ…വേറൊന്നും കൊണ്ടല്ല…

    1. പദ്മരാജൻ സാറിനെ അറിയില്ലേ. തൂവാനത്തുമ്പികൾ, മൂന്നാം പക്കം,താഴ്വാരം,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ,ഞാൻ ഗന്ധർവ്വൻ ഒക്കെ ഡയറക്ട് ചെയ്ത ആൾ.ഒരു വല്ലാത്ത മനുഷ്യൻ ആണ്.അങ്ങേരുടെ ഒരു കഥ ആണ് ലോല. പുള്ളിയുടെ ഒരു പടം/ഒരു കഥ വായിച്ചാൽബാക്കി ഒക്കെ തിരഞ്ഞു പിടിച്ചു വായിക്കുകയും കാണുകയും ചെയ്യും. ഫാൻ ആക്കി കളയും

    2. ഹോ… വൻ തിരക്കാണെന്നെ??
      ഹഹ?? സാഹിത്യം എന്നെക്കൊണ്ട് പറ്റുന്നതല്ല എന്നു ഞാൻ പിന്നേം തെളിയിച്ചല്ലേ?? ഇനിയില്ല.. ഞാൻ നന്നായിക്കൊള്ളാം??
      പുകമറയുണ്ടാവും, അത് എന്താണെന്ന് വെച്ചാൽ..
      ആ.. അപ്പൊ അതിന്റെ ഹിസ്റ്ററിയൊക്കെ പറയേണ്ടി വരും..അതങ്ങനെ നിൽക്കട്ടെ???

      പദ്മരാജനും പുള്ളിയുടെ കഥയും, അതാണ് പപ്പേട്ടനും ലോലയും.. pdf കിട്ടും.. വായിച്ചു നോക്കിക്കോ..????

    3. അനസേ pdf എന്റ കയ്യിലുണ്ട്.വേണമെങ്കിൽ മെയിൽ ചെയ്യാം.

      1. ശെരി ഏട്ടാ…എന്റെ മെയില്‍ പീവീടെ കൈയില്‍ ഉണ്ട്…ഇവടെ ഇട്ടാ ബാന്‍ കിട്ടൂലെ…

      2. Oru copy kittan andavazi

  10. machane adipoli….kurachu pagekondu manogaramaya oru kunju story ishtappettu…..Ellarum parayunna pole haricharitham evide konduvannude…..apeksha aanu…

    1. അപേക്ഷയോ, എന്നോടോ??
      അതിവിടെ വരും ബ്രോ..കുറച്ചു തിരക്കായിപ്പോയെന്നെ അതാ…?
      സ്നേഹം???❤️

  11. Deepak RamaKrishnan

    വല്ലാത്ത ഫീലുള്ള റൈറ്റിങ് എന്റെ പൊന്നോ..!!!! നിന്നെ നമിച്ചു ??
    റിമൂവ് ചെയ്ത ഹരിചരിതം വീണ്ടും ഇവിടെ ഇടുമോ ബ്രോ ?

    1. സ്നേഹം????
      ആ കഥ ഇവിടെയിടും ബ്രോ.. അയച്ചിട്ടുണ്ട്??

  12. നാരായണന്‍ കുട്ടി

    മികച്ച കയ്യടക്കത്തോടെ മനോഹരമായി എഴുതി??. ഇതിലും നന്നായിട്ട് എനിക്ക് പറയാനറിയില്ല ?

    1. ഒരുപാട് നന്ദി, നല്ല വാക്കുകൾക്കും സ്നേഹത്തിനും????

  13. ഒരു കുഞ്ഞു തേപ്പ് ?????????

    1. ഇതിൽ തേക്കാൻ മാത്രമൊന്നും നടന്നില്ല…?? എല്ലാം ശടപടെ ശടപടെ എന്നായിരുന്നു??

Comments are closed.