ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 76

Views : 9815

” നിന്റെ പുന്നാരമൊന്നും. വേണ്ട..”

“എന്നാാ പറ എന്താാ..”?

” നീയിന്നലെ വാങ്ങീട്ട് വരാന്ന് പറഞ്ഞ കുപ്പിയൊ”?

‘ശ്ശൊ മറന്നല്ലൊ.. മൈരു’. ഞാൻ ആലോച്ചിച്ചു..

ഞാനൊന്നും മിണ്ടീല..

വല്ലിപ്പ പിന്നേം..

“അതുപോട്ടെ.. നീ ഇന്നലെ ഏതവൾടെ കൂടെയായിരുന്നു..”? വല്ലിപ്പാടെ മുഖത്തൊരു കള്ള ചിരി…

ഒരു കള്ള ചിരിയോടെ‌ ഞാൻ..

” അഞ്ചു…”!!

“ഏത്… ആ ജോർജ്ജിന്റെ മോളൊ… “?

” ആന്ന്..”

“ആ.. പറ.. പറ.. എന്നിട്ട്”? വല്ലിപ്പാടെ ചോദ്യം..

” എന്നിട്ട് എന്ത്.. ?

“ഹാ.. നീ കളിക്കാതെ കാര്യം പറയടാ കുട്ടാ..” വല്ലിപ്പ നിർബദ്ധിച്ചുകൊണ്ടിരിക്കുമ്പൊ അലീനയും ഷമീനയും അങ്ങോട്ട് വന്നു..

“എന്താണു വല്ലിപ്പയും കൊച്ചുമോനും കൂടി അടക്കം പറച്ചിൽ”!?
ഞാനെണീറ്റു.. പോവാൻ തുടങ്ങി..

അകത്തേക്ക് പോവാനൊരുങ്ങിയ എന്നോട് വല്ലിപ്പ..

” ടാ അൻവറെ… ഇന്നെന്താ പരിപാടി”?

“ഒന്നൂല്ല്യാ.. എന്തെ”?

” എന്നാ എന്റെ കൂടെയൊന്ന് വരണം..ആ വിനോദിനേം വിളിച്ചൊ..”

“ആ എപ്പഴാ..”

“നീ റെഡിയാണെങ്കിൽ ഇപ്പൊ പോകാം..”

“ഞാനൊന്ന് ഈ ഡ്രെസ്സ് മാറട്ടെ ഇന്നലെ ഇട്ടതാ..”. അത് പറഞ്ഞ് ഞാനകത്തുപോയി.. ഡ്രെസ്സ് മാറാൻ റൂമിലെത്തി പിന്നാലെ ഷമീനയും.. ( ഷമീന മൂത്താപ്പാടെ മോളാ.. 28 വയസ്സ് . വിവാഹമോചനം കഴിഞ്ഞ് നിൽക്കുന്നു.. ഇനി കെട്ടുന്നില്ലത്രെ… അവൾ ജേർണലിസ്റ്റ് ആണു.. പ്രമുഖ പത്രത്തിൽ ജോലി. )

” ഇന്നലെ… എന്തെ വരാതിരുന്നത്”??..

“ഒന്നൂല്ല്യാാ..”!!

” ഉം.. മനസിലായി..”

” പോടി.. പോടി… ”

ഞാൻ ഉമ്മറത്തേക്കെത്തി.

“പോവാം..” ഞാൻ പറഞു.

“വിനോദൊ” വല്ലിപ്പ ചോദിച്ചു..

” അവനെ വഴീന്ന് കേറ്റാം വീട്ടിൽ മറ്റ് പണികളൊന്നൂമില്ലാതെ ഇരിപ്പല്ലെ”.. ഞാൻ പറഞ്ഞു..

“എന്നാ പോവാം..”

ഞാൻ ചെന്ന് പോർച്ചിൽ കിടന്ന ലാൻഡ് ക്രൂയിസർ എടുത്തു… വല്ലിപ്പ ഫ്രെണ്ടിൽ കേറി.. ഞങ്ങൾ വിനോദിനേം കൂട്ടി പുറപെട്ടു.

Recent Stories

The Author

Sadiq Ali Ibrahim

4 Comments

  1. 💞💞💞💞💞
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?

    1. സംബ്മിറ്റ് ചെയ്തിട്ടുണ്ട്..

  2. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com