എന്റെ വീട്ടിലെത്തി..
“ഇത് നിന്റെ വീടല്ലെ..”??
വിനോദ് കണ്ണ് തിരുമി കാഴ്ചയൊക്കെ ശരിയാക്കികൊണ്ട്..
“” അതെ.. എന്റെ വീടാ..” ഞാൻ..പറഞ്ഞു
വീടിനു മുമ്പിൽ ഉമ്മ യും വാപ്പയും നിക്കുന്നു.. വല്ലിപ്പ കസേരയിൽ ഇരിക്കുന്നു..
ഞങ്ങളവരെ കണ്ടു..
വിനോദ് ഒന്ന് പരുങ്ങി..
“ഹാ.. നീ പേടിക്കെണ്ടടാ.. വാപ്പയും ഉമ്മയുമാ പോലീസാരല്ല.. ഫൈനെഴുതാൻ..”
എന്റെ വീട്ടുകാർക്ക് ഇതൊരു പുതുമയായിരുന്നില്ല. കഴിഞ്ഞ നാലഞ്ച് കൊല്ലമായിട്ട് ഞാനിങ്ങനെയാ.. അതെന്തുകൊണ്ടാണെന്ന് കൃത്യമായി അവർക്കറിയാം.. അതുകൊണ്ട് തന്നെ ഒന്നും പറയാറുമില്ല.
“നീ പൊക്കൊ.. വണ്ടിം കൊണ്ടൊക്കൊ.. നാളെ രാവിലെ വന്നാ മതി..” ഞാൻ അകത്തേക്ക് കയറാൻ തുടങ്ങവെ.. വാപ്പ
“അൻവറെ..”!
” ഒഹ്..” ഞാനൊന്ന് വിളികേട്ടു..
“എന്താ നിന്റെ ഉദ്ദേശം”?..
” ഉദ്ദേശമൊ.. എന്തുദ്ദേശം.. ചോറുണ്ണണം കിടക്കണം.. അത്രതന്നെ’..
“.. എന്റെ ചക്കരെ.. ഇവിടിരിപ്പുണ്ടായിരുന്നൊ… ഉമ്മ്മ്മാാ..”
വല്ലിപ്പാക്ക് കവിളിൽ അമർത്തിയൊരുമ്മ കൊടുത്തിട്ട് ഞാൻ..
“അപ്പൊ ഗുഡ് നൈറ്റ്..”
ഞാൻ പോകാനൊരുങ്ങിയപ്പൊ വാപ്പ..
“ആ മേലേടത്തെ അബൂബക്കറും അയാൾടെ മോൻ ഷൗക്കത്തും വന്നിരുന്നു കുറച്ച് മുമ്പ്..”
ഞാനൊന്ന് നിന്നു..
വാപ്പ തുടർന്നു..
“നിനക്ക് അങ്ങെനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളോട് പറയായിരുന്നില്ലെ …”!!
” ആഗ്രഹൊ..”?? ” എന്താഗ്രഹം”?? ഞാൻ ശബ്ദമൊന്ന് കടുപ്പിച്ചു..
ഇതെല്ലാം കേട്ട്, പോകാനൊരുങ്ങിയ വിനോദ് നിന്നു…
“ഇനി ചോദ്യവും ഉത്തരവുമൊന്നും വേണ്ട.. അബൂബക്കർ ഹാജിയുമായി നല്ലരീതിയിൽ സംസാരിച്ച് നമുക്കിതങ്ങ് നടത്താം..”. ഉമ്മ പറഞ്ഞു..
” ഹാാ.. എന്ത് നടത്താന്നാ നിങ്ങളു പറയണെ..”..
“ഹൊ.. ഒന്നുമറിയാത്തപോലെ..”. ഉമ്മ എന്റെ കവിളിൽ നുള്ളിയൊന്ന് തള്ളി..
” ഇക്ക.. നിങ്ങളു രാവിലെ തന്നെ പൊക്കൊ അവരടെ വീട്ടിലേക്ക്.. ഉറപ്പിച്ചിട്ട് വന്നാമതി..”
ഉമ്മ വീണ്ടും..
“ഉം.. അങ്ങനെയാവട്ടെ..”. പോകാനൊരുങ്ങിയ അവരെ ഞാൻ വട്ടം തടഞ്ഞു പിടിച്ചു..
” നിക്ക്.. നിങ്ങളെന്താ ആളെ കളിയാക്കാ”?
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????