ശ്രീക്ക് നല്ല സന്തോഷം ആയിട്ടുണ്ട്.. അവളുടെ മുഖത്തേക്ക് പഴയതിന്റെ ഇരട്ടി സന്തോഷം വന്നിട്ടുണ്ട്…
ഞാൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോയി… പത്രിക സമർപ്പിക്കലും, പ്രചാരണവും എല്ലാം ആയി തിരക്ക് പിടിച്ച ദിവസങ്ങൾ. അന്ന് വരെ പായൽ പിടിച്ചു കിടന്നിരുന്ന മതിലുകളിൽ ചെഗുവേരയും തൂലിക ഏന്തിയ കയ്യും, പന്തം ഏന്തിയ കയ്യും എല്ലാം നിറഞ്ഞു. ക്യാമ്പസിനകത്തെ റോഡിൽ വെള്ളയും ചുവപ്പും നീലയും ചായങ്ങളാൽ പാർട്ടി മുദ്രാവാക്യങ്ങൾ നിറഞ്ഞു. മരങ്ങളായ മരങ്ങൾ മുഴുവൻ കൊടിതോരണങ്ങൾ നിറഞ്ഞു. ക്യാമ്പസിനകത്തേക്കുള്ള വഴി മുഴുവൻ പല പാർട്ടികളുടെയും കൊടികൾ തണലൊരുക്കി. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ എല്ലാം സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ഉള്ള ബാനറുകൾ നിറഞ്ഞു. അന്ന് വരെ കണ്ടാൽ പരസ്പരം കടിപിടി കൂടിയിരുന്ന ജൂനിയേഴ്‌സും സീനിയേഴ്‌സും തോളിൽ കയ്യിട്ട് നടക്കാൻ തുടങ്ങി.. കോളേജിന് മുന്നിലെ ചായക്കടയിലും കൂൾ ബാറിലും കാന്റീനിലും പറ്റ് കൂടാൻ തുടങ്ങി.. രാത്രികളെ പകലാക്കി എല്ലാവരും അവരവരുടെ പാർട്ടിക്കും സ്ഥാനാർത്ഥിക്കും വേണ്ടി അഹോരാത്രം പ്രയത്‌നിച്ചു. വല്ലപ്പോഴും നേരിൽ കാണുമ്പോൾ ഉണ്ടായ ചെറിയ കശപിശകൾ ഒഴിച്ച് ബാക്കി എല്ലാം സമാധാനപരമായിരുന്നു.
പി.ജി.റെപ്രസെന്റേറ്റീവിന് വേണ്ടി അല്ലാതെ ശ്രീയുടെ കൂടെ ഞാനും ആതിരയും മാറിമാറി ക്‌ളാസ്സുകളിൽ കയറി. ഓപ്പോസിറ്റ് പാർട്ടിയുടെ ജനറൽ സീറ്റിൽ മല്സരിക്കുന്നവർ ഒക്കെ നല്ല സ്ട്രോങ്ങ് ആൾക്കാർ തന്നെ ആണ്.. അതുകൊണ്ട് തന്നെ കുറച്ചു പേടിയും ഉണ്ട്. പി.ജി. മുഴുവൻ ഞാനും വിശാലും പൂച്ചക്കണ്ണിയും രണ്ടും മൂന്നും പ്രാവശ്യം കേറി ഇറങ്ങി…അവസാനം ഇറങ്ങിപ്പോടാ എന്ന ടോണിൽ ആവുന്ന വരെ.. പാർട്ടിയുടെ കൂടെ അല്ലാതെ തന്നെ ശ്രീക്ക് വേണ്ടി കോളേജിന് മുന്നിലും, ഹോസ്റ്റലുകളിലും, എന്തിനു വെള്ളിയാഴ്ച ഉച്ചക്ക് കുട്ടികൾ നിസ്കരിക്കാൻ പോവുന്ന പള്ളിയുടെ മുന്നിൽ വരെ നിന്ന് വോട്ട് ചോദിച്ചു. അവൾ ജയിക്കണം എന്നതിനേക്കാൾ ജയിക്കുമ്പോൾ ചെയർമാൻ സ്ഥാനാർത്ഥിക്ക് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും കൂടുതൽ ഉണ്ടാവണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ… പ്രചാരണത്തിന്റെ ദിവസങ്ങളിൽ രാത്രി വൈകി എത്തുന്നത് പതിവായിരുന്നു… 11 മണി കഴിയാതെ വീട്ടിൽ കേറുന്നതേ ഇല്ലായിരുന്നു. ഞാൻ കൂടി ഉള്ളത് കൊണ്ട് ആന്റിക്കും അഭിക്കും വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല…
അഭി പഴയപോലെ തന്നെ ആണ് വീട്ടിൽ പെരുമാറുന്നത്. വരുണിന്റെ വിശേഷങ്ങൾ ചോദിക്കണം, അറിയണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല.. അവളുടെ മനസ്സിൽ എപ്പോഴും അവന്റെ വിചാരം കാണും, എന്നാലും ഞാനായിട്ട് ചോദിച്ചിട്ട് അവളെ വിഷമിപ്പിക്കേണ്ട.. അവൾ പറയുകയാണെങ്കിൽ പറഞ്ഞോട്ടെ…
അങ്ങനെ ഇലക്ഷന് മുമ്പുള്ള ദിവസം ആയി… കൊട്ടിക്കലാശത്തിന്റെ ദിവസം. ഉച്ചക്ക് ഓരോ പാർട്ടിയുടെയും പ്രോസഷൻ കഴിഞ്ഞു സ്റ്റേജിൽ ‘ മീറ്റ് ദി ക്യാൻഡിഡേറ്റ് ‘ നടന്നു.. എല്ലാവരും ആവേശത്തോടെ അവരവർക്കും പാർട്ടിക്കും വേണ്ടി വോട്ട് ചോദിച്ചു. മുദ്രാവാക്യങ്ങൾ കോളേജ് മുഴുവൻ അലയടിച്ചു.
ഇലക്ഷൻ ദിവസമായി. രാവിലെ തന്നെ അവസാനവട്ട വോട്ട് ചോദിക്കലിനും ബാലറ്റ് പേപ്പർ മടക്കാൻ പഠിപ്പിക്കാനും ഒക്കെ ആയി ഞാനും വിശാലും ബ്ലോക്കിന്റെ മുന്നിൽ തന്നെ നിന്നു. ഓരോ മണിക്കൂറിലും ഇനി വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റ് എടുത്ത് അവരെ ഒക്കെ തിരഞ്ഞുപിടിച്ചു വോട്ട് ചെയ്യിപ്പിച്ചുകൊണ്ടിരുന്നു.
ഉച്ചയോട് കൂടി വോട്ട് രേഖപ്പെടുത്തൽ കഴിഞ്ഞു. രണ്ടു മണിയോടെ വോട്ട് എണ്ണാൻ തുടങ്ങി.
ശ്രീയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ടായിരുന്നു. എത്രയൊക്കെ ജയിക്കുമെന്ന് പറഞ്ഞാലും അതുണ്ടാവുമല്ലോ.. കൂടാതെ ശക്തനായ എതിരാളിയും ആണ് ഓപ്പോസിറ്റ്.. ഓരോ അരമണിക്കൂറിലും അപ്പോഴത്തെ നില മൈക്കിലൂടെ
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????