ഹരിചരിതം 3 [Aadhi] 1392

” എന്നാൽ ഞങ്ങൾ തൊഴുത്തിട്ടു വരാം.. അപ്പൂ, നീ ഇത് ഒന്ന് വഴിപാടാക്ക്.. “, അവൾ ചെറിയൊരു ലിസ്റ്റും പൈസയും അനിയന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

അവൻ അതും കൊണ്ട് കൗണ്ടറിലേക്ക് പോയി.

അവൾ ഒരു ഇളം നീല ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. മുടിയിൽ നിന്ന് ചെറുതായിട്ട് വെള്ളം വീണു പുറം ഒക്കെ നനഞ്ഞിരിക്കുന്നു.

” അനിയനെ കൂട്ടിക്കൊണ്ട് പോവാൻ പറഞ്ഞു അമ്മ, ഒറ്റക്ക് പോവേണ്ടന്നു… സന്ധ്യ അല്ലെ ?? അതാ… ”

അത് ശരി.. അപ്പോൾ അമ്മ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇവൾ അനിയനെ കൊണ്ട് വന്നത്. സമാധാനം ആയി, അതിന്റെ പ്രതിഫലനം ആയെന്നോണം എന്റെ ചുണ്ടിൽ ഒരു ചിരി വന്നു.

” എന്താ ചിരിക്കുന്നത്… ?

” ഏയ്.. ഒന്നുമില്ല. നീ വേഗം പോയി തൊഴുതു വാ.. ഞാൻ ഇവിടിരിക്കാം.. ” അവളുടെ അനിയൻ വരുന്നത് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അവർ വേഗം പോയി തൊഴുത് പ്രസാദം ഒക്കെ കൊണ്ട് വന്നു. അരമണിക്കൂർ കൂടി കഴിഞ്ഞാൽ ദീപാരാധന ആവും. അതുകൂടി കണ്ടിട്ട് പോവാം. ഞാൻ ആൽത്തറയിൽ കേറി ഇരുന്നു. ഓരോ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അവളുടെ അനിയന് അതൊന്നും കേൾക്കാൻ വലിയ താല്പര്യം ഇല്ല.. അവൻ ഫോണിൽ ആരോടോ മെസ്സേജ് അയച്ചിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നു അവൻ കുറച്ചു മാറി നിന്നു.

” അനിയന് ലൈൻ ഉണ്ടോ ?? ”

” ഉണ്ടെന്നു തോന്നുന്നു.. എപ്പോഴും ഫോണിലാ… പ്ലസ് ടു അല്ലെ… എന്താവുമോ എന്തോ.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

” ചേച്ചിയുടെ അല്ലെ അനിയൻ.. കാണും കാണും… ”

അവൾ ഒന്ന് ദേഷ്യം കാണിച്ചു എന്റെ കയ്യിൽ ഒരടി തന്നു. ” ചേച്ചി ഇങ്ങനെ ബോധം ഇല്ലാതെ പ്രേമിക്കാൻ പോയിട്ടില്ല. ”

” മ്.. അതെ അതെ.. ”

” പിന്നെ… ഈ നെറ്റ് ഒക്കെ കുറച്ചു പാടാണല്ലേ കിട്ടാൻ ?? ”

” അതെന്താ അങ്ങനെ ചോദിച്ചത്?? ”

” അല്ല…ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ എനിക്ക് എഴുതണം എന്ന്. ഞാൻ നോക്കിയപ്പോൾ അത്യാവശ്യം പാടാണ്”

” എന്നാൽ ഗേറ്റ് എഴുത്.. എംടെക്. പി.എച്.ഡി.ഒക്കെ ഉണ്ടല്ലോ…. റിസർച് ഒക്കെ ആയി പോവാം… ”

” മ്.. എന്തെങ്കിലും നോക്കണം. അടുത്ത വർഷം എഴുതണം. ”

അന്നാണ് ഞാൻ അവൾ എം.എസ്.സി രണ്ടാം വർഷം ആണെന്ന് അറിയുന്നത്…

” എന്നാൽ പോട്ടെ… നാളെ പോവുമല്ലേ തിരിച്ചു?? ”

” പോവും… ”

” പിന്നെന്നാ?? “

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.