ഞാൻ ദൃതിയിൽ അതെടുത്തു.. വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പെട്ടി ഞാൻ തുറന്നു..അതിനുള്ളിൽ ഉണ്ടായിരുന്ന ആ വസ്ഥു എന്റെ മനസ്സിനെ ഓർമ്മകളുടെ ഇരുണ്ട താഴ് വരയിലേക്ക് തള്ളിയിട്ടു…

ചിന്തിച്ചുകൊണ്ട് കിടക്കവെ കാതടപ്പിക്കുന്ന ഒച്ചയോടെ ജനൽ പാളിയിൽ കല്ലുകൾ പതിക്കുകയും അതോടൊപ്പം വീട്ടിലുള്ളവരുടെ പേടിയോടെയുള്ള നിലവിളികളും എന്റെ കാതിൽ പതിഞ്ഞു..
ഞാൻ എണീറ്റ് റൂമിന്റെ വാതിൽ തുറന്നു.. ഉമ്മയും പെങ്ങന്മാരും നടുഅകത്ത് ചെവിപൊത്തിയിരിക്കുന്നു.. വാപ്പയും മൂത്താപ്പയും അവിടെ പരക്കം പായുന്നു.. അത് കണ്ട് ഞാൻ

“എന്താ എന്തുപറ്റി..”. ചോദിച്ചതും തൊട്ടടുത്ത ജനലിൽ കരിങ്കല്ല് കൊണ്ടുള്ള ഏറു വന്ന് കൊണ്ട് ചില്ല് തകർത്ത് അകത്ത് കയറി..

ഞാനതിലെ പുറത്തേക്ക് നോക്കി ജീപ്പിൽ വന്ന കുറെ ഗൂണ്ടകൾ …

ഞാൻ മെയ്ൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങികൊണ്ട്..

” നിർത്തടാ നായ്ക്കളെ.. നിനക്കൊക്കെ വേണ്ടത് എന്നെയല്ലെ.. ഞാൻ വരാടാ പുറത്തേക്ക്..”

അത് പറഞ്ഞ് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.. എന്റെയടുത്തേക്ക് ഓടിവന്ന അവരിൽ ആദ്യത്തവനെ ഞാൻ നെഞ്ചിൽ ചവിട്ടി വീഴ്ത്തി… വടിവാളുകൊണ്ട് വെട്ടാൻ ഓങ്ങിയവന്റെ കയ്യിൽ കടന്ന്പിടിച്ച് അവനെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. മുന്നിൽ വലത് ഭാഗത്ത് നിൽക്കുന്നവനെ ഇടത് കയ്യ് കൊണ്ടും ഇടത് നിക്കുന്നവനെ വലത് കൈകൊണ്ടും മുഖത്ത് വീശിയടിച്ചു വീഴ്ത്തി.. മുന്നിൽ നിന്നുള്ള വടിവാളുകൊണ്ടുള്ള വെട്ട് ഞാനൊന്ന് കുനിഞ്ഞ് ഒഴിഞ്ഞ് മാറി.. അപ്പോഴെക്കും പിന്നിൽ നിന്ന് ശക്തമായ ചവിട്ട് എന്റെ പുറത്തേറ്റു… ഞാൻ മുന്നിലേക്ക് ഒന്ന് ആയി.. തിരിഞ്ഞ് നോക്കി.. ആറു പേർ കമ്പി വടിയും വാളുമൊക്കെയായി മുമ്പിൽ നിൽക്കുന്നു..

ആദ്യം നിൽക്കുന്നവൻ ഓടിവന്ന് വാളുകൊണ്ട് വീശി.. ഞാനത് കൈകൊണ്ട് പിടിച്ചു കൈപിടിച്ച് തിരിച്ചു വാൾ നിലത്ത് വീണു തൊട്ട് നിൽക്കുന്ന മരത്തിൽ കൊണ്ട് ഇടിപ്പിച്ചു.. അടുത്ത നിമിഷം കമ്പി വടികൊണ്ടുള്ള അടി ഞാൻ പിടിച്ചു.. അപ്പോഴെക്കും സൈഡിൽ നിന്നൊരുത്തൻ ചവിട്ടി.. ഞാൻ കുറച്ച് മാറി എന്റെ ബുള്ളെറ്റിനടുത്ത് വീണു.. വണ്ടിയുടെ ഫൂട്ട് റെസ്റ്റ് ബാർ ഞാൻ ഊരിയെടുത്തു..

മെല്ലെ നടന്നടുത്തു.. വാളുകൊണ്ടുള്ള വീശലിൽ ഒന്ന് കുനിഞ്ഞ് മാറുന്നതിടയിൽ വയറ്റിലും പിന്നെ നിവർന്ന് അവന്റെ പുറത്തും അടി വീണു.. അവൻ നിലത്ത് വീണു.. പിന്നിൽ നിന്ന് ഓടി വന്നവനെ മുഖത്ത് വീശിയടിച്ചു ഞാൻ.. ഒരുത്തന്റെ നേരെ ഒങ്ങിയടിച്ചത് അവൻ കൈകൊണ്ട് തടഞ്ഞു..പിടിച്ചു. ഞാനൊന്ന് വലിച്ചപ്പൊൽ അവൻ മുന്നോട്ടാഞ്ഞു.. അവന്റെ ഷർട്ടിൽ പിടിച്ച് ചുമരിൽ തലകൊണ്ടിടിപ്പിച്ചു.. പിന്നെയൊരുത്തൻ കമ്പിവടി കൊണ്ട് അടിച്ചു ഞാനത് എന്റെ കയ്യിലിരുന്ന ഫൂട്ട് റെസ്റ്റ് രണ്ട് തലയും പിടിച്ച് തടഞ്ഞ് അതിന്റെ അഗ്രഭാഗം കൊണ്ട് മുഖത്ത് കുത്തി.. എന്നിട്ട് തലയിൽ ഓങ്ങിയടിച്ചു.. പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടിൽ ഞാൻ വീണു.. കയ്യിലുണ്ടായ റാഡ് കയ്യിൽ നിന്ന് പോയി.. അവനെന്റെ പുറത്തൊരു ചവിട്ട് ചവിട്ടി യെഴുന്നേൽപ്പിച്ചു.. വലത് കയ്യ് കൊണ്ട് എന്റെ മുഖത്തിനു നേരെ ഓങ്ങിയടിച്ചു.. ഇടം കയ്യ് കൊണ്ട് തടഞ്ഞ് ഞാനവന്റെ മുഖത്ത് വലത് കൈയ് കൊണ്ടിടിച്ചു.. പിന്നെ ഇടത് കയ്യ് കൊണ്ടും മാറി മാറി ഇടിച്ചു..

തലയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ രക്തമൊഴുകി അവർ എണീറ്റ് ജീപ്പിൽ കയറി രക്ഷപെട്ടു…

ജീപ്പ് പുറപെട്ടതിനു പിന്നാലെ വന്ന കാറിന്റെ‌ ബാക്ക് ഗ്ലാസ് താഴ്ന്നു.. അതിൽ നിന്ന് തോക്ക് പിടിച്ച കൈ പുറത്തേക്ക് നീണ്ടു.. എന്റെ നേരെ ഉന്നം കൊണ്ട തോക്ക് ഗർജ്ജിച്ചു.. അതിൽ നിന്ന് വന്ന ബുള്ളറ്റ് എന്റെ ശരീരം തുളച്ച് കയറി…. ഞാൻ നിലത്ത് വീണു… ആ കാർ പതിയെ മുന്നോട്ട് നീങി…

തുടരും…..

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

4 Responses

  1. ?????
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?