സ്കൂട്ടർ പതുക്കെ തള്ളി പുറത്തിറക്കി സ്റ്റാർട്ട് ചെയ്തു.. എന്റെ പിറകിൽ ശ്രീയും അതിന്റെ പിറകിൽ ആയി അഭിയും കേറി..
പാതിരാത്രി, സ്ട്രീറ്റ് ലൈറ്റുകൾ വെളിച്ചം വിതറുന്ന മെയിൻ റോഡ്..തണുത്ത കാറ്റ്..ഞാൻ പതുക്കെ മുന്നോട്ടെടുത്തു…
” എന്റെ ശങ്കൂ..റോഡിലൊന്നും ആരുമില്ലല്ലോ.. ഇത്ര പതുക്കെ ആണോ പോവുന്നത്?? ഒന്ന് വേഗം ഓടിക്ക്… ”
കൈ രണ്ടും രണ്ടു സൈഡിലേക്ക് ആയി വിടർത്തി ആകാശത്തേക്ക് നോക്കി ഇരുന്നു കൊണ്ടാണ് ശ്രീയുടെ പറച്ചിൽ.. ഒരൽപം സ്പീഡിൽ ഞാൻ ഓടിച്ചു.. അഭി കണ്ണടച്ചുപിടിച്ചു പിന്നിൽ ഇരിക്കുന്നത് കണ്ണാടിയിലൂടെ കാണാം.
” എങ്ങോട്ടാടീ പോവേണ്ടത്?? പറ.. ”
” നമുക്കാദ്യം ബുഹാരി.. അവിടെ പോയി ഒരു ഷേക്ക് കുടിക്കാം..എന്നിട്ട് പറയാം അടുത്തത്…”
രാത്രിയിൽ തുറന്നിരിക്കുന്ന നഗരത്തിലെ ചുരുക്കം ചില കടകളിൽ ഒന്നാണ് ‘ ബുഹാരി’.. ഇളനീർ ഷേക്ക് ആണ് മെയിൻ… കടയുടെ മുന്നിലെത്തി സ്കൂട്ടർ റോഡ് സൈഡിൽ നിർത്തി ഇറങ്ങി. അത്യാവശ്യം തിരക്കുണ്ട്..
” നിനക്കെന്താ വേണ്ടത്?? ”
” എനിക്കൊന്നും വേണ്ട..ഈ രാത്രി ഇനി തണുത്തത് കുടിച്ചാൽ തൊണ്ടവേദന വരും.. ” അഭി പറഞ്ഞു.
” എന്റെ ചേച്ചി… നീ എപ്പോഴും ഇങ്ങനെ ഡോക്ടർ ആവല്ലേ ട്ടോ..ഒരു ദിവസം ഷേക്ക് കുടിച്ചു തൊണ്ടവേദന വരുവാണെങ്കിൽ വരട്ടെ.. 3 കരിക്കിൻ ബൂസ്റ്റ് പറ ശങ്കൂ.. ”
കടയിൽ നിന്നിരുന്ന ചേട്ടനു ഓർഡർ കൊടുത്തിട്ട് ഞങ്ങൾ റോഡിലേക്ക് ഇറങ്ങിനിന്നു സംസാരിക്കാൻ തുടങ്ങി.. റോഡിലൊന്നും വണ്ടികൾ ഇല്ല, വല്ലപ്പോഴും ഏതെങ്കിലും വണ്ടി ഒന്ന് പോയാൽ ആയി.. മിക്കവാറും ആളുകൾ ഇങ്ങോട്ട് തന്നെ ആയിട്ടാണ് വരുന്നത്..
” ഇന്നേതായാലും നമ്മൾ ഇറങ്ങിയില്ലേ…? എനിക്ക് വേറൊരു ആഗ്രഹം കൂടി ഉണ്ട് ” ശ്രീയാണ്..
ഞാനും അഭിയും ഇനി എന്താണ് ഇവൾ പറയുന്നത് എന്നറിയാൻ അവളുടെ മുഖത്തേക്കു നോക്കി…
” ഏട്ടാ.. ആ മൂന്നു ഷേക്ക് ക്യാൻസൽ ചെയ്തിട്ട് ഒരെണ്ണം മതിയെന്ന് പറ… വേറൊരു സ്ഥലത്തു പോവാനുണ്ട്.. ”
തർക്കിക്കാൻ നിൽക്കാതെ ചേട്ടനോട് പോയി ഒരു ഷേക്കിൽ മൂന്നു സ്ട്രോ ഇട്ടു തരാൻ പറഞ്ഞു.. ജ്യൂസിലോക്കെ രണ്ടു സ്ട്രോ ഇട്ടുകുടിക്കുന്ന കമിതാക്കളെ കണ്ടിട്ടുണ്ട്, എന്നാൽ 3 സ്ട്രോ ഇട്ടുകുടിക്കുന്ന ദരിദ്രവാസികളെ കണ്ടിട്ടില്ല എന്ന ഭാവത്തിൽ ചേട്ടൻ എന്നെ ഒന്ന് നോക്കി ഗ്ലാസ് കയ്യിലേക്ക് തന്നു..
കുടിച്ചുകഴിഞ്ഞു സ്കൂട്ടറിൽ കേറി വണ്ടി എടുക്കാൻ നോക്കുമ്പോൾ ആണ്, രണ്ടു പോലീസുകാർ ഒരു ബൈക്കിൽ പട്രോളിങ്ങിന് വരുന്നത്… അവരുടെ മുന്നിൽ നിന്ന് ട്രിപ്പിൾസ് കേറുന്നത് പണിയാവുമെന്നു അറിയാവുന്നതുകൊണ്ട് സ്കൂട്ടർ തള്ളി കുറച്ചു അപ്പുറത്തേക്ക് മാറ്റിവെച്ചിട്ടാണ് രണ്ടു പേരെയും കയറ്റിയത്.. കയറിക്കഴിഞ്ഞു മുന്നോട്ട് എടുക്കുമ്പോഴാണ്
” പൊലീസുകാരെ…കൂയ്…. ” എന്നും പറഞ്ഞു ശ്രീയുടെ കൂക്കിവിളി… ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ശ്രീ പൊലീസുകാരെ നോക്കി കളിയാക്കി ചിരിക്കുകയാണ്.. അതുകണ്ടു അവിടെ ജ്യൂസ് കുടിക്കാൻ വന്നവരൊക്കെ ചിരിക്കുന്നുണ്ട്. അഭി ആണെങ്കിൽ എന്തോ കണ്ടു ഞെട്ടിയത് പോലെ നിൽക്കുകയാണ്… പക്ഷെ ഏമാന്മാർ സൂപ്പർ ആയിരുന്നു, ഒരാൾ ബൈക്കിലേക്ക് കേറുന്ന നേരം കൊണ്ട് മറ്റെയാൾ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു…
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????