“ഉം.. നോക്കാം.. അവളെന്നെയൊന്ന് കാണണമെന്ന് പറയുന്നുണ്ട് അതെന്തിനാണാവൊ..”?
” പോയി നോക്ക് അപ്പൊ അറിയാലൊ..”
“എനിക്ക് തോന്നുന്നു അവൾക്കെന്നോട് എന്തൊ ഒരിഷട്ടമുണ്ടെന്ന്..”
“ഉണ്ടാവും ഉണ്ടായില്ലങ്കിലല്ലെ അൽഭുതമുള്ളു.. ”
“ഉം.. അതെന്താ..”?
” നീ ടൊവിനൊ തോമസ്സല്ലെടാാ”
“പിന്നെ”.. ആക്കല്ലെ”??
” ഹെയ് ആക്കിയതല്ലടാ .. കാര്യായിട്ടാ..
നിന്റെ പ്രായത്ത് ഞാനും ഇതു പോലെ തന്നെയായിരുന്നു.. മസ്സിലും പെരുപ്പിച്ച് മീശയും പിരിച്ച് .. ഹഹഹ..”
“ഇന്നും മോശമൊന്നുമില്ല.. ആ മസ്സിലൊക്കെ ഒന്നയഞ്ഞെന്ന് മാത്രം പിന്നെ കുറച്ച് ചുളിവുകളും വന്നു.. ”
“ഉം.. ”’..
“എന്നാ വിടാം”
“ഓകെ.. ഇത് ചോദിക്കാനാണൊ ഇവിടെ വരെ വന്നത്.. ”
“നിന്റെയൊപ്പം കറങ്ങീട്ട് കുറച്ചായില്ലെ അതും കൂടിയുണ്ട്…”
ഞങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു.. പോരുന്ന വഴി ഒന്ന് രണ്ട് സ്ഥലത്തൊക്കെ കേറി .. തിന്നും കുടിച്ചുമൊക്കെ കുറെ കഴിഞ്ഞിട്ടാണു ഞങ്ങൾ വീട്ടിലെത്തിയത്.
ഉച്ചകഴിഞ്ഞ് ഞാൻ സാജിതയെ കാണാൻ പുറപെട്ടു.. അവളുടെ ക്ലാസ് കഴിയുന്ന സമയത്ത് ഞാൻ സ്കൂളിലേക്ക് ചെന്നു.. അവിടെ സ്റ്റാഫ് റൂമിൽ കുറച്ച് ടീചേർസും എച്ച് എം ഉം ഒക്കെയുണ്ടായിരുന്നു..
“ആ.. അൻവർ… എന്താണു ഒരു മുന്നറിയിപ്പില്ലാതെ”? എച്ച് എം ചോദിച്ചു..
” ഇല്ലാ കുഴപ്പല്ല്യാ ഞാൻ.. ഞാനൊരാളെ കാണാൻ.. വേണ്ടി..”..
“ആരാ.. ആരെയാ കാണേണ്ടത്”?
” സാജിത..”??
“സാജിത ടീചർ ഇവിടെയുണ്ടായല്ലൊ.. അപ്പുറത്ത് ഒന്നു നോക്കൂ..”
“ആ.. ഞാൻ നോക്കാം..” ഞാൻ പറഞ്ഞ് തിരിഞ്ഞ്പ്പോൾ..
“ആ …. അൻവർ, നാളെ കഴിഞ്ഞ് സ്കൂളിലൊരു പരിപാടീണ്ട് താൻ പങ്കെടുക്കണം..”. എച്ച് എം പറഞ്ഞു..
” ഒഹ്.. ആയിക്കോട്ടെ ഞാൻ എത്താം” അതും പറഞ്ഞ് പുറത്തിറങ്ങി
ഞാൻ ആ വരാന്തയിലൂടെ നടന്നു.. എതിർ വശത്തു നിന്നും സാജിത വരുന്നു..
അവൾ എന്നെ കണ്ട് ഒരു പ്രത്യേക അവസ്ഥയിലേക്ക് മാറുന്നത് ഞാനറിഞ്ഞു.. അവൾ ഒന്ന് ചിരിച്ചു.. ഞാനും.
“എന്തെ കാണണമെന്ന് പറഞ്ഞിരുന്നത്”?
ഞാൻ ചോദിച്ചു..
” ഞാൻ …”
“നമുക്ക് ഒന്ന് നടക്കാം..” അവൾ പറഞ്ഞു..
“ഓഹ്.. ആയിക്കോട്ടെ”… ഞാൻ പറഞ്ഞു..
” ഞാനന്ന് തന്ന ലെറ്റെർ വായിച്ചില്ലാലെ..”
“അതിനു പറ്റിയില്ല.. ആ സമയത്തായിരുന്നു വല്ലിപ്പാക്ക് വയ്യാതായതും ഒക്കെ.. ”
“സാരല്ല്യാ.. വല്ലിപ്പാക്ക് ഇപ്പൊ എങ്ങെനിണ്ട്..”?
” ആൾക്ക് ഉഷാറായി..”!!
“ഉം..” അവളൊന്ന് മൂളി..
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????