ഹരിചരിതം 3 [Aadhi] 1392

ഞാൻ ഒന്നും മിണ്ടിയില്ല.

” നിനക്കൊന്നും ചോദിയ്ക്കാൻ ഇല്ലേ?? ” കുറച്ചു സമയം ആയിട്ടും എന്റെ മറുപടി കേൾക്കാതെ ആയപ്പോൾ അവൾ ചോദിച്ചു.

” ഞാൻ എന്ത് ചോദിയ്ക്കാൻ?? ”

” നിനക്ക് ഒന്നും അറിയണമെന്നില്ലേ?? ”

” ഇല്ല.. നമ്മൾ ചെറിയ കുട്ടികൾ ഒന്നുമല്ലല്ലോ..എല്ലാവര്ക്കും അവരവരുടേതായ കാര്യങ്ങൾ ഉണ്ടാവും. പിന്നെ നമ്മൾ തമ്മിൽ ആകെ ഒരു മാസത്തെ പരിചയം ഉള്ളൂ.. ”

” അതിനു…?? ഒരു മാസം പരിചയമേ ഉള്ളൂ എന്ന പോലെ ആണോ ഞങ്ങൾ നിന്നോട് പെരുമാറിയിട്ടുള്ളത്?? ”

” പെരുമാറ്റത്തിന്റെ കാര്യം അല്ല. നിന്റെ എല്ലാ കാര്യവും എന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നാണ് പറഞ്ഞത് ”

അവൾ ഒന്നും മിണ്ടിയില്ല.

” അല്ലെങ്കിലും ഇങ്ങനെ ഒക്കെ ഉണ്ടായാൽ എല്ലാവർക്കും പറയാൻ ഓരോ ന്യായങ്ങൾ ഉണ്ടാവും. അത് പറഞ്ഞു കഷ്ടപ്പെടണ്ട. എനിക്ക് നിന്നെ കുറിച്ച് ഒരു തെറ്റിധാരണയും ഇല്ല. പിന്നെ ലീഗലി ഇതൊന്നും തെറ്റല്ലല്ലോ… ”

“മ്… ലീഗലി തെറ്റല്ല. പക്ഷെ ഞാൻ അങ്ങനെ ഒരാൾ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”

” ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല, എനിക്ക് അറിയേം വേണ്ട.. ഏതായാലും എനിക്ക് അതിനു ശേഷം നിന്നെ പഴയ പോലെ കാണാൻ പറ്റുന്നില്ല, അതുറപ്പാ… ഞാൻ പറയണം എന്ന് വിചാരിച്ചതല്ല, പക്ഷെ ഇനി ഇതേ പോലെ ന്യായീകരവും ആയിട്ട് വരാതിരിക്കാൻ പറഞ്ഞതാ… “, ഞാൻ പതുക്കെ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങി.

” ന്യായീകരണം അല്ലെ…??ഇത്രയും പറഞ്ഞതല്ലേ… ഇത് കൂടി കേട്ടിട്ട് പോ… ”

” എന്താ….?? ”

” അത് വേറാരും അല്ല, ഞാൻ ഒരാളോടൊപ്പം ജീവിക്കുന്നുണ്ടെങ്കിൽ അതവന്റെ കൂടെ ആയിരിക്കും ”

” ഓ…അത് പ്രൂവ് ചെയ്തതാണോ അന്ന് കണ്ടത്?? കഷ്ടം…” ഞാൻ ഒരല്പ്പം പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു.

” നീ എന്നെ ഇങ്ങനെ ചീപ്പ് ആയിട്ട് കാണല്ലേ ശങ്കൂ…” അവളുടെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ട്.

” ഞാൻ എങ്ങനെ ആണ് നിന്നെ പറഞ്ഞു മനസിലാക്കുക?? ഞങ്ങൾ ഇഷ്ടത്തിൽ ആണ്… ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്‌കൂൾ മുതലേ…പക്ഷെ അന്നത്തെ സംഭവം, അതാദ്യം ആയിട്ടാണ്… ”

ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.

” ഞങ്ങൾ അവിടെ നിന്നും മാറി ഇവിടെ വന്നു ചേർന്നപ്പോൾ മുതലേ വരുണും ഞാനും ഒന്നിച്ചാണ്  പഠിച്ചത്. മിക്കവാറും ഒരേ ക്ലാസ്സിൽ… അവൻ നല്ല ബ്രില്ലിയൻറ് സ്ടുടെന്റ്റ് ആയിരുന്നു…ക്ലാസ് ടോപ്പർ. ടീച്ചർമാരുടെ കണ്ണിലുണ്ണി. ക്ലാസ് ലീഡർ. സ്പോര്ട്സിലും ആർട്സിലും ഒക്കെ ഒന്നാമൻ. ഞാൻ വെറും ആവറേജ്. ഇവിടെ വന്നു ആദ്യ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എന്റെ ലെവൽ മനസ്സിലായി. ടീച്ചർമാർ എപ്പോഴും വരുണിനെ നോക്കി പഠിക്ക് എന്ന് പറഞ്ഞു കൊണ്ടുള്ള കമ്പാരിസൺ. പിന്നെ എനിക്കൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.. ക്ലാസ്സിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽ അമ്മ അടിക്കും,

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.