ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 76

ഞാനിരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ വന്നിരിന്നു.. പെട്ടന്ന് ഞാനവളെ കണ്ടപ്പോഴാണു അന്ന് അവൾ തന്നിരുന്ന ഒരു ലെറ്റെർ നെ കുറിച്ച് ഞാനാലോചിക്കുന്നത്. അവളിടക്ക് എന്നെ തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അതിന്നല്ല കുറച്ചതികം നാളുകളായി.. അത് പക്ഷെ, കുറെ നാളായിട്ട് സാജിതയെ എനിക്ക് വേണ്ടി ആലോചിക്കുന്നുണ്ട് എന്ന്തുകൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ , എനിക്കവളുടെ ആ മുഖത്തേക്ക് നോക്കാൻ കഴിയുമായിരുന്നില്ല. മനസ്സിൽ തീരാവേദനയായി മാറി കഴിഞ്ഞിരുന്ന മുഖമായിരുന്നു അത്.മേലേടത്ത് അബൂബക്കർ ഹാജി ക്ക് ഒമ്പത് മക്കളാണു.. ഏഴാണും രണ്ട് പെണ്ണും അവസാന രണ്ടും ഇരട്ടപെൺകുട്ടികളാണു. അതിലൊരാളാണു സാജിത മറ്റൊന്ന്….ഷാഹിന. സാജിത ഹൈസ്കൂൾ ടീച്ചറാണു.. രണ്ട് പേരും ഷമീനാടെ പ്രായം

“എന്തെ അൻവർക്കാ പാർട്ടി പരിപാടിയൊന്നുമില്ലെ”? സാാജിതയുടെ കൂടെയുണ്ടായിരുന്ന കുട്ടി ചോദിച്ചു..

ഞാനെന്തൊ ചിന്തയിലായിരുന്ന.. ഞാൻ പെട്ടന്ന്..

” ങേ.. എന്താ..”

“അല്ലാ.. പരിപാടിയൊന്നുമില്ലെന്ന് ചോദിക്കുവാർന്നു..”.

” ആ‌.. ഉണ്ട്.. പരിപാടിയുണ്ട്.. ”

സാജിതയുടെ ആ കാന്തിക ശക്തിയുള്ള കണ്ണുകൾ എന്നെ ഓർമ്മയുടെ ഓളങ്ങളിലേക്ക് നയിക്കുന്നതറിഞ്ഞ് ഞാൻ..

“ഞാൻ .. ഞാൻ പോട്ടെ.. ”
ഞാൻ എണീറ്റു..
തിരിഞ്ഞ് നടന്നു.. ആപ്പോഴും ആ കണ്ണുകൾ എന്നോടെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു..

പലപ്പോഴും വേദനിപ്പിക്കുന്ന ആ ഓർമ്മകളിൽ നിന്ന് ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണു.

ഞാൻ അവിടുന്നിറങ്ങി വണ്ടിയിൽ ചാരിനിന്ന് സിഗരെറ്റെടുത്ത് കത്തിച്ചു.. കത്തിച്ച് വലി തുടങ്ങിയതും സാജിതയിറങ്ങി എന്റടുത്തേക്ക് വന്നു.. ചോദിച്ചു..

“ആ ലെറ്റെർ വായിച്ചൊ… “??

” ഇല്ലാ.. എനിക്ക് പറ്റിയില്ല.. “!! ഞാനവളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു..

പെട്ടന്ന് ഒരു പ്രാഡൊ വന്ന് പെട്ടന്ന് ചവിട്ടി നിർത്തി.. അതിലെ ഡ്രൈവിങ് സീറ്റിൽ സാജിതയുട ജ്യേഷ്ഠനായ ഷാനവാസ് ..

” വന്ന് വണ്ടീ കേറടി…” അവൻ കലിപ്പിൽ..

ഞാൻ ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു..

അവൾ എന്നെയൊന്ന് നോക്കീട്ട് മെല്ലെ നടന്ന് ചെന്ന് കേറി..
അവളെയൊന്ന് അടിക്കാൻ ഓങ്ങി കൊണ്ട് അവൻ..

“നിനക്കൊന്നും ഒരനുഭവം കൊണ്ടൊന്നും പഠിക്കില്ലാല്ലെടി.. വീട്ടീചെല്ലട്ടെ.. നിനക്ക് കാണിച്ച് തരാടി..”.

അവനെന്നെയൊന്ന് നോക്കി.. എന്നോട്

” നിനക്കും ഉണ്ടെടാ പണി.. ”

സിഗരറ്റ് വലിച്ച് പുകയവന്റെ മുഖത്തേക്കൂതികൊണ്ട് ഞാൻ..

4 Comments

  1. ?????
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?

    1. സംബ്മിറ്റ് ചെയ്തിട്ടുണ്ട്..

  2. തൃശ്ശൂർക്കാരൻ

    ???????

Comments are closed.