ഉമ്മയൊക്കെ കൊടുക്കുന്നുണ്ട്.. ഇതിനാണോ അവൻ സിനിമക്ക് കേറണം എന്നും പറഞ്ഞു വിളിച്ചു കേറ്റിയത്.. എനിക്ക് ചിരി വന്നു. കുറച്ചുകൂടി ഇറങ്ങി ഇരുന്നു ശ്രീയുടെ ചെവിയോട് ചേർത്ത് ഞാൻ രഹസ്യം പറയുന്ന പോലെ പറഞ്ഞു..
” ടീ.. പെട്ടെന്ന് തിരിഞ്ഞു നോക്കരുത്, നമ്മുടെ ഇണക്കുരുവികൾ രണ്ടും ഒടുക്കത്തെ പ്രേമം ആണ്.. ”
പക്ഷെ ശ്രീക്ക് ഇങ്ങനത്തെ കാര്യത്തിൽ ബോധം കുറവാണെന്നു തോന്നുന്നു.. അവൾ ചാടി എണീറ്റ് അവരെ നോക്കിയതും അവർക്ക് മനസ്സിലായി ഞങ്ങൾ അത് കണ്ടെന്നു.. രണ്ടും കൂടി ഒരു ചമ്മിയ ചിരി ചിരിച്ചു വീണ്ടും സ്ക്രീനിലേക്ക് നോക്കി ഇരുന്നു.
* * * * * * * *
അങ്ങനെ പുതിയ സെമസ്റ്റർ തുടങ്ങുകയായി.. അധികം പ്രവർത്തന ദിവസങ്ങൾ ഇല്ലാത്ത സെമസ്റ്റർ ആണ്, ആർട്സും, ടെക്-കൾച്ചറൽ ഫെസ്റ്റുകളും, ടൂറും ഒക്കെ ആയി എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു സെം കൂടി ആണ് ഇത്. ശ്രീയുടെ ഒക്കെ കോളേജ് ലൈഫിലെ അവസാന 4 -5 മാസങ്ങൾ.
ആദ്യത്തെ ദിവസം സെമസ്റ്റർ രജിസ്ട്രേഷനും കാര്യങ്ങൾ ഒക്കെ ആയി ക്ലാസ് ഒന്നും ഇല്ലായിരുന്നു.. ഞങ്ങൾക്കും കഴിഞ്ഞ തവണത്തെ പോലെ എപ്പോഴും ക്ലാസ് ഇല്ല.. വിഷയങ്ങളുടെ എണ്ണം ഒക്കെ കുറഞ്ഞിട്ടുണ്ട്, പകരം ഒരു മിനി പ്രോജക്ട് ചെയ്തുതീർക്കണം ഈ സമയം കൊണ്ട്.. അതിനുള്ള സമയവും ടൈം ടേബിളിൽ ഇട്ടിട്ടുണ്ട്.. അശോകൻ സാർ കുറച്ചു ദിവസത്തേക്ക് ലീവാണ്, അതുകൊണ്ട് എനിക്ക് വലിയ പണി ഒന്നുമില്ല.. ഒഴിവ് സമയങ്ങളിൽ ആരുടെ എങ്കിലും കൂടെ ഒക്കെ നടന്നു സമയം കളഞ്ഞു.. ഇടക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ശ്രീ വിളിക്കും, അല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.. പക്ഷെ ഇതൊക്കെ സാർ വരുന്ന വരെയേ ഉള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു.. ഇനി എന്തൊക്കെ പണിയും കൊണ്ടാണോ സാർ വരുന്നതെന്നറിയില്ല.. എന്നാലും കുഴപ്പം ഇല്ല.. ശ്രീക്ക് സീറ്റ് വാങ്ങിക്കൊടുത്തത് സാർ ആണോ എന്ന് ചോദിക്കണം, എന്തിനാ അങ്ങനെ ചെയ്തത് എന്നും.. അതിനൊരുത്തരം കിട്ടാഞ്ഞിട്ട് സമാധാനം ഇല്ല.
അങ്ങനെ കാത്തിരുന്ന ദിവസം എത്തി.. സാർ ലീവ് കഴിഞ്ഞു തിരിച്ചെത്തി. ഡിപ്പാർട്മെന്റിന് പുറത്തു കാർ കണ്ടതും ഞാൻ കാബിനിലേക്ക് കേറിച്ചെന്നു.
” ഹരിശങ്കറോ.. ? എന്താ ? ”
” ഒന്നുമില്ല സാർ..കുറച്ചു ദിവസമായിട്ട് കണ്ടില്ലലോ.. അതുകൊണ്ട് വന്നതാ.. ”
” കുറച്ചു ദിവസമായിട്ട് വീട്ടിൽ ആയിരുന്നെടോ.. മോൾക്ക് പനി ഒക്കെ ആയിരുന്നു. അങ്ങനെ ലീവ് എടുത്തതാ.. അല്ല തന്റെ പ്രൊജക്റ്റ് ഒക്കെ എന്തായി ?? നാളെ മുതൽ കറക്ട് ആയിട്ട് എന്നെ വന്നു കാണണം.. കുറച്ചു വർക് ഒക്കെ ഉണ്ട്..അതുകൂടി പ്രോജക്ടിന്റെ കൂടെ കൊണ്ടുപോവണം.. ”
” ശരി സർ.. പിന്നെ, സാർ ആണോ ശ്രീലക്ഷ്മിക്ക് ഇലക്ഷൻ സീറ്റ് വാങ്ങിക്കൊടുത്തത് ?? ”
” ഞാനോ… ? ” ഒരു സംശയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് സാർ തുടർന്നു..
” അതെ… പക്ഷെ സീറ്റ് ഒന്നും കൊടുക്കാൻ പറഞ്ഞിട്ടില്ല, സത്യം വിളിച്ചറിയിച്ചെന്നെ ഉള്ളൂ… എന്നാൽ ഹരി പൊയ്ക്കോളൂ..നാളെ കാണാം.. ”
കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അവസാനത്തെ വാചകം ഇനിയൊന്നും ചോദിക്കേണ്ട, ഞാൻ പറയില്ല എന്നതിന്റെ വേറൊരു രൂപമാണ്.. തലകുലുക്കി പുറത്തേക്ക് ഇറങ്ങി..
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????