ഹരിചരിതം 3 [Aadhi] 1392

അതുകൊണ്ട് ഇരുന്നു പഠിച്ചു. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു ഞങ്ങൾ ഹൈസ്‌കൂളിൽ ഒക്കെ ആയപ്പോഴേക്കും ഞാനും അവനും ഒരേ ലെവലിൽ ആയി. അവനോ ഞാനോ ഫസ്റ്റ്. ഭയങ്കര മത്സരം ആയിരുന്നു ഞങ്ങൾ തമ്മിൽ. ഒരു മാർക്കിനൊക്കെ ആണ് ഫസ്റ്റ് പോവുന്നത്. പഠിത്തത്തിലെ ഈ മത്സരം ഞങ്ങളെ ശെരിക്കും ശത്രുക്കൾ ആക്കിയിരുന്നു. ആയിടക്കാണ് ഒരു സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം വരുന്നത്. ഒരു സ്‌കൂളിൽ നിന്ന് ഒരു ടീം. അങ്ങനെ എന്നെയും അവനെയും ഒരേ ടീമിൽ ആക്കി. പക്ഷെ ഞങ്ങൾ തമ്മിൽ നല്ല ഈഗോ ആയിരുന്നു. സിസ്‌ട്രിക്‌ട് ലെവൽ ഒക്കെ ഞങ്ങൾ ജയിച്ചു. പക്ഷെ ഞങ്ങളുടെ ഈഗോ കാരണം കുറെ ആൻസർ ഒക്കെ തെറ്റി. ഇതൊക്കെ കണ്ടു ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. ഇങ്ങനെ ആണെങ്കിൽ ഞങ്ങൾ ജയിക്കില്ല, ഒരു പ്രാവശ്യം ഞങ്ങളുടെ ഈഗോ മാറ്റിവെക്കണം എന്നൊക്കെ പറഞ്ഞു. എന്തോ… അന്ന് ഞങ്ങൾ ആദ്യമായി ഷേക്ക് ഹാൻഡ് കൊടുത്തു ചിരിച്ചു സംസാരിച്ചു. പിന്നെ ആ കോംപെറ്റീഷൻ ജയിച്ചതോടെ ഞങ്ങളുടെ ബന്ധം ഉറച്ചു…ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി… എനിക്ക് വേണ്ടി അവൻ അടി ഉണ്ടാക്കി, എന്റെ പിറകെ നടന്നവരെ ചോദ്യം ചെയ്തു… അങ്ങനെ അങ്ങനെ… പ്ലസ് ടു ഒക്കെ ആയപ്പോൾ ഞങ്ങൾ കുറച്ചുകൂടെ അടുത്തു. ഒരേ റ്യുഷൻ ക്ലാസ്, ഒന്നിച്ചു സ്‌കൂളിലേക്ക് വരവും പോക്കും….” അവൾ ഒന്ന് നിർത്തി..

” എന്നിട്ട്?? ”

” പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇഷ്ടത്തിലേക്ക് എത്തിയിരുന്നു. എനിക്ക് അവനെ കാണാതിരിക്കാൻ പറ്റില്ല, അവനെന്നെയും. ഞങ്ങൾ ഫോൺ വിളി ഒക്കെ തുടങ്ങി. പക്ഷെ അമ്മയെയും ശ്രീയെയും ഒക്കെ പറ്റിച്ചിട്ട് വേണം വിളിക്കാൻ.. പപ്പ വല്ലപ്പോഴുമല്ലേ ഗൾഫിൽ നിന്നും വരൂ… ഞങ്ങൾക്ക് നല്ല ആഗ്രഹം ആയിരുന്നു, ഒരേ പ്രൊഫെഷൻ എടുക്കണം, ഒന്നിച്ചു പഠിക്കണം, അത് കഴിഞ്ഞു വീട്ടിൽ പറയണം എന്നൊക്കെ.. അങ്ങനെ എൻട്രൻസ് എക്സാം ആയി..ഞങ്ങൾ രണ്ടാളും നന്നായിട്ട് പഠിക്കുന്നുണ്ട്. പക്ഷെ റിസൾട് വന്നപ്പോൾ എന്റെ റാങ്ക് വല്ലാതെ പിറകിലേക്കായി. എനിക്ക് എം.ബി.ബി.എസിനു കിട്ടില്ല എന്ന അവസ്ഥ. അവനു നല്ല റാങ്ക് ഉണ്ട്. എവിടെ എങ്കിലും കിട്ടും. എനിക്ക് ആകെ സങ്കടം ആയി.. ഞാൻ കുറേ ദിവസം ഇരുന്നു കരഞ്ഞു. കരച്ചിൽ എന്ന് പറഞ്ഞാൽ രാവും പകലും ഒരേ കരച്ചിൽ. അമ്മക്കൊക്കെ അത് കേട്ട് സങ്കടം ആയിരുന്നു. പപ്പാ വിളിച്ചു എനിക്ക് ഏതേലും കോളേജിൽ മാനേജ്‌മെന്റ് സീറ്റ് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞു, പക്ഷെ എന്റെ സങ്കടം അതല്ലായിരുന്നു. അവൻ പഠിക്കുമ്പോ അവന്റെ കൂടെ ഒരേ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ പറ്റില്ലല്ലോ… അവൻ ഇടക്ക് വിളിക്കുന്നുണ്ട്.. എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…

അങ്ങനെ കുറെ ദിവസത്തെ കരച്ചിൽ കഴിഞ്ഞപ്പോൾ എനിക്ക് ഉറപ്പായി… എനിക്കും അവനും ഇനി ഒരിക്കലും ഒന്നിച്ചു പഠിക്കാൻ പറ്റില്ലെന്ന്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു റിപ്പീറ്റ് ചെയ്യാൻ. അങ്ങനെ ഞാൻ ഫോൺ ഒക്കെ ഓഫ് ആക്കി വെച്ച് പണ്ടത്തെ അഭി ആയി ക്ലാസിനു ചേർന്നു. ഒന്നിച്ചു പഠിക്കാൻ പറ്റിയില്ലെങ്കിലും ഒരേ കോളേജിൽ എങ്കിലും പഠിക്കാൻ പറ്റണം എന്നൊരു വാശി ആയിരുന്നു. ആദ്യത്തെ ദിവസം ക്ലാസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഞാൻ കണ്ടത് എൻ്റെ അതെ ബാച്ചിൽ റിപ്പീറ്റ് ചെയ്യാൻ അഡ്മിഷൻ എടുത്ത് നിൽക്കുന്ന അവനെ ആണ്. എന്റെ കൂടെ ഒന്നിച്ചു നില്ക്കാൻ വേണ്ടി, എന്നെ എന്നും കാണാൻ വേണ്ടി അവൻ കിട്ടിയ സീറ്റ് കളഞ്ഞു എന്റെ കൂടെ പിന്നെയും പഠിക്കാൻ വന്നിരിക്കുന്നു… ” അവളുടെ ശബ്ദം ഇടറി കരയാൻ തുടങ്ങിയിരിക്കുന്നു..

” ഞാൻ എന്താ പറയേണ്ടത്?? സ്വന്തം കരിയർ, ലൈഫിലെ തിരിച്ചു കിട്ടാത്ത ഒരു വർഷം അത് കളഞ്ഞു അവൻ എന്റെ കൂടെ… എനിക്ക് സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും അറിയില്ല. ഏതായാലും ഞങ്ങൾ പിന്നെയും പഠിച്ചു, ആ ഒരു വർഷം… പക്ഷെ അവൻ പിന്നെയും എന്നെ ഞെട്ടിച്ചു. റിസൾട് വന്നപ്പോൾ അവനു ഓൾ ഇന്ത്യ റാങ്ക് ഉണ്ടായിരുന്നു. AFMC അറിയില്ലേ?? അവിടെ കിട്ടും, ആകെ 120 സീറ്റോ മറ്റോ ഉള്ളൂ… അത് കിട്ടണേൽ അത്രക്കും ഭാഗ്യം വേണം. കഴിവും… “

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.