ഹരിചരിതം 3 [Aadhi] 1392

അനൗൺസ് ചെയ്തുകൊണ്ടിരുന്നു. ചെയർമാൻ സ്ഥാനം എളുപ്പമായിരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഭൂരിപക്ഷം മാറിമറഞ്ഞുകൊണ്ടേ ഇരുന്നു. ഏറ്റവും അധികം ടെൻഷൻ ഉണ്ടായത്  ശ്രീയുടെ ഓപ്പോസിറ്റ് ഉള്ളവൻ ബോയ്സ് ഹോസ്റ്റലിൽ നിന്നായത് കൊണ്ട്  ഒരുപാട് വോട്ടുകൾ അവനു കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്നാലും ആദ്യത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ മുതലേ ശ്രീക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു അത്. അവസാന റിസൾട് വന്നപ്പോൾ ശ്രീ 698 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു !!!

ജയിക്കുന്നത് തന്നെ ബുദ്ധിമുട്ട് എന്ന് കരുതിയിടത്തു നിന്ന് ഇത്രയും ഭൂരിപക്ഷം- ആർക്കും വിശ്വസിക്കാൻ ആയില്ല.. മറ്റേ പാർട്ടി പ്രതീക്ഷിച്ചിരുന്ന വോട്ടുകൾ വരെ മറിഞ്ഞു.. റിസൾട്ട് വന്നപ്പോൾ ശ്രീ സന്തോഷം കൊണ്ട് ചാടി എണീറ്റ് എന്നെ കെട്ടിപ്പിടിച്ചു. അത് പിന്നെ വളർന്നു വലുതായി ഒരു കൂട്ടക്കെട്ടിപ്പിടുത്തം ആയി… അതിനിടയിൽ പാർട്ടി മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങി.. ആഹ്ലാദപ്രകടനം നടന്നു. ഓപ്പോസിറ്റ് പാർട്ടിയെ കണക്കിന് കളിയാക്കി മുദ്രാവാക്യം വിളിച്ചു പോലീസ് ഇടിവണ്ടിയുടെ അകമ്പടിയോടെ മെയിൻ റോഡ് തടസ്സപ്പെടുത്തി ഞങ്ങൾ പ്രകടനം നടത്തി..ജയിച്ച സ്ഥാനാർത്ഥികൾ കഴുത്തിൽ പാർട്ടി കളർ ഹാരമണിഞ്ഞു മുന്നിൽ നടന്നു.. തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം ഏറ്റുവിളിച്ചു.

ആഹാ… അന്തസ്സ് !! വർഷത്തിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചു തന്നിട്ടുള്ള ആനുകൂല്യം !!

ഏതായാലും ആ ഇലക്ഷനിൽ ശ്രീ ആയിരുന്നു താരം !!

കിട്ടുമെന്ന് ഉറപ്പില്ലാത്ത സീറ്റ് കിട്ടിയത് മാത്രം അല്ല, ഒരു ജനറൽ സീറ്റിൽ അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷവും. എന്നാലും എന്റെ മനസ്സിൽ രണ്ടു വോട്ട് കൂടി ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിച്ചു 700 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാക്കാമായിരുന്നു എന്ന സങ്കടം ആയിരുന്നു.

ആഘോഷപ്രകടനങ്ങൾ എല്ലാം കഴിഞ്ഞു ഉറക്കം കളഞ്ഞു കൂടെ പ്രവർത്തിച്ചവർക്ക് ‘വേണ്ട‘ വിധത്തിൽ നന്ദി പറഞ്ഞാണ് തിരിച്ചു വീട്ടിലേക്ക് വന്നത്.

വീട്ടിൽ അറിഞ്ഞപ്പോൾ എല്ലാവര്ക്കും സന്തോഷം… അന്നത്തെ ദിവസം അലറി വിളിച്ചു നടന്നത് കൊണ്ട് തൊണ്ടയെല്ലാം അടഞ്ഞു സ്..സ്…എന്നൊരു ശബ്ദം മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ… അതിനുള്ള ചീത്ത അഭിയുടെ വായിൽ നിന്ന് കേട്ട് അവൾ തന്ന ഗുളികയും സിറപ്പും കുടിച്ചു ബോധം കെട്ട് ഉറങ്ങി.

 

**********************

 

പിറ്റേന്ന് രാവിലെ സുജിത് എന്നെ വിളിച്ചു.

 

” ഡാ.. നിന്റെ ആ പെണ്ണ് ജയിച്ചല്ലേ?? ”

 

” ആ..ജയിച്ചു. നീ എങ്ങനെ അറിഞ്ഞു? ”

 

” ഫേസ്ബുക്കിൽ ഉണ്ടായിരുന്നു…നിങ്ങളുടെ കോളേജ് യൂണിറ്റ് പോസ്റ്റ് ഇട്ടിരുന്നു.”

 

” ആ..”

 

” അല്ലേടാ..നീയല്ലേ പറഞ്ഞത് അവൾക്ക് സീറ്റ് പോയെന്നൊക്കെ?? ”

 

” അതേടാ.. പിന്നെ അവർ കൊടുത്തു. ജില്ലാ കമ്മിറ്റിയിൽ നിന്ന് വിളിച്ചു പറഞ്ഞെന്നൊക്കെ കേട്ടു ”

 

” ഏഹ്..അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ… ആ എന്തെങ്കിലും ആവട്ടെ..”

 

” അല്ല..ഇനി നീയെങ്ങാനും ആണോ?? ”

 

” ഒന്ന് പോടാ…ഞാൻ ആണെങ്കിൽ നിന്നോട് ആദ്യം പറയില്ലേ?? “

 

” മ്…”

 

” എന്നാ ശരി… ”

 

എന്നാലും എങ്ങനെ ആണ് ഒറ്റ ദിവസം കൊണ്ട് കൊടുക്കില്ല എന്ന് പറഞ്ഞ അവൾക്ക് സീറ്റ് കിട്ടിയത്?? ചെയർമാൻ സീറ്റിനു പകരം എന്ത് കൊണ്ട് ജനറൽ സെക്രട്ടറി?? ഇതെല്ലാം ഒരു ചോദ്യമായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

 

അടുത്ത രണ്ടു ദിവസങ്ങൾ ശ്രീക്ക് തിരക്കായിരുന്നു. യൂണിയൻ മീറ്റിങ് കൂടലും, നന്ദി പ്രകാശനവും എല്ലാം ആയി. ഞാനും തിരക്കിൽ ആയിരുന്നു, സെമിനാറും അസൈന്മെന്റും എല്ലാം ആയി. അവൾ കൂടെ ഇല്ലാത്തത് കൊണ്ട് ഞാൻ വിശാലിന്റെയും പൂച്ചക്കണ്ണിയുടെയും കൂടെ തന്നെ ആയിരുന്നു.. വൈകുന്നേരങ്ങളിൽ പലപ്പോഴും ശ്രീയെ കാത്തിരുന്ന് ഞാൻ മടുത്തു. പതുക്കെ പതുക്കെ അത് എന്റെ ക്ലാസ്സിലെ മറ്റുള്ളവരോടുള്ള അടുപ്പം കൂടാൻ സഹായിച്ചു.. അവളുടെ തിരക്കുകൾ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഇനി യൂണിയൻ ഉദ്‌ഘാടനം, ആർട്സ്, സ്പോർട്സ്, ഫെസ്റ്റുകൾ- എല്ലാ കാര്യങ്ങളുടെയും ചുമതല അവൾക്ക് കൂടി ആണ്..

 

ഇനി ഞങ്ങൾ ഒരുമിച്ചുള്ള പോക്കും വരവും നടക്കില്ല എന്ന് ഏകദേശം ഉറപ്പായി.. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് പറയുകയും ചെയ്തു.

 

” ടീ ശ്രീ…നാളെ മുതൽ നീ മറ്റേ വണ്ടി കൂടി എടുത്തോ… നീ ലേറ്റ് ആവുമല്ലോ, ഞാൻ വെറുതെ അവിടെ ഇരിക്കണ്ടല്ലോ.. ”

 

” അത് വേണ്ട… ഞാൻ പെട്ടെന്ന് വരാം… ഇന്ന് കുറച്ചു ലേറ്റ് ആയതാ.. ”

 

” അതുകൊണ്ടല്ലെടീ… നിനക്ക് കുറെ പണി ഉണ്ടാവും ഇനി. എപ്പോഴും  ഇങ്ങനെ എന്റെ കൂടെ നടക്കാൻ പറ്റില്ലല്ലോ… എനിക്കും അതെ പോലെ ക്ലാസ്സിലെ പിള്ളേരുടെ കൂടെ ഒക്കെ പോവേണ്ടി വരും… അതാ… ”

 

” ഇതെന്താ ഇങ്ങനെ?? നിങ്ങൾ തമ്മിൽ അടി ആയോ?? ” കേട്ടിരുന്ന അഭി ചോദിച്ചു.

 

“പോടീ… അവൾക്ക് കുറെ റെസ്‌പൊൺസിബിലിറ്റി ഉണ്ട്.. അവൾ ജനറൽ സെക് അല്ലെ ഇപ്പോൾ… ഞാൻ വെയിറ്റ് ചെയ്യുന്നെന്നും പറഞ്ഞു അവൾക്ക് ഇറങ്ങിപ്പോരാൻ പറ്റില്ലല്ലോ… ”

 

” മ്… അങ്ങനെ ആണേൽ നിങ്ങൾ രണ്ടു വണ്ടിക്ക് പോവുന്നത് തന്നെയാ നല്ലത്… ”

 

അങ്ങനെ കുറച്ചു വിഷമത്തോടെ ആണെങ്കിലും അത് തീരുമാനം ആയി.

 

തുടക്കത്തിൽ ബുദ്ധിമുട്ടായി തോന്നിയ പണികൾ ഒക്കെ ശീലം ആയപ്പോൾ എളുപ്പം ആയിത്തോന്നി. ക്‌ളാസ് കഴിഞ്ഞു എല്ലാവരും ഒന്നിച്ചു ഡിപ്പാർട്മെന്റിന്റെ മുന്നിലോ ക്യാമ്പസ്സിലെ പാർക്കിലോ ഒക്കെ ഇരുന്നു തമാശകൾ പറഞ്ഞു, കളിയാക്കി ചിരിച്ചു, ബർത് ഡേ സെലിബ്രെറ്റ് ചെയ്തു. ജീവിതം ഒരു ഒഴുക്കോടെ പോയിക്കൊണ്ടിരുന്നു..ഇപ്പോൾ കുറച്ചു കൂടി സമയം കിട്ടുന്നുണ്ട്..ആ സമയം കൊണ്ട് ഗൗരിയോട് ചാറ്റ് ചെയ്യാനും ഫോണിലൂടെ സംസാരിക്കാനും ഒക്കെ സമയം കിട്ടുന്നുണ്ട്. ശ്രീ കൂടെ ഇല്ലാത്തതിന്റെ സങ്കടം അങ്ങനെ എല്ലാം മറക്കുന്നുണ്ട്. ഗൗരിക്ക് കോളേജിലെ ഫ്രണ്ട്സിനെയും അഭിയേയും ഗൗരിയേയും എല്ലാം അറിയാം… എപ്പോൾ വിളിക്കുമ്പോഴും ഇതൊക്കെ തന്നെ ആണ് എനിക്ക് പറയാൻ ഉണ്ടായിരുന്നത്. ഗൗരിയോട് ഇഷ്ടത്തെക്കാൾ കൂടുതൽ എല്ലാം പറയാൻ ഉള്ള ഒരാൾ എന്ന നിലയിലാണ് സംസാരിക്കുന്നത്. അവളും അത് പോലെ തന്നെ. പ്രണയം എന്നത് ഞങ്ങളുടെ ഇടയിലെ ഒരു സംസാര വിഷയമേ അല്ലായിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു. അല്ലാതെ തന്നെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പറയാൻ ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം അവൾക്ക് കല്യാണം ആലോചിക്കാൻ തുടങ്ങുന്നുണ്ട് എന്ന വാർത്ത എനിക്ക് ഞെട്ടലുണ്ടാക്കി.

 

ഫോണെടുത്തു അവളുടെ നമ്പറിലേക്ക് ഡയല് ചെയ്തു.

 

” നീയെന്താ പറഞ്ഞത്?? കല്യാണോ? നിനക്കോ?? ”

 

” മ്… വീട്ടിൽ സംസാരം തുടങ്ങിയിട്ടുണ്ട്. ”

 

” എന്നിട്ട് നീയെന്ത് പറഞ്ഞു?? ”

 

” ഞാൻ ഒന്നും പറഞ്ഞില്ല..”

 

” അതെന്താ? ”

 

” എന്നോട് ഒന്നും ചോദിച്ചില്ല. ”

 

” ചോദിച്ചാലോ?? അപ്പോൾ എന്ത് പറയും? ”

 

” അറിയില്ല… അത് അപ്പോഴല്ലേ? ”

 

” നിനക്കു പഠിക്കണം? കരിയർ ആണ് ഇമ്പോര്ട്ടന്റ് എന്നൊക്കെ പറഞ്ഞിട്ട്? ”

 

” ആ..അതിപ്പോഴും അങ്ങനെ തന്നെയാ.. ”

 

” പിന്നെ കല്യാണം എന്ന് പറഞ്ഞതോ?? ”

 

” ഹോ..അത് വീട്ടിൽ സംസാരം ഉണ്ടെന്നല്ലേ… ? കല്യാണപ്രായം ആയില്ലേ.. അതുകൊണ്ടാ ”

 

” അല്ല… ഞാൻ ചോദിക്കട്ടെ?? ”

 

” എന്താ? ”

 

” നല്ലൊരു ആലോചന വന്നാൽ നീ എന്ത് ചെയ്യും? ”

 

” എന്ത് ചെയ്യാൻ.. ”

 

” കല്യാണം കഴിക്കുമോ?? ”

 

” അറിയില്ല… അത് അപ്പോഴല്ലേ? ”

 

” മ്…”

 

” എന്താ?? ”

 

” ഒന്നുമില്ല…”

 

” എന്നാലും…”

 

” ഏയ്… ഒന്നുമില്ല… ശരി എന്നാൽ… ”

 

” വെക്കല്ലേ.. ചോദിക്കട്ടെ..”

 

” എന്താ… ? ”

 

” എന്റെ കല്യാണക്കാര്യത്തിൽ ഇത്രക്ക് ടെൻഷൻ എന്താ… ”

 

” ടെൻഷനോ..എനിക്കോ? എനിക്കൊന്നും ഇല്ല….”

 

” പിന്നെ? ”

 

” നീയേത് കോന്തനെ ആണ് കെട്ടാൻ പോവുന്നത് എന്നറിയാൻ ഉള്ള ഒരു…ഒരു ആകാംഷ. അതാ .. ”

 

” അത് മാത്രമേ ഉള്ളൂ?? ”

 

” ആ.. അതെ ”

 

” ഉറപ്പാണോ? ”

 

” ആ അതെ..”

 

” എന്നാ ശരി..വെച്ചോ…”

 

” അല്ല..”

 

” എന്ത് അല്ല എന്ന്?? ”

 

” അത്…ഒന്നുമില്ല…”

 

” എന്താണെന്ന് പറ മാഷേ… ഇങ്ങനെ സസ്പെൻസ് ഇടാതെ ? ”

 

” മ്..” ഞാനൊരു ദീർഘനിശ്വാസം എടുത്തു.

 

” എനിക്ക് നിന്നെ ഇഷ്ടം ആണ്… ..എന്ന് തോന്നുന്നു ”

 

അപ്പുറത്തു നിന്ന് മറുപടി ഒന്നും കേൾക്കുന്നില്ല.

 

” ഹലോ..”

 

” മ്.. ”

 

” എന്താ ഒന്നും പറയാത്തത്?? ”

 

” ഒന്നുമില്ല…”

 

” പറഞ്ഞത് വിഷമം ആയോ?? ”

 

” ഏയ്…”

 

” പിന്നെന്താ മിണ്ടാത്തത്? ”

 

” ഒന്നുമില്ല…”

 

” ശരി എന്നാൽ…”

 

” ഒരു മിനിറ്റ്..”

 

” എന്താ…? ”

 

” എനിക്കറിയായിരുന്നു. ഒരു ദിവസം ഇത് പറയുമെന്ന്. ”

 

” അതെങ്ങനെ?? ”

 

” എനിക്ക് അറിയായിരുന്നു..”

 

” എന്നിട്ട് എന്താ ചോദിക്കാതിരുന്നത്?? ”

 

” പറയട്ടെ എന്ന് വിചാരിച്ചു. ”

 

” പറഞ്ഞില്ലേ?? ”

 

” മ്..”

 

” അപ്പോൾ?? ”

 

” അപ്പോൾ എന്ത്?? ”

 

” നിനക്കെന്താ പറയാൻ ഉള്ളത്?

 

” എനിക്കറിയില്ല. എന്റെ കാര്യങ്ങൾ ഒക്കെ അറിയാമല്ലോ… എനിക്കിപ്പോൾ ഇത് കേൾക്കുന്നത് തന്നെ പേടി ആണ്. പിന്നെ ഒരു പെൺകുട്ടി അല്ലേ? കല്യാണം വേണ്ട എന്ന് വെക്കാൻ പറ്റില്ലല്ലോ..എനിക്കറിയില്ല പക്ഷെ ഞാൻ എന്താ പറയേണ്ടത് എന്ന്. ”

 

” നിനക്കു ഇഷ്ടമല്ലേ? ”

 

” എനിക്കറിയില്ല.. ”

 

” അപ്പോൾ ഇഷ്ടമല്ല?? ”

 

” അങ്ങനെ അല്ല. ”

 

” പിന്നെ? ”

 

” അത് ഏത് തരത്തിൽ ആണെന്ന്.. ”

 

” മ്.. എനിക്കിത് പെട്ടെന്ന് പറയണം എന്ന് തോന്നി. പറയാതിരുന്നത് കൊണ്ട് നഷ്ടപ്പെടാൻ പാടില്ലല്ലോ.. ”

” മ്… നമുക്കിത് പിന്നെ ആലോചിക്കാം.. പ്രൊപോസൽ വരുമ്പോൾ. അത് പോരെ? ”

 

” മതി.. ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. ”

 

” ശരി..ഞാൻ വെക്കാണ് ” ഫോൺ ഡിസ്കണക്ട് ആവുന്ന ശബ്ദം കേട്ടു.

 

ഞാൻ ബെഡിൽ മലർന്നു കിടന്നു. ഒരേ സമയം സമാധാനവും കുറച്ചു സങ്കടവും ടെൻഷനും എല്ലാം വരുന്നുണ്ട്. ഗൗരിയോട് ഇഷ്ടം ആണെന്ന് പറയുമ്പോൾ ഉള്ള പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്തിട്ടാണ് ഇത് വരെ അങ്ങനെ പറയാതിരുന്നത്?? അവൾക്ക് അതിൽ പ്രശ്നം ഒന്നുമില്ല. പക്ഷെ ഒരു മറുപടി കിട്ടാത്തതിൽ സങ്കടം ഉണ്ട്.

 

ഓരോന്നോർത്തു മുഖത്ത് കൈകെട്ടിവെച്ചു ബെഡിൽ വിലങ്ങനെ കിടന്നു.

 

” എന്താണ്…? കുറെ ദിവസം ആയിട്ട് ഞങ്ങളെ ആരെയും മൈൻഡ് ഇല്ലല്ലോ..”

 

നോക്കിയപ്പോൾ അഭിയും ശ്രീയും. രണ്ടും കൂടി റൂമിന്റെ വാതിൽ കടന്നു വരുന്നു.

 

” ഏയ്… ഓരോ തിരക്കല്ലേ?? ”

 

” അത് പണ്ടും ഉണ്ടായിരുന്നില്ലേ? ”

 

” എന്നാലും.. ചിലരൊക്കെ വലിയ ആളുകൾ ആയില്ലേ? നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ ? ” ഞാൻ അഭിയോട് പറഞ്ഞു.

 

” ദുഷ്ടാ.. കറങ്ങി നടക്കാൻ വേണ്ടി എന്നെ ഒഴിവാക്കിയതും പോരാ…എന്നെ കുറ്റം പറയുന്നോ?? ” ശ്രീ ബെഡിലേക്ക് ഇരുന്നുകൊണ്ട് എന്റെ തോളിൽ നല്ലൊരു അടി തന്നു.

 

” അല്ല… നീയെന്താ ഫോണിൽ ആയിരുന്നോ?? ” അഭി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

 

” അത്..ഒരു ഫ്രണ്ട് ആയിരുന്നു. ”

 

” അതേത് ഫ്രണ്ട്? ”

 

” നാട്ടിലെയാ..”

 

” പേര് പറ മോനെ..”

 

വേറൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. രണ്ടു പേരും കൂടി ഇത് വരെ പറയാതിരുന്ന ആ വലിയ രഹസ്യം ചോർത്തി എടുത്തു- ഗൗരി !

 

” അത് ശരി… നമ്മൾ അറിയാതെ ഇവിടെ പ്രേമിച്ചോണ്ട് നടക്കാണല്ലേ?? ” ശ്രീയാണ് ചോദിച്ചത്.

 

” അത്.. അങ്ങനെ ഒന്നുമില്ലെടീ… ഇന്നെന്തോ അവളുടെ കല്യാണത്തിന്റെ കാര്യം കേട്ടപ്പോൾ എനിക്ക് തോന്നി…അതാ.. ”

 

അഭി അപ്പോഴേക്കും എന്റെ ഫോൺ എടുത്ത് ഗാലറി തപ്പി പണ്ട് ഞാൻ അവളുടെ കൂടെ എടുത്ത സെൽഫി തിരഞ്ഞെടുത്തു.

 

” എടീ..ഇത് നോക്ക്..നല്ല കുട്ടിയാണല്ലേ?? ”

 

” ആ..കുട്ടിയൊക്കെ നല്ലതാ.. പക്ഷെ ഈ കൊരങ്ങൻ കെട്ടുന്നതോടെ അതിന്റെ കാര്യത്തിൽ തീരുമാനം ആവും..”

 

” പോടീ..അവൻ പാവം ആണ്.. നീ ലൈനടിക്കെടാ.. ഞാൻ കൂടെ ഉണ്ട്..” അഭി എന്നെ പ്രോത്സാഹിപ്പിച്ചു. ശ്രീ ഫോൺ നോക്കി ആ ഫോട്ടോ നോക്കി ഇരിക്കുകയാണ്. കുറച്ചുകഴിഞ്ഞു ബാക് അടിച്ചു വേറെ എന്തോ ചെയ്തു ഫോൺ ബെഡിലേക്കിട്ടു. എന്നിട്ട് എന്റെ ദേഹത്തേക്ക് തല വെച്ച് കിടന്നു.

 

” മ്..ഇനി ഇതൊക്കെ കുറച്ചു കാലമേ കിട്ടൂ…അവൾ വന്നാൽ ഇതൊന്നും നടക്കില്ല.. “, അഭിയാണ് പറഞ്ഞത്.

 

” പോടീ..അവൾ പാവം ആണ്. നിങ്ങളെ പോലെ അല്ല.. ” ഞാൻ തിരിച്ചു പറഞ്ഞു.

 

” ഓ..കാമുകന് പിടിച്ചില്ല. ആദ്യം അവൾ ഇഷ്ടം ആണെന്നു പറയട്ടെ കുരങ്ങാ…” ശ്രീ പറഞ്ഞു.

 

ഏതായാലും അഭിയോടും ശ്രീയോടും ഈ കാര്യം എങ്ങനെ സംസാരിക്കും എന്ന ചമ്മൽ മാറിക്കിട്ടി. എന്തും പറയാം എന്നാലും ഒരു പെണ്ണിനെ ഇഷ്ടം ആണ്, അവൾ മറുപടി തന്നില്ല എന്ന് പറയാൻ എനിക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.

 

അടുത്ത ദിവസം ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിക്കുന്നത്.

 

” ശക്തിമാൻ….ശക്തിമാൻ….ശക്തിമാൻ….

ശക്തി…ശക്തി…ശക്തിമാൻ….ശക്തി…ശക്തി…ശക്തിമാൻ…. ”

 

ക്ലാസ്സിൽ മുഴുവൻ കൂട്ടച്ചിരി ആയി…പരിചയം ഇല്ലാത്ത റിങ്‌ടോൺ ആണ്. പക്ഷെ പോക്കറ്റിൽ കിടന്നു അടിച്ചത് കൊണ്ട് തന്നെ അതെന്റെ ആണ്.. കട്ട് ആക്കിയപ്പോഴേക്കും വീണ്ടും.

 

അപ്പോഴേക്കും മിസ്സിന്റെ ദേഷ്യം പിടിച്ച നോട്ടം കണ്ടു. വേഗം ഫോൺ എടുത്ത് സൈലന്റിൽ ഇട്ടു.. ആ ശ്രീയുടെ പണി ആയിരിക്കും. തെണ്ടി..രാത്രി മൊബൈലിൽ എന്തൊക്കെയോ കുത്തിക്കളിച്ചത് ഇതിനാണോ??

 

പീരിയഡ് കഴിഞ്ഞു വിളിച്ചത് ആരാണെന്നു നോക്കിയപ്പോൾ സുജിത്. പതിവില്ലാത്തതാണ്..

ക്ലാസിനു പുറത്തേക്കിറങ്ങി തിരിച്ചു വിളിച്ചു.

 

” ഡാ നാറി..നീ എവിടെ ആയിരുന്നു..? ”

 

” ഡാ.. ഞാൻ ക്ലാസ്സിൽ ആയിരുന്നു. എന്താ?? ”

 

” നീ താഴേക്ക് വാ.. ഞാൻ ഇവിടെ നിങ്ങളുടെ ബ്ലോക്കിന്റെ അവിടെ ഉണ്ട്. ”

 

” ഇവിടയോ?? എപ്പോ? എന്തിനു? ” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

” നീ വാ..പറയാം ”

 

താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ അതിലൂടെ പോവുന്ന പെൺകുട്ടികളെയും നോക്കിക്കൊണ്ട് അവൻ നിൽക്കുന്നു. ചെറിയൊരു ബാഗ് ഉണ്ട് പുറത്തു.

 

” നീ എന്താ ഇവിടെ? ”

 

” ഞാൻ നിന്റെ ക്‌ളാസ് ടീച്ചറിനെ കാണാൻ വന്നതാ…. നിന്റമ്മ പറഞ്ഞിട്ട്.. ”

 

” കാര്യം പറയെടാ നാറി… ”

 

” ഞാൻ, പണ്ടത്തെ ആ കേസില്ലേ.. അതൊന്നു ശരിയാക്കാൻ വന്നതാ.. ”

 

” എന്നിട്ട്…? ”

 

” ഏകദേശം ശരിയായി.. കോമ്പ്രമൈസ് ആയിട്ടുണ്ട്… ”

 

” അതിനിവിടെ എന്താ?? ”

 

” സമ്മേളനം നടക്കല്ലേ?? എല്ലാവരും ഇവിടെ കാണുമല്ലോ… അതാ… ”

 

” ആഹ്.. അപ്പൊ അത് തീർന്നു. രക്ഷപ്പെട്ടല്ലോ..”

 

” അതെ അതെ.. അല്ല, നിന്റെ കുട്ടി എവിടെ ? ”

 

” എന്റെ കുട്ടിയോ? ഏത്?? ”

 

” എടാ… മറ്റേ ഇലക്ഷന് സീറ്റ് പോയ പെണ്ണ്.. ”

 

” ആ.. ശ്രീ, അവളിപ്പോ വരും… ” പറഞ്ഞു തീർന്നില്ല, അവൾ എവിടെയോ പോയിട്ട് കേറി വരുന്നുണ്ട്.

 

രണ്ടാളെയും പരിചയപ്പെടുത്തി.

 

” ആ.. പിന്നെ നിന്റെ വലിയൊരു സംശയത്തിന് ഒരു ഉത്തരം കിട്ടിയിട്ടുണ്ട്. ”

 

” എന്താ…? ”

 

” എടാ ആ സീറ്റിന്റെ കാര്യം… നിങ്ങളുടെ കോളേജിൽ ആരാടാ ഈ ആ അശോകൻ പരിയാരത്തു?? ”

 

” അശോകൻ പരിയാരത്തോ?? അതാരാ…?? ഒരു അശോകൻ പി ഉണ്ട്. എന്റെ സാർ ആണ്. അത് മതിയോ?? ”

 

” ആ..എന്നാൽ അതാവും. ”

 

” സാറിനെന്താ?? ”

 

” അയാൾക്ക് ഒന്നുമില്ല.. അയാളാണ് സ്റ്റേറ്റ് കമ്മിറ്റിയെക്കൊണ്ട് ഇവൾക്ക് സീറ്റ് വാങ്ങിക്കൊടുത്തത്.. ” അവൻ വലിയൊരു സത്യം പറയുന്ന പോലെ പറഞ്ഞു നിർത്തി.

 

” പോടാ… എന്നാൽ അത് ഇയാൾ ആവില്ല. ഇങ്ങേർക്ക് രാഷ്ട്രീയം, സമരം എന്നൊക്കെ കേൾക്കുന്നതെ കലിയാ… അന്ന് രാഷ്ട്രീയം കളിച്ചു ഇവളുടെ ഭാവി കളയരുത് എന്നൊക്കെ പറഞ്ഞു.. ”

 

” ആ..അതെനിക്കറിയില്ല. എന്നാൽ ഇങ്ങനെ ഒരാളാണ് ഇതിന്റെ പിന്നിൽ… ”

 

എനിക്ക് സംശയം ആയി..ശ്രീയെ നോക്കിയപ്പോൾ അവളും അതേ സംശയഭാവത്തിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്. നേരിട്ട് ചോദിയ്ക്കാൻ ആണെങ്കിൽ സാർ ഇന്ന് വന്നിട്ടും ഇല്ല. നേരിട്ട് ചോദിച്ചിട്ടും വലിയ കാര്യം ഇല്ല. ഞാൻ അല്ല എന്ന് പറഞ്ഞാൽ ഒന്നും പറയാൻ ഇല്ല.

 

” ശ്രീ.. ഇവിടെ വേറെ അശോകൻ സാർ ഉണ്ടോ?? ”

 

” ഇല്ല…എന്ന് തോന്നുന്നു…”

 

ഞങ്ങൾ കോളേജിലെ പ്രൊഫസർ ലിസ്റ്റ് എടുത്ത് നോക്കി.. ഇല്ല, ആകെ ഒരേ ഒരു അശോകൻ പി.

അപ്പോൾ ആരാണ് ചെയ്തത് എന്നതിന് ഉത്തരം കിട്ടി.. ഇനി എന്തിനു അങ്ങനെ കമ്മിറ്റിയിൽ ഒക്കെ ഇടപെട്ട് സീറ്റ് വാങ്ങിത്തന്നു ?? അതാണ് ഉത്തരം കിട്ടാനുള്ള ചോദ്യം.

 

കുറച്ചു സമയം കഴിഞ്ഞു സുജിത്തിനെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടു നാട്ടിലേക്ക് കയറ്റി അയച്ചു.

 

*********************

ഏതാനും ദിവസങ്ങൾക്കുള്ളിൽ സെമസ്റ്റർ എക്സാം തുടങ്ങും. അത്‌കൊണ്ട് തന്നെ മറ്റു പണികൾക്ക് തല്ക്കാലം വിട നൽകി എല്ലാവരും അതിന്റേതായ തിരക്കുകളിലേക്ക് തിരിഞ്ഞു. ഇന്റേണൽ മാർക്ക് കൂട്ടിക്കിട്ടാനും, വെക്കാത്ത അസ്സൈന്മെന്റ് സബ്‌മിറ്റ്‌ ചെയ്യാനും, മാർക്ക് കൂട്ടിക്കിട്ടാൻ റീടെസ്റ്റ് എഴുതാനും ഒക്കെ ആയി എല്ലാവരും പ്രൊഫസ്സർമാരുടെ പിന്നാലെ നടന്നു. അതുകൊണ്ട് തന്നെ അശോകൻ സാറിനെ കാണാനോ സംസാരിക്കാനോ ഒരു സന്ദർഭം കിട്ടിയില്ല.

എല്ലാവരും ടെക്സ്റ്റ് ബുക്കിന്റെയും, സ്ഥിരമായി ക്‌ളാസിൽ കേറിയിരുന്ന കുട്ടികളുടെ നോട്ടുബുക്ക് ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിന്റെയും തിരക്കിൽ ആയി. ആ കാര്യത്തിൽ എനിക്ക് യാതൊരു ടെൻഷനും ഇല്ലായിരുന്നു. ബ്ലാങ്ക് പേപ്പർ കൊടുത്താൽ അത് വരെ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊണ്ട് വന്നു രണ്ടു രൂപക്ക് വിറ്റു കൊള്ളലാഭം ഉണ്ടാക്കുന്ന വിശാൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സിന്റെ മൊത്തം ഫോട്ടോസ്റ്റാറ്റ് കോൺട്രാക്ടർ. അവൻ ഉണ്ടാക്കുന്ന കൊള്ളലാഭത്തിന്റെ ഒരു വിഹിതമെന്നോണം എല്ലാത്തിന്റെയും ഓരോ കോപ്പി എനിക്ക് കിട്ടി ബോധിച്ചു, ഫ്രീ ആയിട്ട്. കൂടാതെ പൂച്ചക്കണ്ണി ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്തു ജ്യൂസായും ലെയ്‌സ് ആയും ഒക്കെ വേറെയും.

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.