ഞങ്ങൾ ചിരിച്ചുകൊണ്ട് വണ്ടിയിൽ കേറി മുന്നോട്ടെടുത്തു..ഓടിച്ചുകൊണ്ടിരിക്കുമ്പോഴും SI യുടെ വാക്കുകൾ ആണ് മനസ്സിൽ വരുന്നത്.. വട്ടുകേസ്.. ശരിയാണ്..ചില നേരത്തു എന്നെ നേർവഴിക്ക് നയിക്കുന്ന എന്റെ ചേച്ചി.. ചിലപ്പോൾ ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അനിയത്തി.ചിലപ്പോൾ എന്തും എപ്പോഴും പറയാൻ കഴിയുന്ന ഒരു ബെസ്റ്റ് ഫ്രണ്ട്…
ടെക്നോപാർക്കിന്റെ മുന്നിൽ ഉള്ള സുലൈമാനി കടയിൽ കേറി.. അവിടെ രണ്ടു സെക്ഷൻ ഉണ്ട്, സ്മോക്കിങ് സോണും നോ സ്മോക്കിങ് സോണും…ടെക്കീസ് എല്ലാം വരുന്നതാണ്, രാത്രിയിൽ ഷിഫ്റ്റ് ഒക്കെ കഴിഞ്ഞു… അവിടെ ഇരുന്നുകൊണ്ട് തന്നെ സിഗരറ്റ് വലിക്കാം..അത് ഇഷ്ടമില്ലാത്തവർക്ക് നോ സ്മോക്കിങ് സോണിൽ ഇരിക്കാം.. നോ സ്മോക്കിങ് സോണിലേക്ക് പോയ ഞങ്ങളെ വലിച്ചുകൊണ്ട് ശ്രീ സ്മോക്കിങ് സോണിലേക്ക് കൊണ്ട് പോയി.. മൂന്നു മിന്റ് ലൈം സുലൈമാനി ഓർഡർ ചെയ്ത് ശ്രീ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് പുറത്തേക്കെടുത്തു- ഡൺഹിൽ.. അഭി കിളിപോയ പോലെ ശ്രീയെ നോക്കുന്നുണ്ട്.. ഓരോ സിഗരറ്റ് എടുത്ത് ഞങ്ങൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
” അന്ന് ടൂർ പോയപ്പോൾ കിട്ടിയതാ..കസോളിൽ പോയപ്പോൾ എല്ലാവരും വേറെ സാധനങ്ങൾ ആയിരുന്നു.. അങ്ങനെ വലിച്ചേ പറ്റൂ എന്നും പറഞ്ഞു എനിക്ക് തന്നതാ ഇത്.. വലിക്കാൻ ഒക്കെ പഠിപ്പിച്ചു.. പക്ഷെ അങ്ങോട്ട് റെഡി ആയില്ല.. ഇനിയിപ്പോൾ ജോലിക്ക് ഒക്കെ പോയാൽ ഇതുപോലെ ഒന്നും പറ്റില്ലലോ… ”
” ആര് പറഞ്ഞു, ബാംഗ്ലൂർ ഇതിനൊക്കെ പറ്റിയ നല്ല സ്ഥലമാ… ” ചിരിച്ചുകൊണ്ട് പറഞ്ഞ എന്നെ അഭി കലിപ്പിച്ചു ഒരു നോട്ടം നോക്കി..
” ഏയ്.. എനിക്ക് ഇഷ്ടമല്ല, പിന്നെ അന്നാ മൂഡിന് നോക്കിയതാ..ഒരു രസം.. ഇത് അവസാനത്തെ ആവും..”
ഞാൻ കവർ തുറന്നു നോക്കി.. 20 എന്നതിന്റെ പാക്കറ്റിൽ 6 എണ്ണം കൂടി ബാക്കി ഉണ്ട്..
അഭി കയ്യിലിരുന്ന സിഗരറ്റ് മേശയുടെ നടുവിലുള്ള ട്രേയിലേക്ക് അമർത്തി നശിപ്പിച്ചുകൊണ്ട് ‘ പുകവലിയും ദോഷവശങ്ങളും ‘ സെമിനാര് എടുക്കാൻ തുടങ്ങി.. ഞാനും ശ്രീയും ഒന്നും മിണ്ടാതെ കേട്ടിരുന്നു..ഇടക്ക് ശ്വാസം എടുക്കാനായി നിർത്തിയ അഭിയെ നോക്കി ഇന്നത്തേത് അവസാനത്തെ ആണെന്നും പറഞ്ഞു സിഗരറ്റ് കത്തിച്ചിട്ട് ശ്രീ ലൈറ്റർ എനിക്ക് പാസ് ചെയ്തു. ഞാൻ അതും വാങ്ങി അഭിയെ നോക്കി ഇരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയത് കൊണ്ടാവും അഭി ഇഷ്ടപ്പെടാത്ത മട്ടിൽ അപ്പുറത്തെ ടേബിളിലേക്ക് മുഖം തിരിച്ചിരുന്നു… ശ്രീക്ക് അങ്ങനെ സിഗരറ്റ് വലിക്കാൻ ഒന്നും അറിയില്ല.. കഷ്ട്ടപ്പെട്ട് അകത്തേക്ക് പുകയെടുക്കുന്നുണ്ട്.. പക്ഷെ അത് അതെ പോലെ പുറത്തേക്ക് വിടുകയും ആണ്.. ചായയോടൊപ്പം എങ്ങനെ കുഴപ്പമില്ലാതെ സിഗരറ്റ് വലിക്കാം എന്ന് ഞാൻ അവളെ പഠിപ്പിച്ചു.. അഭി ദേഷ്യത്തോടെ നോക്കുന്നുണ്ട്.. എന്നാലും ഒന്നും മിണ്ടുന്നില്ല, ഞങ്ങൾ രണ്ടാളും ഇതും വലിച്ചു വല്ല കാൻസറും വന്നാലോ എന്നാണ് അവളുടെ പേടി…
ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ആ പാക്കറ്റ് മുഴുവൻ കാലിയാക്കിയിരുന്നു.. അവൾക്ക് ഇത്തിരി തലക്ക് പിടിച്ചിട്ടുണ്ടെന്നു തോന്നുന്നു.. തല കറങ്ങുന്നെന്നൊക്കെ പറയുന്നുണ്ട്.. സിഗരറ്റ് വലിച്ചു മാത്രം കിക്ക് ആവുന്ന ഒരാളെ ഞാൻ ആദ്യമായിട്ട് കാണുകയാണ്.. പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും നേരം നാലാവാൻ ആയിട്ടുണ്ട്… വെറുതെ വണ്ടിയെടുത്തു ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടോടിച്ചു..
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????