ഹരിചരിതം 3 [Aadhi] 1393

. തിരിച്ചു വരുന്ന വഴിക്ക് ബൈക്കിൽ ഇരുന്നുകൊണ്ട് ശ്രീ എന്നോട് ചോദിച്ചു..

” എത്ര പെട്ടെന്നാണല്ലേ അവർ ലൈൻ ആയത് ? ”

” മ്… അവൻ ക്ലാസ്സിൽ പോലും ശ്രദ്ധിക്കാതെ ലൈൻ വലിക്കുകയായിരുന്നു. പിന്നെ സത്യം പറഞ്ഞാൽ ഞാനും നീയും ഒക്കെ ആണ് ഇതിനു കാരണക്കാർ.. ”

” അതെങ്ങനെ?? ”

” അന്ന് പ്രിൻസി വിളിപ്പിച്ചില്ലേ?? അന്നവൻ എന്റെ അടുത്താ ഇരുന്നത്. പിന്നെ ഞാൻ പോയപ്പോൾ ഒറ്റക്കിരിക്കേണ്ടേ എന്ന് വിചാരിച്ചു അവൻ അവളുടെ അടുത്ത് പോയി ഇരുന്നതാ… കാട്ടുകോഴി. എനിക്ക് ആ ഓണപ്പരിപാടിയുടെ ഇടക്കേ സംശയം തോന്നിയതാ… ഏതായാലും നന്നായി, ഇനി എനിക്കൊന്നു നോക്കണം ”

” മ്.. നോക്കിയിട്ട് ഇങ്ങോട്ട് വാ… കൊല്ലും ഞാൻ ” അവൾ ചെറിയൊരു കപടദേഷ്യത്തോടെ എന്നോട് പറഞ്ഞു.

” അയ്യേ.. ഇത് ഒരുമാതിരി കാമുകി കാമുകനോട് പറയുന്ന ഡയലോഗ് പോലെ ഉണ്ടല്ലോ.. ”

” കാമുകിക്ക് മാത്രം അല്ല… ഫ്രണ്ടിനും പെങ്ങൾക്കും, അങ്ങനെ എല്ലാവർക്കും ഇത് പറയാ…. നേരെ നോക്കി വണ്ടി ഓടിക്ക്”

” ഇതിൽ നീ ഏതിൽ വരും… ?? ”

” ഞാൻ എല്ലാത്തിലും വരും, ഞാൻ ഓൾ ഇൻ ഓൾ അല്ലേ… ? ” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

* * * * * * * *

ആ ആഴ്ച്ച സീരീസ് എക്സാം തുടങ്ങി. തുടക്കത്തിലേ ക്‌ളാസ് കുറെ പോയതുകൊണ്ട് നല്ല പാടായിരുന്നു. ജോൺ സാർ അന്നത്തെ ആ പ്രശ്നത്തിന് ശേഷം ക്ലാസ്സിൽ വന്നിരുന്നില്ല. പകരം വേറെ സാർ ആണ് ക്‌ളാസ് എടുക്കുന്നത്. അത് ഏതായാലും സമാധാനം ഉണ്ട്. എക്സാമിന്റെ തിരക്ക് ഒക്കെ ആയത് കൊണ്ട് ഫ്രീ ആയിട്ടിരിക്കാനോ വേറെ എന്തെങ്കിലും പറയാനോ അധികം സമയം കിട്ടാറില്ലായിരുന്നു. പഠിക്കാൻ നേരം ഞാൻ ശ്രീയുടെ റൂമിൽ പോയിരിക്കും. അവൾ നോട്ട്സ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. കൂടാതെ എനിക്ക് പഠിക്കാൻ ഉള്ളത് കൂടി ചില ഭാഗങ്ങൾ അവൾ വായിച്ചു പഠിച്ചു എളുപ്പത്തിൽ ഓർക്കാൻ ഉള്ള ട്രിക്‌സ് ഒക്കെ വെച്ച് പഠിപ്പിച്ചു തന്നു…ഇതിനു മാത്രം സമയം എവിടുന്നു കിട്ടുന്നു??? ഏതായാലും നന്നായിട്ടിരുന്നു പഠിച്ചു. പരീക്ഷ കുഴപ്പം ഇല്ലാതെ എഴുതി. ഉച്ചക്ക് ശേഷം ഉള്ള പരീക്ഷക്ക് പൂച്ചക്കണ്ണി വിശാലിനെ പഠിപ്പിക്കുന്നതിന്റെ കൂടെ എനിക്കും കൂടി പഠിപ്പിച്ചു തന്നു. ഇപ്പോൾ എന്നോട് അവൾ കുറച്ചു കൂടി ഫ്രീ ആയിട്ട് പെരുമാറുന്നുണ്ട്.

അങ്ങനെ ആ ഭാഗം തീർന്നു.. വീണ്ടും ക്ലാസ്സും, വർക്കും സെമിനാറും ഒക്കെ തന്നെ…

അശോകൻ സാർ ഇപ്പോൾ ഒരു അടിമയോടെന്ന പോലെ ആണ് എന്നോട് പെരുമാറുന്നത്. സാറിന്റെ വർക് കൂടാതെ ഞാൻ എടുക്കുന്ന സെമിനാറും കാര്യങ്ങളും ഒക്കെ സാറിനെ കാണിച്ചു ബോധ്യപ്പെടുത്തേണ്ടി വന്നു. ബാക്കി ആർക്കും പ്രശ്നം ഇല്ല..എന്നോട് മാത്രമേ ഉള്ളൂ…

ദിവസങ്ങൾ കടന്നു പോയി… കോളേജിൽ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചു. നമ്മുടെ പാർട്ടി ചെയർമാൻ സ്ഥാനാർഥി ശ്രീ തന്നെ ആവും. എന്നാലും അത് ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ യൂണിറ്റ് മീറ്റിങ് വിളിച്ചിട്ടുണ്ട്. ഞാൻ യൂണിറ്റിൽ ഇല്ലാത്തത് കൊണ്ട് അന്ന് വൈകുന്നേരം കോളേജിന് പുറത്തെ കടയിൽ ചായ കുടിച്ചിരിക്കുകയായിരുന്നു, കൂടെ ഗൗരിയോട് ചാറ്റ് ചെയ്യുന്നുണ്ട്.

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.