ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 76

കണ്ടല്ലൊ ഇതാണു എന്റെ ഏകദേശസ്വഭാവം.. ബാക്കിയുള്ളത് വഴിയെ മനസിലാകും. വല്ലിപ്പ ഇഷ്ട്ടദാനമായി തന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയാണു എന്റെ പരിപാടി.. അല്ല അതൊരു പേരു മാത്രം.. രാഷ്റ്റ്രീയം ആണു എന്റെ പണി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇവിടുത്തെ ലോക്കൽ സെക്രട്ടറി യാണു.

” ഞാൻ എറങ്ങാ”! ഉമ്മാടായി ഞാൻ പറഞ്ഞു

” രാവിലെ തന്നെ നീ എവിടേക്കാ..”?

“പറമ്പീപോണം..”!

” ഹൊ.. നല്ലബുദ്ധിയൊക്കെ തോന്നി തുടങ്ങിയൊ.. എന്റെ സല്പുത്രനു..”?..

“നല്ല ബുദ്ധിയൊന്നുമല്ല…. പോയിട്ട് അപ്പത്തന്നെ അവിടെന്ന് തിരിക്കും.. ഇന്ന് ലോക്കൽ കമ്മിറ്റി മീറ്റിങ്ങ് പറഞിട്ടുള്ള ദിവസാ..”

” അല്ലാതെ പണിയെടുക്കാനല്ലല്ലെ”?

“അവിടെ പണിക്കരുണ്ടല്ലൊ ..പിന്നെന്തിനാ ഞാനായിട്ട് വേറെ പണിയണെ..”!?

അതും പറഞ്ഞ് ഞാൻ ഉമ്മറത്തേക്കിറങ്ങി.. ഉമ്മറത്ത് വല്ലിപ്പ..ഇരിക്കുന്നു.

” ഞാൻ പൊവ്വാ വല്ലിപ്പ.. “!

” ടാ.. വല്ലൊം നടക്കൊ..”

കൈകൊണ്ട് കുപ്പിയുടെ ആക്ഷൻ കാട്ടി വല്ലിപ്പ..
ഞാൻ തലയൊന്നാട്ടി..എന്നിട്ട്

“ഉം.. ശരിയാക്കാം.. വൈകീട്ട്”!!

ഞാൻ ഫോണെടുത്ത് ഡയൽ ചെയ്തു.. ചെവിയിൽ വെച്ച്കൊണ്ട് ബെള്ളെറ്റ് സ്റ്റാർട്ട് ചെയ്തു..

“ഹലൊ”

“മറുതലക്കൽ വിനോദ്.”

വിനോദ്- എന്റെ കളിക്കൂട്ടുകാരൻ, മനസാക്ഷിസൂക്ഷിപ്പുകാരൻ, ചൂടൻ ചെമ്മീന്റെ സ്വഭാവമുള്ള ഒരു ദേഷ്യക്കാരൻ , എന്നെ കാൾ വലിയ തന്തോന്നി.

“ആ നീ എവിടെടാ..” ഞാൻ ചോദിച്ചു..

“ഞാനിപ്പൊ പാർട്ടി ഓഫീസിലുണ്ട്.. നീ വാ..” അവൻ പറഞ്ഞു..

“ആ.. ദേ എത്തി…”
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു

ഞാൻ പറമ്പിലൊന്ന് കേറി ആ വഴി പാർട്ടി ഓഫീസിലേക്ക്..

പാർട്ടി ഓഫീസിൽ,
യോഗം തുടങ്ങി.. ലോക്കലിൽ 12 കമ്മിറ്റിയംഗങ്ങളും , 28 ബ്രാഞ്ച് കമ്മിറ്റികളും ഓരൊ ബ്രാഞ്ചിലും മുപ്പതിൽ കൂടുതൽ മെമ്പർ മാരുമുള്ള ഒരു വലിയ ലോക്കൽ കമ്മിറ്റിയാണു എന്റെ.

കമ്മിറ്റിയിൽ പലവിധ കാര്യങ്ങളും ചർച്ചയിൽ വന്നു. അവസാനം, ഒരു കമ്മിറ്റി മെമ്പർ ആവശ്യപെട്ടതനുസരിച്ച് പാർട്ടി ആവിഷയത്തിൽ ഇടപെടാൻ തന്നെ തീരുമാനിക്കുകയായിരുന്നു.. എനിക്കതിൽ ചെറിയ എതിർപ്പുണ്ടെങ്കിലും ഭൂരിപക്ഷ തീരുമാനത്തിൽ എതിർത്താൽ ചോദ്യം വരുമെന്നതിനാൽ എതിർത്തില്ല. വിഷയം മറ്റൊന്നുമല്ല, മേലേടത്ത് അബൂബക്കർ ഹാജിയാരുടെ അനതികൃത വയൽ നികത്തൽ..

4 Comments

  1. ?????
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?

    1. സംബ്മിറ്റ് ചെയ്തിട്ടുണ്ട്..

  2. തൃശ്ശൂർക്കാരൻ

    ???????

Comments are closed.