“ഇപ്പൊ ഞാൻ പോവ്വാ.. എന്റെ കണ്ണുവെട്ടത്ത് ഇനി നിന്റെയൊക്കെ രൂപം കണ്ടാ… വെട്ടികൂട്ടും ഞാൻ.. കേട്ടോടാാ.. കഴുവേറീടെ മക്കളെ…'”
അവരെല്ലാം എന്നെ പിടിച്ച്‌കാറിൽ കേറ്റി വീട്ടിൽ കൊണ്ടുവന്നു…. അപ്പോഴെക്കും ഞാൻ ആകെ ബോധം പോയ അവസ്ഥയായിരുന്നു.. അവരെന്നെ താങ്ങി പിടിച്ച് ബെഡ്ഡിൽ കൊണ്ടുവന്ന് കിടത്തി.. അപ്പോഴും ഞാനെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.. എപ്പഴൊ ഞാനുറങ്ങി..
പിറ്റേന്ന് രാവിലെ, ഞാൻ പല്ല് തേക്കുമ്പൊ….
ഷമീനയും അലീനയും ഞാൻ കാൺകെയിരുന്ന് പാട്ടുപാടുന്നു.. പാട്ട്..
“ലാവുദിക്കണ നേരമായിതാാ പ്രിയ സാജിതാ മാലകോർത്തു ചാർത്തീടാാം…. മാറിലായി ചാഞ്ഞീടാാം…”
“ങേ.. എന്തൊ കുഴപ്പമുണ്ടല്ലൊ..” ഞാൻ ചിന്തിച്ചു..ബാത്രൂമിൽ കേറി കുളിയൊക്കെ കഴിഞ്ഞ് ഡ്രെസ്സ് മാറി ഇറങ്ങാൻ നിക്കുമ്പൊ ഉമ്മയും വാപ്പയും വല്ലിപ്പാടെ മുറിയിൽ…
“ഇന്നലെയുണ്ടായ ആ പ്രശ്നം കാരണം കൂടുതൽ ദേഷ്യത്തിലായിരിക്കില്ലെ അവർ..!? ഉമ്മ ചോദിക്കുന്നു..
” എന്തായാലും രണ്ട് ദിവസം കഴിഞ്ഞിട്ട് നമുക്കാരെയെങ്കിലും അങ്ങോട്ട് വിടാം സംസാരിക്കാൻ..”. വല്ലിപ്പ പറയുന്നു..
” അതിനിടയിൽ ഇന്നലെ അവൻ വെല്ലുവിളിക്കുന്നുണ്ടായിരുന്നു അവളെ പ്രേമിക്കുമെന്നും കെട്ടുമെന്നൊക്കെ”.. വാപ്പ.. പറഞ്ഞു..
“ങേ.. അതെപ്പൊ”? ഞാൻ ആലോചിച്ചു..
” ഹെയ്.. അതെന്തായാലും ഉണ്ടാവില്ലാ.. അവൻ ഫിറ്റും പുറത്ത് പറഞ്ഞതാകും.. അവനെ എനിക്കറിയാം ” വല്ലിപ്പ പറഞ്ഞു..
“ഉം..” ഞാനൊന്ന് മൂളി..
“ഇന്നെലെ എന്തൊക്കെയാണൊ വിളിച്ച് പറഞ്ഞത്.. ”
ഞാൻ അലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..
പാർട്ടി ഓഫീസിൽ ചെന്നിരുന്നു..എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു..
കുറച്ച് കഴിഞ്ഞ് വിനോദ്…
“ടാ മറ്റെ പെണ്ണ് വന്നിട്ടുണ്ട്..”
“ഏത് പെണ്ണ്”
“ആ സാജിതാടെ കൂടെയുള്ള പിശാശ്..”
“ഉം”. ഞാനൊന്ന് മൂളികൊണ്ട് തഴെക്കിറങ്ങി..
” ഉം.. എന്താണു..”? ഞാൻ ചോദിച്ചു..
“സാജിതാ ക്കൊന്ന് കാണണമെന്ന് പറഞ്ഞു..”
“എന്തിനു..”?
” എന്തൊ പറയാനുണ്ടെന്ന്”!!..
“ഞാൻ വരില്ലെന്ന് ചെന്ന് പറഞ്ഞേക്ക്.. എനിക്ക് വേറെ പണീണ്ട്..”
“ഒരു പത്ത് മിനിറ്റിന്റെ കാര്യമല്ലെയുള്ളു..” ഒന്ന് വന്നൂടെ”?
“അതെ, ഞാനിന്നലെ കള്ളും പുറത്ത് അവൾടെ വീടിന്റെ മുറ്റത്ത് വെച്ച് വിളിച്ച്‌കൂവീത് കേട്ടിട്ടാണെങ്കിലെ.. അത് നടക്കില്ല..”
“അത് ആയിക്കോട്ടെ… പക്ഷെ ഒന്നു വന്നൂടെ”!?
” വരുന്നില്ലെന്ന് ഒരുവട്ടം ഞാൻ പറഞ്ഞു…”. ഞാൻ തിരിഞ്ഞ് കോണിപടി കയറാൻ തുടങ്ങി.. പെട്ടന്ന് തിരിഞ്ഞിറങ്ങിചെന്ന് ഞാൻ..
“അതെ, ഈ മുഖം നോക്കിയല്ല ഞാൻ സ്നേഹിക്കുന്ന തും ഇഷ്ട്ടപെടുന്നതൊന്നും.. മനസിലായൊ”!..
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????