ഹരിചരിതം 3 [Aadhi] 1393

പോയി.. മനഃസാക്ഷി മാത്രം അല്ല, ഉള്ള സമാധാനവും. ഇത്രയും കാലം ഗൗരിയോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്, ഇഷ്ടം ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ… ഇത് കൂടുതൽ പ്രശ്‌നം ആയി…

നടന്നു വീട്ടിൽ എത്തിയത് ഓർമ്മ ഇല്ല. ചെരുപ്പിട്ട് വീടിനകത്തു കേറിയപ്പോൾ അമ്മയുടെ ചീത്തവിളി കേട്ടാണ് ഞാൻ ബോധത്തിലേക്ക് തിരിച്ചു വന്നത്.

ഭക്ഷണം ഒക്കെ കഴിച്ചു കിടന്നുറങ്ങി… അന്ന് ഉറക്കത്തിൽ ഞാൻ അതെ സ്വപ്നം കണ്ടു… അമ്പലം, ആൽത്തറ, കുളം, സാരി ഉടുത്ത പെൺകുട്ടി, താമര… പക്ഷെ അന്നാ സ്വപ്നത്തിലെ പെൺകുട്ടിക്ക് ശ്രീയുടെ മുഖം ആയിരുന്നു. ഇത്തിരി കുറുമ്പുള്ള അവളുടെ മുഖം. ഞെട്ടി ഉണർന്നു സമയം നോക്കി… ഭാഗ്യം, 1 മണി ആയതേ ഉള്ളൂ… സാധാരണ പുലർകാല സ്വപ്‌നങ്ങൾ ആണല്ലോ ഫലിക്കുന്നത്… വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.

‘ നീ ഈയിടെയായി കുറെ ക്‌ളീഷേ നോവലും കഥയും ഒക്കെ വായിക്കുന്നുണ്ട്. അല്ലെങ്കിൽ വല്ലപ്പോഴും അമ്പലത്തിൽ പോവുന്ന നീ ഇങ്ങനെ ഒക്കെ സ്വപ്നം കാണുമോ?? ‘

വയ്യ… ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാൻ പതുക്കെ അശോകൻ സാറിനെ ആലോചിച്ചു. അതിന്റെ പേടിയിലാണോ എന്നറിയില്ല, പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാത്രി ആയിരുന്നു ബസ്. ട്രെയിനിൽ ഒക്കെ നല്ല തിരക്കാണ്. ബസിലും കാണും. എന്നാലും സീറ്റ് റിസേർവ്‌ ചെയ്തിട്ടുണ്ട്. എ..സി.ബസ് ആണ്. ബസിൽ കേറി പുതച്ചുമൂടി കിടന്നു. നാളെ മുതൽ വീണ്ടും കോളേജ്.

രാവിലെ നേരത്തെ ബസ് സ്റ്റോപ്പിൽ എത്തി. മെയിൻ റോഡിൽ തന്നെ ബസ് നിർത്തിത്തന്നത് കൊണ്ട് അധികം ബുദ്ധിമുട്ടിയില്ല. പതുക്കെ ബാഗും എടുത്ത് നടക്കാൻ തുടങ്ങി. നേരം പുലരുന്നതേ ഉള്ളൂ.. മിക്കവരും ഉറക്കത്തിൽ തന്നെ ആണ്. എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നുണ്ട്. ഇടക്ക് കുറെ പട്ടികൾ രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോവുന്നുണ്ട്. ഒരു നീണ്ട ഹോളിഡേ കഴിഞ്ഞുള്ള ദിവസം ആയത് കൊണ്ടാവും, റോഡിലൊന്നും മോർണിംഗ് വോക്കിനു ഇറങ്ങുന്നവരെ അധികം കാണാറില്ല. അല്ലങ്കിൽ ഈ വഴി നല്ല തിരക്കുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. വഴിയിൽ കണ്ട ഒരു ചായക്കടയിൽ നിന്നും ചായ വാങ്ങിക്കുടിച്ചു. അവരൊക്കെ രാവിലെ അഞ്ചു മണിക്കേ പണി തുടങ്ങി. വടയൊക്കെ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.

ഗേറ്റ് തുറന്നു പതിവ് പോലെ പോക്കറ്റിൽ തപ്പിയപ്പോൾ ആണ്- താക്കോൽ കാണാനില്ല. മറന്നിരിക്കുന്നു. ഇനി നാട്ടിൽ വെച്ച് മറന്നോ അതോ ഇവിടെ തന്നെ വെച്ചോ? അന്ന് ഓണപ്പരിപാടികളുടെ ഇടക്ക് ഞാൻ വന്നു തുറന്നത് ഓർമ്മ ഉണ്ട്. അതിനു ശേഷം ആ ധൃതിയിൽ എന്ത് ചെയ്തു??? ഓർമ വരുന്നില്ല. ബാഗ് സിറ്റ് ഔട്ടിൽ വെച്ച് സൈഡിലൂടെ വീടിന്റെ പിറകിലേക്ക് നടന്നു. ഈ വഴിയൊക്കെ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്, കൂടാതെ അഭിയുടെ വക കുറെ ഹാങ്ങിങ് പൂച്ചട്ടികളും.. ചിലതൊക്കെ പൂത്തു തുടങ്ങിയിട്ടുണ്ട്. അഭി- ഇനി അവളെ ഫെയ്‌സ് ചെയ്യണം. വീടിനു പുറകിൽ ആന്റി റേഡിയോ കേട്ടുകൊണ്ട് അടുക്കളപ്പണി തുടങ്ങിയിട്ടുണ്ട്.

ആന്റിയോട് താക്കോൽ എടുത്തില്ലെന്നും പറഞ്ഞു മുൻവാതിൽ തുറപ്പിച്ചു. അകത്തു കയറി റൂമിൽ കൊണ്ടുപോയി ബാഗ് ഒക്കെ വെച്ചു. കബോഡിലേക്ക് ഡ്രെസ്സുകൾ മടക്കി വെക്കാൻ തുടങ്ങിയപ്പോൾ ആണ് എന്റെ എല്ലാ ഡ്രെസ്സും അലക്കി ഉണക്കി തേച്ചു വൃത്തിയായി മടക്കി വെച്ചിട്ടുണ്ട്. അഭിയോ ആന്റിയോ ആയിരിക്കും.. ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു. അവർ രണ്ടു പേരും എണീറ്റിട്ടില്ല. കിച്ചണിലെ സ്ലാബിൽ ഇരുന്നു ആന്റിയോട് ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ആന്റിക്കും ഇന്ന് കോളേജ് തുറക്കും.

ചായ കുടിച്ചു തീർന്നപ്പോഴേക്കും അഭി കിച്ചണിലേക്ക് വന്നു.

” ആ.. നീയെപ്പോ വന്നു?? ഞാനും വിചാരിച്ചു അമ്മ ആരോടാ രാവിലെ തന്നെ  സംസാരിക്കുന്നത് എന്ന്..”

” അവനിപ്പോ വന്നതേ ഉള്ളൂ…ഞങ്ങൾ ഇങ്ങനെ ഓരോരോ കാര്യങ്ങൾ പറയായിരുന്നു “

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.