ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി]

” നിങ്ങൾ പാർട്ടി ഓഫീസിലേക്ക് പൊക്കൊ.. ഞാൻ വിളിക്കാം..”

“ആ.. ശരി.. ശരി..”

ഞാൻ ഫോൺ വെച്ചു..ഞാൻ നേരെ ഷൗക്കത്തിന്റെ (ഷൗക്കത്ത് , അബൂബക്കർ ഹാജിയുടെ ഒമ്പത് മക്കളിൽ മൂത്തവൻ) റിടൈൽ ഷോപ്പിലേക്ക്(തുണിക്കട)..അവിടുത്തെ വലിയ ഷോപ്പുകളിൽ ഒന്നായിരുന്നു അത്. അവിടെ ക്യഷ് കൗണ്ടറിൽ സാജിത ഇരിക്കുന്നു.. (അബൂബക്കർ ഹാജിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും ആയി പിറന്ന ഇരട്ട പെൺ കുട്ടികളിൽ ഒരാൾ). ഞാൻ നേരെ ഉള്ളിലേക്ക് നടന്നു.. അവിടെ സെയ്ല്സ് ഗേളിനോട് ചെന്ന് ഷൗക്കത്തിനെ അന്വോഷിച്ചു. ഉള്ളിലുണ്ടെന്ന് മറുപടിയും കിട്ടി. ഇടക്കണ്ണിട്ട് ഇടക്ക് സാജിത എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. ഞാൻ ഷൗക്കത്തിന്റെ അടുത്ത് ചെന്ന്..

“ഞാൻ വന്നത് എന്തിനാണെന്ന് മനസിലായിട്ടുണ്ടാകും അല്ലെ”?
ഞാൻ ചോദിച്ചു..

” ഇല്ല.. മനസിലായില്ല.. വല്ല പിരിവിനുമാണൊ..”?
അയ്യാളെന്നെ ഒന്ന് കളിയാക്കി..

“ആര്യം പാടത്തെ വയൽ നികത്തൽ നിർത്തിവെക്കണം മാത്രമല്ല, തുടങ്ങിവെച്ചത് പൂർവ്വസ്ഥിതിയിലാക്കുകയും വേണം..”

“നിർബദ്ധമാണൊ”??

” അതെ.. നിർബദ്ധമാണു..”!!

“അല്ലെങ്കിൽ”?

” അല്ലെങ്കിൽ!!.. എന്നൊരു ചോദ്യമില്ല.. ചെയ്യണം”!!..

“ആലോചിക്കാം..”!!

” ആലോചിച്ചാലും ഇല്ലെങ്കിലും ആ വയൽ അത് പൂർവ്വസ്തിതിയിൽ ആകണം.. മൂന്ന് ദിവസത്തിനുള്ളിൽ .. അപ്പൊ ശരി..”

ഞാനിറങ്ങി..

ഇറങ്ങിപോരുമ്പോൾവല്ലാത്ത ഒരു നീറ്റലോടെ ഞാൻ സാജിതാടെ മുഖത്തേക്കൊന്ന് നോക്കി.. എന്റെ ചങ്കിൽ വിഷമം അടിഞ്ഞുകൂടി വിങ്ങാൻ തുടങ്ങി..

ഞാനിറങ്ങി.. അപ്പൊഴാണു വിനോദ് വിളിക്കുന്നത്..

“ആടാ.. പറ..”!

” എന്തായി..?”

“മൂന്ന് ദിവസം സമയം കൊടുത്തിട്ടുണ്ട്..”

“ഉം ശരി.. ”

“ടാ ഇന്നടിച്ചാലൊ”? ഞാൻ ചോദിച്ചു..

“ആ വാങ്ങീട്ട് വാ..”

“ബാറിലിരുന്നടിച്ചാപോരെ..” ഞാൻ ചോദിച്ചു..

“എന്റെ വീട്ടിലാരുമില്ലടാ.. നീ വാങ്ങീട്ട് പോരെ..”!..

” ആ ശരി..”